Quantcast

ഓർമ്മശക്തി മുതൽ രക്തസമ്മർദം വരെ; ഉപ്പിന്റെ അളവ് കൂടിയാൽ ആരോ​ഗ്യത്തെ ബാധിക്കുന്നതെങ്ങനെ?

ഉപ്പ് കൂടുതൽ ഉപയോ​ഗിക്കുന്നതിലൂടെ രക്തസമ്മർദം വർധിക്കാൻ കാരണമാകുന്നു

MediaOne Logo

Web Desk

  • Updated:

    2023-09-29 12:43:52.0

Published:

29 Sep 2023 12:36 PM GMT

ഓർമ്മശക്തി മുതൽ രക്തസമ്മർദം വരെ; ഉപ്പിന്റെ അളവ് കൂടിയാൽ ആരോ​ഗ്യത്തെ ബാധിക്കുന്നതെങ്ങനെ?
X

ഉപ്പിന്റെ കൂടിയാൽ രുചിയെ മാത്രമല്ല ആരോ​ഗ്യത്തെയും സാരമായി ബാധിക്കും. ആഹാരത്തിന് രുചി വേണമെങ്കിൽ ഉപ്പ് പ്രധാന ഘടകമാണ്. അത് മാത്രമല്ല ചിലതരം ഭക്ഷണ പദാർഥങ്ങൾ കേടുകൂടാതെ ദീർഘകാലം സൂക്ഷിക്കുന്നതിനും ഉപ്പ് ഉപയോഗിക്കാറുണ്ട്. സോഡിയവും ക്ലോറൈഡും നിശ്ചിത അളവിൽ ശരീരത്തിന് ആവശ്യമാണ്. ശരീരത്തിന്റെ ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്താനും നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തിനും ഉപ്പ് ആവശ്യമാണ്. എന്നാൽ നിരവധി ഗുണങ്ങൾ ഉണ്ടെങ്കിലും കൂടിയ അളവിൽ ഉപ്പ് ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് ദോഷം ചെയ്യും.

വൃക്കകള്‍

ശരീരത്തിൽ ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്താൻ സഹായിക്കുന്ന പ്രധാന അവയവമാണ് വൃക്കകൾ. എന്നാൽ ഉപ്പിന്റെ അമിത ഉപയോഗം വൃക്കകൾക്ക് സമ്മര്‍ദം ഉണ്ടാക്കുകയും പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു. ക്രമേണ വൃക്കകൾക്ക് തകരാര്‍ സംഭവിക്കും.

രക്തസമ്മർദം

ഉപ്പ് കൂടുതൽ ഉപയോ​ഗിക്കുന്നതിലൂടെ രക്തസമ്മർദം വർധിക്കാൻ കാരണമാകുന്നു. ഉപ്പിൽ സോഡിയം അടങ്ങിയതിനാൽ സോഡിയത്തിന്റെ അളവ് ശരീരത്തിൽ കൂടുന്നത് വാട്ടർ റിറ്റെൻഷൻ ഉണ്ടാക്കും. ഇത് രക്തത്തിൽ വ്യാപ്തം കൂട്ടുകയും രക്തക്കുഴലുകളിൽ സമ്മർദം കൂട്ടുകയും ചെയ്യും.

ഹൃദയം

രക്തസമ്മർദം കൂടിയാൽ ഹൃദ്രോഗസാധ്യതയും കൂടുന്നു. പക്ഷാഘാതം ഹൃദയത്തകരാറുകൾ ഇവയുണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ട് എപ്പോഴും ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക.

വാട്ടർ റിറ്റെൻഷൻ

ഉപ്പ് അമിതമായാൽ ശരീരത്തിൽ അമിതമായി വെള്ളം നിലനിർത്താനിടയാക്കും. വെള്ളം അടിഞ്ഞു കൂടുന്നത് നീർക്കെട്ടിനു കാരണമാകുന്നു. ഇത് കൈകളിലും കാലുകളിലും വീക്കം ഉണ്ടാകും.

ഓർമശക്തി

ആഹാരത്തിൽ അധികമായി ഉപ്പ് ചേർത്ത് ഉപയോഗിക്കുന്നത് ബൗദ്ധിക പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കും. ശ്രദ്ധ, ഓര്‍മശക്തി ഇവയെയെല്ലാം ബാധിക്കുന്നു. ഇത് മറവിയിലേക്കും ഓർമശക്തിയുമായി ബന്ധപ്പെട്ട മറ്റു രോഗങ്ങള്‍ക്കുള്ള സാധ്യതയും കൂട്ടുകയും ചെയ്യും.

ഓസ്റ്റിയോ പോറോസിസ്

കൂടിയ അളവിൽ ഉപ്പ് ഉപയോഗിച്ചാൽ മൂത്രത്തിലൂടെ കൂടിയ അളവിൽ കാൽസ്യം പുറന്തള്ളാൻ ഇടയാക്കും. ഇത് എല്ലുകളുടെ സാന്ദ്രത കൂട്ടുകയും ഇത് ഓസ്റ്റിയോ പോറോസിസ് വരാനുള്ള സാധ്യതയും കൂട്ടുന്നു.

TAGS :

Next Story