ഒരു ദിവസം എത്ര ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കാം?
വേനല്‍ കടുത്തതോടെ നാരങ്ങാവെള്ളത്തിന് ആവശ്യക്കാരേറെയാണ്
വേനൽക്കാലം അടുത്തിരിക്കുന്നു. ശരീരവും മനസും തണുക്കാൻ നാരങ്ങാവെള്ളം ഏറെ സഹായിക്കും. വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും നിറഞ്ഞതാണ് നാരങ്ങ വെള്ളം. ചൂട് കൂടാൻ തുടങ്ങിയതോടെ നാരങ്ങാവെള്ളത്തിന് ആവശ്യക്കാരേറെയാണ്. വേനലാണ് ദാഹം കൂടുതലാണ് എന്നുകരുതി ദിവസവും നിരവധി ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് അത്ര നല്ലതല്ല.
വിദഗ്ധരുടെ അഭിപ്രായത്തിൽ ദിവസവും പരമാവധി രണ്ട് ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഒരു ലിറ്റർ വെള്ളത്തിൽ നാല് കഷ്ണം നാരങ്ങകൾ കലർത്താം. ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങനീരിനൊപ്പം തേനോ പുതിനയിലയോ ഇഞ്ചിയോ ചേർത്ത് കഴിക്കുന്നതും നല്ലതാണ്. പ്രായം, ആരോഗ്യസ്ഥിതി, രോഗങ്ങൾ എന്നിങ്ങനെയുള്ള പല ഘടകങ്ങളും നാരങ്ങാവെള്ളത്തിന്റെ ദൈനംദിന ഉപഭോഗത്തെ ബാധിക്കുമെന്ന് ഡോക്ടർമാർ പറയുന്നു.
അതേസമയം, എഴുന്നേറ്റ ഉടനെ നാരങ്ങാവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നവരും ഏറെയാണ്. ചർമ്മത്തിന്റെ തിളക്കം നിലനിർത്തുക, ചര്‍മ്മം ആരോഗ്യകരമായി നിലനിര്‍ത്തുക, ശരീരത്ത് കൂടുതൽ പ്രതിരോധശേഷി നല്‍കുക, ശരീരഭാരം കുറക്കുക തുടങ്ങി നിരവധി ഗുണങ്ങൾ ഇതുകൊണ്ടുണ്ട്.. എന്നിരുന്നാലും ലൈം ജ്യൂസ് അമിതമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്.
ദഹന പ്രശ്‌നങ്ങൾ
തേനിനൊപ്പം ദിവസവും വെറുംവയറ്റിൽ നാരങ്ങാവെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കുന്നു. എന്നാൽ ദിവസം ഇതുകഴിക്കുന്നത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കും. ഇതുമൂലം നെഞ്ചെരിച്ചിൽ, വയറുവേദന, ഓക്കാനം, ഗ്യാസ് എന്നിവക്ക് കാരണമാകും. ഇടയാക്കും.
ഉയർന്ന അസിഡിറ്റി ഉള്ളതിനാൽ നാരങ്ങ വെള്ളവും അൾസറിന് കാരണമാകുമെന്ന് ഡോക്ടർമാർ പറയുന്നു. നാരങ്ങയിലെ അസിഡിക് ഉള്ളടക്കം ആമാശയത്തിന്റെയും കുടലിന്റെയും ആന്തരിക പാളിയെ ദോഷകരമായി ബാധിക്കുകയും അൾസറിലേക്ക് നയിക്കുകയും ചെയ്യും.
നിർജ്ജലീകരണം
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് നാരങ്ങ വെള്ളം. ഡൈയൂററ്റിക് ആയതിനാൽ വൃക്കകളിൽ കൂടുതൽ മൂത്രം ഉല്‍പാദിപ്പിക്കാന്‍ കാരണമാകും. ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കുന്നത് മൂലം ശരീരത്തിൽ നിന്ന് ഇലക്ട്രോലൈറ്റുകൾ വെള്ളത്തോടൊപ്പം പുറന്തള്ളുന്നു, ഇത് നിർജ്ജലീകരണം, ക്ഷീണം, ചുണ്ടുകൾ വരണ്ടുപൊട്ടുക, അമിത ദാഹം എന്നിവയിലേക്ക് നയിക്കുന്നു.
മൈഗ്രേൻ
ദിവസവും അമിതമായി നാരങ്ങാവെള്ളം കുടിക്കുന്നത് കടുത്ത തലവേദനയ്ക്കും മൈഗ്രേനിനും കാരണമാകുന്നു
പല്ല് തേയ്മാനം
അസിഡിറ്റി കൂടുതൽ ഉള്ളതിനാൽ ധാരാളം നാരങ്ങാവെള്ളം കുടിക്കുന്നത് പല്ലിന്റെ ഇനാമൽ നശിക്കാൻ കാരണമായേക്കും. തുടർന്ന് ഇത് പല്ല് തേയ്മാനത്തിലേക്കെത്താം..പല്ലിൽപുളിപ്പോ മറ്റോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അസിഡിറ്റി ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്തണം.
Adjust Story Font
16