Quantcast

വെയിലാണ് വാടരുത്; വേനൽക്കാലത്ത ആരോഗ്യ സംരക്ഷണത്തിന് ആറ് വഴികൾ

ഉയർന്ന ജലാശമടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തില്‍ കൂടുതലായും ഉൾപ്പെടുത്തുക

MediaOne Logo

Web Desk

  • Published:

    10 April 2022 7:08 AM GMT

വെയിലാണ് വാടരുത്; വേനൽക്കാലത്ത ആരോഗ്യ സംരക്ഷണത്തിന് ആറ് വഴികൾ
X

കടുത്ത വേനലാണ് കടന്നുവരുന്നത്. കത്തുന്ന സൂര്യന് കീഴിൽ സകല ജീവജാലങ്ങളും തളർന്നുപോകുന്ന അവസ്ഥയാണ്. രോഗങ്ങളുടെയും പകർച്ചവ്യാധികളുടെയും കൂടി കാലമാണിത്. വേനൽകാലത്ത് ആരോഗ്യ സംരക്ഷണത്തിനായി ഒരൽപം കൂടുതൽ ശ്രദ്ധയും കരുതലും അത്യാവശ്യമാണ്. വേനൽക്കാലത്ത ആരോഗ്യ സംരക്ഷണത്തിന് ഇതാ ആറ് വഴികൾ.


വെള്ളത്തെ മറക്കല്ലേ

ശരീരത്തിൽ നിന്ന് ധാരാളം ജലാംശം നഷ്ടപ്പെടുന്ന സമയമാണ് വേനൽ. അതുകൊണ്ട് തന്നെ എപ്പോഴും ഒരു കുപ്പി വെള്ളം കയ്യിൽ കരുതുക. ഓരോ മണിക്കൂറിലും ഒരു ഗ്ലാസ് എന്ന രീതിയിൽ വെള്ളം കുടിക്കുക. വേണമെങ്കിൽ വെള്ളം കുടിക്കാനായി അലാറാം സെറ്റ് ചെയ്യാം. എത്രത്തോളം വെള്ളം കുടിക്കുന്നുവോ അത്രയും ശരീരത്തിലെ ജലാംശം നിലനിൽക്കും. വെള്ളത്തിന് പകരം ജ്യൂസുകൾ, തണ്ണിമത്തൽ പോലുള്ള ഉയർന്ന ജലാംശമടങ്ങിയ പഴങ്ങൾ എന്നിവയും ഇടക്കിടക്ക് കഴിക്കാവുന്നതാണ്.


ശരീരത്തെ വെറുതെയിരുത്തരുത്

വെറുതെ ഇരിക്കാൻ ഇഷ്ടമില്ലാത്തവർ ആരാണ്.. പ്രത്യേകിച്ചും വേനൽകാലത്ത്. ചൂടാണ്, പുറത്ത് പോകാൻ വയ്യ, വെറുതെയിരിക്കട്ടെ എന്ന് കരുതുന്നവർ ഏറെയാണ്. വെറുതെയിരിക്കാതെ എപ്പോഴും എന്തെങ്കിലും ജോലികളിൽ മുഴുകുക. വെറുതെ കുറച്ച് നേരം നടക്കുകയോ,ചെറിയ വ്യായാമങ്ങൾ ചെയ്യുന്നതും നിങ്ങളുടെ ഹൃദയാരോഗ്യത്തെ സഹായിക്കും. സ്‌പോർട്‌സ്, നൃത്തം, യോഗ നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനായി ദിവസവും കുറച്ച് നേരം നീക്കിവെക്കുക. മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കിൽ ഭക്ഷണം കഴിഞ്ഞ് അൽപ്പം നടക്കുകയും ഓരോ മണിക്കൂറിലും ഒരിക്കലെങ്കിലും നിൽക്കുകയും ചെയ്യുക.


ഹെല്‍ത്തിയാവട്ടെ ആഹാരം

വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും അധിക ശ്രദ്ധ വേണം. വാരിവലിച്ച് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. മൂന്ന് നേരമായി കഴിക്കുന്ന വലിയ അളവിലുള്ള ഭക്ഷണം കുറഞ്ഞ അളവിൽ നാലോ അഞ്ചോ തവണകളാക്കി കഴിക്കുക. ഭക്ഷണത്തിൽ ഉയർന്ന ജലാശമടങ്ങിയ മുന്തിരി പോലുള്ള വേനൽക്കാല പഴങ്ങൾ, പച്ചക്കറികൾ എന്നിവ കൂടുതലായും ഉൾപ്പെടുത്തുക. പഴങ്ങളും പച്ചക്കറികളും സാലഡുകളായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാകും നല്ലത്.

മാനസികാരോഗ്യം ശ്രദ്ധിക്കുക

മനസ്സും ശരീരവും പരസ്പരം ആശ്രയിച്ചിരിക്കുന്നതാണെന്ന് നമുക്കറിയാം. അതിനാൽ ശാരീരത്തിന് നാം എങ്ങനെ കരുതൽ കൊടുക്കുന്നുവോ അതുപോലെ തന്നെ മാനസികാരോഗ്യത്തിനും മുൻഗണന നൽകേണ്ടത് പ്രധാനമാണ്. ചൂട് ശരീരത്തെ തളർത്തുന്ന പോലെ തന്നെ മാനസികമായും തളർത്തിയേക്കും. എന്ത് ജോലികൾ ചെയ്യുമ്പോൾ ചെറിയ ഇടവേളകൾ എടുക്കുക. അമിതമായ സമ്മർദങ്ങൾ ഒഴിവാക്കുക, അനാവശ്യമായി ആരോടും വഴക്കിടാതിരിക്കുക, മനസ് അസ്വസ്ഥമാകുന്ന കാര്യങ്ങൾ ആലോചിക്കാതിരിക്കുക.


നന്നായി ഉറങ്ങുക

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ല ഉറക്കവും അതിപ്രധാനമാണ്. രാത്രി എട്ടുമണിക്കൂറെങ്കിലും ശാന്തമായി ഉറങ്ങാൻ ശ്രമിക്കുക. ഉറക്കത്തിന് ഒരു ദിനചര്യയുണ്ടാക്കിയെടുക്കാനും ശ്രദ്ധിക്കുക. രാത്രി വൈകി കിടന്ന് വൈകി എണീക്കുന്ന ശീലം ഒഴിവാക്കുക. നന്നായി ഉറങ്ങുന്നതാണ് ശരീരത്തിന് നൽകാവുന്ന ഏറ്റവും മികച്ച വിശ്രമം.

സന്തോഷിക്കാനും സമയം കണ്ടെത്തുക

ജോലി, ഭക്ഷണം, ഉറക്കം ഇത് മാത്രമായി എല്ലാ ദിവസങ്ങളും ചുരുങ്ങാതെ ഇടക്ക് സ്വയം സന്തോഷിക്കാനും സമയം കണ്ടെത്തുക. ഇഷ്ടമുള്ള ഭക്ഷണങ്ങൾ കഴിക്കാനായി ഒരു ദിവസം മാറ്റിവെക്കുക. ഇടക്ക് തനിച്ചൊരു ട്രിപ്പ് നടത്തുക. സിനിമ കാണാം.. എല്ലാ ജോലിതിരക്കുകളും മാറ്റിവെച്ച് നിങ്ങൾ നിങ്ങൾക്ക് മാത്രമായി ഒരു ദിവസം മാറ്റിവെക്കാൻ മറക്കാതിരിക്കുക.

TAGS :

Next Story