Quantcast

ജീവിത ശൈലി രോഗങ്ങൾ; വില്ലനാകുന്നത് പാക്കറ്റ് ഫുഡോ?

ലോകമെമ്പാടുമുള്ള നാല് ലക്ഷം ഉൽപന്നങ്ങൾ വിശകലനം ചെയ്ത ഒരു പഠനത്തിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ്, കലോറി എന്നിവ ഇന്ത്യൻ പാക്കേജ്ഡ് ഫുഡിൽ കണ്ടെത്തിയെന്നും രേവന്ത് ഹിമത്സിക പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-10-03 13:40:40.0

Published:

3 Oct 2023 1:30 PM GMT

ജീവിത ശൈലി രോഗങ്ങൾ; വില്ലനാകുന്നത് പാക്കറ്റ് ഫുഡോ?
X

ലോകത്തിന്റെ പ്രമേഹ തലസ്ഥാനമായി നമ്മുടെ രാജ്യം മാറിക്കൊണ്ടിരിക്കുന്നു എന്നാണ് പുതിയ കണക്കുകൾ പറയുന്നത്. യുവാക്കളിലടക്കം ഹൃദയാഘാതം വർധിച്ചുവരികയാണ്. തെറ്റായ ഭക്ഷണശീലങ്ങൾ തന്നെയാണ് ഇതിന്റെ പ്രധാന കാരണം. എന്നാൽ അതൊരിക്കലും ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും നിന്ന് മാത്രം കഴിക്കുന്ന ഫാസ്റ്റ് ഫുഡുകളുടെ തലയിൽ കെട്ടിവെക്കാനാകില്ല. കാരണം മാസത്തിൽ നാലോ അഞ്ചോ തവണ മാത്രമായിരിക്കും നമ്മളിൽ ഭക്ഷണത്തിനായി ഹോട്ടലുകളിൽ പോകുന്നത്. അതായത് ബാക്കി 25 ദിവസം നമ്മൾ ഭക്ഷണം കഴിക്കുന്നത് നമ്മുടെ വീട്ടിൽ നിന്നാണ്. അപ്പോൾ പിന്നെ ഈ ആരോഗ്യപ്രശ്‌നങ്ങൾ നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ പ്രശ്‌നമാണോ അതോ ഇനി ആരോഗ്യവിദഗ്ധർക്ക് തെറ്റുപറ്റിയതാണോ?.

ഈ ചോദ്യത്തിനുള്ള ഉത്തരം നമ്മുടെ വീടുകളിൽ വർണ പാക്കറ്റുകളിൽ പൊതിഞ്ഞുവരുന്ന ഭക്ഷണങ്ങളിലുണ്ട്. ഗുണമേന്മയുണ്ടെന്ന് പറഞ്ഞ് നമ്മൾ കഴിക്കുന്ന പാക്കേജ് ഫുഡുകളാണ് നമ്മുടെ ആരോഗ്യത്തെ ഇല്ലാതാക്കുന്നത്. പഠനങ്ങൾ പ്രകാരം, ലോകത്തിലെ ഏറ്റവും മോശം ഭക്ഷണമാണ് ഇന്ത്യയിലെ പാക്കറ്റ് ഫുഡ്. ലോകമെമ്പാടുമുള്ള നാല് ലക്ഷം ഉൽപന്നങ്ങൾ വിശകലനം ചെയ്ത ഒരു പഠനത്തിൽ, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ്, കലോറി എന്നിവ ഇന്ത്യൻ പാക്കേജ്ഡ് ഫുഡിൽ ഉണ്ടെന്ന് കണ്ടെത്തി. ഗുണനിലവാരം കുറഞ്ഞ ഈ പാക്കറ്റ് ഭക്ഷണമാണ് മിക്ക ഇന്ത്യക്കാരും വീട്ടിലിരുന്ന് കഴിക്കുന്നത്. ഇതാണ് നമ്മുടെ പല ജീവിത ശൈലിരോഗങ്ങൾക്കും കാരണം. രേവന്ത് ഹിമത്സിക എന്ന ഫുഡ് വ്‌ളോഗറാണ് ഇക്കാര്യങ്ങൾ എക്‌സിലൂടെ പങ്കുവെച്ചത്.

TAGS :

Next Story