Quantcast

ഈ കാരണങ്ങളാണ് നമ്മളെ കരൾ രോഗി ആക്കുന്നത്..

കരളിനുണ്ടാകുന്ന ചെറിയൊരു മാറ്റം പോലും ശരീരത്തിന്‍റെ മൊത്തം പ്രവർത്തനത്തെ ബാധിക്കും

MediaOne Logo

Web Desk

  • Updated:

    2021-08-09 04:51:45.0

Published:

9 Aug 2021 2:45 AM GMT

ഈ കാരണങ്ങളാണ് നമ്മളെ കരൾ രോഗി ആക്കുന്നത്..
X

ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ്. ശരീരത്തിലെ രാസ പരീക്ഷണശാല എന്നുവിളിക്കുന്ന അവയവം ആണ് കരൾ. നമ്മുടെ ശരീരത്തിൽ തലച്ചോർ കഴിഞ്ഞാൽ ഏറ്റവും സങ്കീർണ്ണമായ പ്രവർത്തന ശൈലിയുള്ള അവയവങ്ങളിലൊന്നാണ് കരൾ. നാം കഴിക്കുന്നതും കുടിക്കുന്നതുമായ മരുന്നും ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ളതെല്ലാം എത്തിച്ചേരുന്നതും കടന്ന് പോകുന്നതും കരളിലൂടെയാണ്.

കരളിലെത്തുന്ന വിഷമയവസ്തുക്കളെ നീക്കം ചെയ്യൽ, അണുബാധയ്ക്കും അസുഖങ്ങൾക്കുമെതിരായി പോരാട്ടം നടത്തൽ, രക്തത്തിലെ പഞ്ചസാരയും അളവ് ക്രമീകരിക്കൽ, കൊളസ്ട്രോൾ നില നിയന്ത്രണവിധേയമാക്കൽ തുടങ്ങിയവയെല്ലാം കരളിന്‍റെ പ്രവർത്തന ധർമ്മങ്ങളാണ്. ഈ കരളിനുണ്ടാകുന്ന ചെറിയൊരു മാറ്റം പോലും ശരീരത്തിന്‍റെ മൊത്തം പ്രവർത്തനത്തെ ബാധിക്കും. അതുകൊണ്ടുതന്നെ കരളിനെ സംരക്ഷിക്കേണ്ടതു പ്രധാനമാണ്. കരൾരോഗങ്ങളെ എങ്ങനെ തടയാമെന്നു നോക്കാം.

TAGS :

Next Story