താരനാണോ പ്രശ്നം?, മാറ്റാൻ വഴിയുണ്ട്..
താരനെ വേരോടെ പിഴുതു കളയാനും മുടി വളര്‍ച്ച വേഗത്തിലാക്കാനും ഉലുവ സഹായിക്കും
താരൻ പലർക്കും പ്രധാന പ്രശ്നമാണ്. പല മരുന്നുകളും മാറി മാറി പരീക്ഷിച്ചിട്ടും താൽക്കാലിക ആശ്വാസം മാത്രമാണോ ലഭിക്കുന്നത്. എന്നാൽ താരനകറ്റാൻ ഉലുവക്ക് കഴിയും. ഉടനടി ചികിത്സിക്കേണ്ട ഒന്നാണ് താരന്‍. അല്ലെങ്കിൽ, അമിതമാകുകയും മുടി കൊഴിച്ചിൽ പ്രശ്നങ്ങളും ഉണ്ടാകാം.
താരനെ വേരോടെ പിഴുതു കളയാനും മുടി വളര്‍ച്ച വേഗത്തിലാക്കാനും ഉലുവ സഹായിക്കും. ഉലുവയിൽ ഇരുമ്പ്, നിക്കോട്ടിനിക് ആസിഡ്, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങൾ ഉള്ളതിനാല്‍ വളരെ പെട്ടെന്ന് തന്നെ ഇത് താരനെ ചെറുക്കും.
മുടി വളർച്ച വർധിപ്പിക്കാൻ ഉലുവ വളരെയധികം സഹായിക്കുന്നു. രക്തയോട്ടം മെച്ചപ്പെടുത്തുകയും രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും. അതോടൊപ്പം മുടി വളർച്ചയ്ക്ക് ആവശ്യമായ പല വിറ്റാമിനുകളും ഉലുവയിലുണ്ട്.
മങ്ങിയതോ ദുർബലമായതോ ആയ മുടിയിൽ ഉലുവ ഉപയോഗിച്ചാൽ അതിന്റെ ശക്തി വർധിക്കുന്നു. ഉലുവയുടെ ഉപയോഗം മൃദുവായതും തിളക്കമുള്ളതുമായ മുടി ലഭിക്കാൻ സഹായിക്കും. കൃത്യമായി ഉപയോഗിക്കുമ്പോള്‍ മുടിയുടെ വേരുകളിലേക്ക് ഗുണങ്ങള്‍ നല്‍കാനും മുടി ഈര്‍പ്പമുള്ളതായി നിലനിര്‍ത്താനും കഴിയും.
മുടി കൊഴിച്ചിൽ അനുഭവിക്കുന്നുണ്ടെങ്കിൽ, പതിവായി ഉലുവ ഉപയോഗിക്കുന്നത് വഴി മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ കഴിയും. നിരവധി ഹെയർ മാസ്കുകളിൽ താരൻ നീക്കം ചെയ്യുന്നതിനായി ഉലുവ പേസ്റ്റ് ചേര്‍ക്കാറുണ്ട്. ഈ ഹെയർ മാസ്ക് പതിവായി ഉപയോഗിക്കുന്നത് താരൻ ചികിത്സിക്കാൻ മാത്രമല്ല, മുടി നന്നായി വൃത്തിയാക്കാനും സഹായിക്കും.
കറ്റാർ വാഴയ്ക്കൊപ്പം ഉലുവ ചേർത്ത് ഉപയോഗിക്കുമ്പോള്‍ ഗുണങ്ങള്‍ ഏറെയാണ്. മുടിക്ക് ഈർപ്പം നൽകാനും, ആഴത്തിൽ പോഷിപ്പിക്കാനും, തലയോട്ടി വൃത്തിയാക്കാനും താരൻ, മുടി കൊഴിച്ചിൽ എന്നിവയ്ക്ക് പരിഹാരമാകാനും സഹായിക്കുന്നു.
Adjust Story Font
16