Quantcast

മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി സ്വയം മറക്കണോ! എന്ന് പഠിക്കും നോ പറയാൻ

തള്ളിപ്പറയുമോ ഇഷ്ടം കുറയുമോ തുടങ്ങിയ എണ്ണമില്ലാത്ത ഭയങ്ങളാണ് ഇതിന് പിന്നിൽ. യഥാർത്ഥ വികാരങ്ങൾ പ്രകടിപ്പിക്കാതെ ഈ അവസ്ഥ നമ്മെ കൂടുതൽ ദുർബലരാക്കുകയാണ് ചെയ്യുന്നത്.

MediaOne Logo

Web Desk

  • Published:

    6 Aug 2023 2:23 PM GMT

people pleasing
X

പീപ്പിൾ പ്ലീസിങ്... ഇങ്ങനൊരു വാക്ക് കേട്ടിട്ടുണ്ടോ? അറിഞ്ഞോ അറിയാതെയോ നമ്മളിൽ പലരും ഈ മാനസികാവസ്ഥയുടെ കടന്നുപോകുന്നവരാകും. മറ്റുള്ളവർ എന്തുപറഞ്ഞാലും മറുത്തൊരു വാക്ക് പോലും പറയാതെ അവരെ പ്രീതിപ്പെടുത്തുന്നതിനായി എല്ലാം അംഗീകരിച്ച് മുന്നോട്ട് പോകുന്നവർ നമുക്ക് ചുറ്റുമുണ്ട്, ചിലപ്പോളത് നാം തന്നെയാകും.

തള്ളിപ്പറയുമോ ഇഷ്ടം കുറയുമോ തുടങ്ങിയ എണ്ണമില്ലാത്ത ഭയങ്ങളാണ് ഇതിന് പിന്നിൽ. യഥാർത്ഥ വികാരങ്ങൾ പ്രകടിപ്പിക്കാതെ ഈ അവസ്ഥ നമ്മെ കൂടുതൽ ദുർബലരാക്കുകയാണ് ചെയ്യുന്നത്. ബന്ധങ്ങളിലാണ് ഇത് കൂടുതൽ ബാധിക്കുന്നത്. നമ്മളെ കുറിച്ച് എന്തെങ്കിലും മോശമായി ചിന്തിക്കാതിരിക്കാനോ അല്ലെങ്കിൽ അവർക്ക് അനിഷ്ടമുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്‌താൽ ബന്ധത്തിൽ വിള്ളൽ വീഴുമോ തുടങ്ങിയ ചിന്തകൾ ഒരു വ്യക്തിയുടെ മനസിലൂടെ കടന്നുപോകാം.

നമ്മുടെ പെരുമാറ്റത്തിലും മനോഭാവത്തിലും മാറ്റം വരുത്തിയാലും നമ്മളെ ഇഷ്ടപ്പെടുന്ന ആളുകളെ പിടിച്ചുനിർത്താനാണ് ഇതിലൂടെ ശ്രമിക്കുന്നത്. എന്നാൽ, ഇങ്ങനെയൊരു പെരുമാറ്റത്തിലൂടെ ശരിക്കും എന്തെങ്കിലും നേട്ടം നമുക്ക് ഉണ്ടാകാറുണ്ടോ. നമ്മുടെ മാനസികനിലയെ ഈ സ്വഭാവം എങ്ങനെയാണ് ബാധിക്കുകയെന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഇനി മുതൽ ചിന്തിച്ച് തുടങ്ങണം. കാരണം, പീപ്പിൾ പ്ലീസിങ് ഒരു താൽകാലിക സന്തോഷം മാത്രമാണ് നൽകുന്നത്. ഇതുണ്ടാക്കുന്ന നെഗറ്റീവുകൾ നിരവധിയാണ്.

വിട്ടുപോകുമോ എന്ന ഭയം

ആളുകൾ തിരസ്‌കരിക്കുന്നതിനെതിരായ ഒരു പ്രതിരോധ സംവിധാനമായാണ് സാധാരണയായി പീപ്പിൾ പ്ലീസിങ് ഉപയോഗിക്കുന്നത്. ആളുകളെ പ്രീതിപ്പെടുത്തുന്നവർ ഇത് ഉപയോഗിക്കുന്നു. മറ്റുള്ളവരെ നിരന്തരം സന്തോഷിപ്പിക്കുകയാണെങ്കിൽ, ഒടുവിൽ തങ്ങൾ നിരസിക്കപ്പെടില്ലെന്നാണ് അവർ കരുതുന്നത്.

ആത്മാഭിമാനം

സ്വന്തം ആത്മാഭിമാനത്തിന് തിരിച്ചടിയാവുകയാണ് പീപ്പിൾ പ്ലീസിങ്. തങ്ങളെ കുറിച്ച് നല്ലത് മാത്രം പറയുക എന്ന ലക്ഷ്യത്തോടെ ഇവർ ആളുകളോട് പെരുമാറും. ഇത് കൂടുതൽ ആത്മവിശ്വാസം കുറയ്ക്കാനാണ് ഇടയാക്കുക.

സംഘർഷം ഒഴിവാക്കൽ

കലഹങ്ങളും അരാജകത്വങ്ങളുമുള്ള വീടുകളിൽ വളർന്നുവരുന്നവരാണ് ഈ മാനസികാവസ്ഥ കൂടുതലായി നേരിടുന്നത്. അവർ ചുറ്റും എപ്പോഴും ഐക്യം നിലനിർത്താൻ ആഗ്രഹിക്കുന്നവരാണ് മാറുന്നു. ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങളോ വഴക്കോ ഒഴിവാക്കുന്നതിനായി പലപ്പോഴും സ്വന്തം അഭിപ്രായങ്ങളും ചിന്തകളും പങ്കിടാൻ ഇവർ മറക്കുന്നു.

മറ്റുള്ളവരുടെ നിയന്ത്രണം

നിരന്തരം മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഒടുവിൽ സ്വയം നിയന്ത്രണം തന്നെ ഇക്കൂട്ടർ മറന്നുപോകും. എല്ലാ കാര്യത്തിലും മറ്റുള്ളവരുടെ ഇടപെടലാകും പിന്നീട്. സ്വന്തമായി ഒരു തീരുമാനമെടുക്കാൻ പോലും കഴിവില്ലാത്തവരായി ഇവർ മാറുന്നു.

വൈകാരിക അടിച്ചമർത്തൽ

മറ്റുള്ളവരുടെ പ്രതീക്ഷകൾ നിറവേറ്റുന്ന പ്രക്രിയയിൽ, അവർ സ്വന്തം വികാരങ്ങളെ അടിച്ചമർത്താൻ നിരന്തരം ശ്രമിക്കുന്നു.

TAGS :
Next Story