കുഞ്ഞുങ്ങളെ എടുക്കുമ്പോൾ മേക്ക് അപ് വേണ്ട: വാവയെ ഉമ്മവെക്കുമ്പോഴും വേണം ശ്രദ്ധ
കുഞ്ഞിനെ നല്ല രീതിയിൽ നോക്കുന്നതിനിടെ പല മാതാപിതാക്കളും സ്വന്തം കാര്യം മറന്നുപോകാറുണ്ട്. നവജാത ശിശുവിനെ പോലെ തന്നെ വൃത്തിയും ശുചിത്വവും പാലിക്കേണ്ടത് അവരുടെ മാതാപിതാക്കൾക്കും ചുറ്റുമുള്ളവർക്കും പ്രധാനമാണ്
കുഞ്ഞി കൈകളും ചുണ്ടും കണ്ടാൽ ആരാണ് ഒന്ന് തൊട്ടുനോക്കാതെ പോകുന്നത്. കുഞ്ഞുങ്ങളെ ഒമാനിക്കുന്നതിനൊപ്പം അവരോടുള്ള സ്നേഹം കാണിക്കാൻ പൊതുവേ ചെയ്യാറുള്ളത് ഉമ്മവെക്കലാണ്. ഒരു കുഞ്ഞിനെ കണ്ട പാടെ തന്നെ മുഖത്ത് ഉമ്മ കൊടുക്കുന്നതവരാണ് മാതാപിതാക്കളടക്കം എല്ലാവരും. ഇത്തരം സ്നേഹപ്രകടനങ്ങൾ കുഞ്ഞുങ്ങളുടെ വളർച്ചക്ക് പ്രധാനമാണ്. എങ്കിലും, കുഞ്ഞുങ്ങളെ ഉമ്മ വെക്കുന്നത് അത്യാവശ്യം അറിവുള്ളയാരും അനുവദിക്കാറില്ല.
കുഞ്ഞിന്റെ ആരോഗ്യം തന്നെയാണ് കാരണം. കുഞ്ഞുങ്ങളെ അത്രയും കരുതലോടെ വേണം നോക്കാൻ. അണുബാധയടക്കം പലതും അവരെ ചുറ്റിപ്പറ്റിയുണ്ടാകും. അതിനാൽ തന്നെ സ്നേഹപ്രകടനങ്ങൾ നടത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
തങ്ങൾ സ്നേഹിക്കപ്പെടുന്നുണ്ടെന്ന് കുഞ്ഞ് മനസിലാക്കുന്നത് അവരുടെ വളർച്ചാഘട്ടത്തിൽ നിർണായകമാണ്. ഇങ്ങനെ വാത്സല്യം ലഭിക്കുന്ന കുട്ടികളിൽ രോഗപ്രതിരോധ ശേഷി കൂടുന്നതായും അവർ ഉത്കണ്ഠ കുറഞ്ഞവരായി വളരുന്നതാണ് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. അവരുടെ ഐക്യു നില മെച്ചപ്പെടാനും ഈ സ്നേഹപ്രകടനങ്ങൾ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്.
കുഞ്ഞിച്ചുണ്ട്..
രണ്ട് മാസം പ്രായമുള്ള കുഞ്ഞുങ്ങൾ അവരുടെ ചുണ്ടാണ് കൂടുതലും ഉപയോഗിക്കുന്നത്. കൈകൾ വായിലിട്ട് കിടക്കുന്നതും ഈ പ്രായത്തിലാണ്. വിശക്കുമ്പോഴും മറ്റുള്ളവരുമായി ആശയവിനിമയം നടത്താനും ചുണ്ടാണ് ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത്. ഈ പ്രായത്തിലുള്ള കുഞ്ഞിന്റെ ചുണ്ടിന്റെ മധ്യഭാഗത്ത് സ്പർശിക്കുമ്പോഴാണ് തലച്ചോറിന്റെ മിക്ക പ്രവർത്തനങ്ങളും സംഭവിക്കുന്നതെന്ന് യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലേണിംഗ് ആൻഡ് ബ്രെയിൻ സയൻസസ് പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ പറയുന്നു.
അതിനാൽ, തന്നെ കുഞ്ഞിന്റെ ചുണ്ടിൽ തൊടുമ്പോൾ കൂടുതൽ കരുതലാകാം. ചുണ്ടിൽ ഉമ്മ വെക്കുന്നത് ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണെന്നാണ് ഗവേഷണങ്ങൾ തെളിയിക്കുന്നത്. എന്നിരുന്നാലും, കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തിൽ വേണ്ട മുൻകരുതലുകൾ എടുക്കേണ്ടത് ഓരോ മാതാപിതാക്കളുടെയും ഉത്തരവാദിത്തമാണ്.
കുഞ്ഞിക്കവിളുകൾ വാടരുത്..
രണ്ടോ മൂന്നോ മാസം വരെ ഒരു ശിശുവിന്റെ രോഗപ്രതിരോധ ശേഷി പക്വത പ്രാപിക്കില്ല. ആദ്യത്തെ കുറച്ച് മാസങ്ങളിലാണ് രോഗപ്രതിരോധ സംവിധാനം - പ്രത്യേകിച്ച് കോശ-മധ്യസ്ഥ പ്രതിരോധം വികസിക്കുന്നത്. വൈറസുകളെ ചെറുക്കാൻ കുട്ടിയെ സഹായിക്കുന്നതിൽ ഈ വികാസം വളരെ പ്രധാനമാണ്. നവജാതശിശുവിനോ ഒരാഴ്ച പ്രായമുള്ള കുഞ്ഞിനോ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനേക്കാൾ ദുർബലമായ പ്രതിരോധശേഷിയാണുള്ളത്. നവജാതശിശുവിന് വൈറൽ, ബാക്ടീരിയ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
അതിനാൽ, കുഞ്ഞിനെ ചുംബിക്കുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടത് പ്രധാനമാണ്. കുഞ്ഞിനെ സുരക്ഷിതമാക്കാൻ സ്വീകരിക്കേണ്ട ചില മുൻകരുതലുകൾ നോക്കാം:-
- വ്യക്തി ശുചിത്വം പാലിക്കുക
കുഞ്ഞിനെ നല്ല രീതിയിൽ നോക്കുന്നതിനിടെ പല മാതാപിതാക്കളും സ്വന്തം കാര്യം മറന്നുപോകാറുണ്ട്. നവജാത ശിശുവിനെ പോലെ തന്നെ വൃത്തിയും ശുചിത്വവും പാലിക്കേണ്ടത് അവരുടെ മാതാപിതാക്കൾക്കും ചുറ്റുമുള്ളവർക്കും പ്രധാനമാണ്. കുഞ്ഞിനെ എടുക്കുന്നതിനോ ചുംബിക്കുന്നതിനോ മുമ്പ് നിങ്ങളുടെ കൈകളും മുഖവും കഴുകുക. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ, ഭക്ഷണം തയ്യാറാക്കുമ്പോൾ, ബാത്ത്റൂം ഉപയോഗിച്ചതിന് ശേഷം അങ്ങനെ ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധ പുലർത്തുക. ചുമയോ തുമ്മലോ ഉണ്ടായാൽ നിർബന്ധമായും കയ്യും മുഖവും വൃത്തിയാക്കുക.
കൈകൾ കഴുകുമ്പോൾ കുറഞ്ഞത് 20 സെക്കൻഡ് നേരത്തേക്ക് സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. ഇടയ്ക്കിടെ ദന്തരോഗവിദഗ്ദ്ധനെ സന്ദർശിച്ച് വായയുടെ ശുചിത്വവും ഉറപ്പുവരുത്തുക.
- വാക്‌സിനേഷൻ മറക്കരുത്
കുഞ്ഞുങ്ങളെ ഉമ്മ വെക്കുന്നതിലൂടെയോ കെട്ടിപ്പിടിക്കുന്നതിലൂടെയോ പടരുന്ന മിക്ക അണുബാധകളും ചികിത്സിക്കാവുന്നതും അത്ര ഗുരുതരവുമല്ല. കുഞ്ഞിന്റെ പ്രതിരോധ സംവിധാനത്തിന് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇത്തരം അണുബാധയെ ചെറുക്കാൻ കഴിയും. കൃത്യ സമയത്ത് അവർക്ക് വാക്‌സിനേഷൻ നൽകിയെങ്കിൽ മാത്രമേ ഇങ്ങനെയുണ്ടാകൂ. ചില വാക്സിനുകൾ നിങ്ങളുടെ കുഞ്ഞിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഈ അണുബാധകളിൽ പലതും തടയാനും സഹായിക്കും
സാധാരണയായി ശാരീരിക സമ്പർക്കത്തിലൂടെ പടരുന്ന വില്ലൻ ചുമ അല്ലെങ്കിൽ പെർട്ടുസിസി, ചിക്കൻപോക്സ് തുടങ്ങിയ അണുബാധകൾ വാക്സിനുകൾ ഉപയോഗിച്ച് തടയാം. കുഞ്ഞിന്റെ ശിശുരോഗവിദഗ്ദ്ധനുമായി നിരന്തരം സമ്പർക്കം പുലർത്തുക - വാക്സിൻ കൃത്യമായ ഇടവേളകളിൽ തുടരുക, അവയൊന്നും ഒഴിവാക്കരുത്.
- കുഞ്ഞിന്റെയടുത്ത് മേക്ക് അപ് വേണ്ട..
കാരണം വളരെ വ്യക്തമാണ്. കുഞ്ഞിനെ എടുക്കുമ്പോഴോ അവരെ ഉമ്മ വെക്കുമ്പോഴോ അവർ നിങ്ങളുമായും സമ്പർക്കം പുലർത്തുന്നുണ്ടെന്ന് മറക്കരുത്. മിക്ക സൗന്ദര്യവർദ്ധക ഉൽപന്നങ്ങളും രാസവസ്തുക്കൾ നിറഞ്ഞതാണ്. അല്ലെങ്കിൽ തന്നെ, കുഞ്ഞുങ്ങളുമായി അടുത്ത ബന്ധം പുലർത്തുമ്പോൾ മേക്ക് അപ് ഉപയോഗിക്കുന്നത് നല്ല കാര്യമല്ല. മുടി കളർ ചെയ്യാൻ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ കുഞ്ഞുങ്ങൾക്ക് വളരെ അപകടകരമാണ്. ഇവ ശിശുക്കളിൽ അലർജിക്ക് കാരണമായേക്കാം.
ലോഷനുകൾ, ക്രീമുകൾ, ലിപ്സ്റ്റിക്കുകൾ, കണ്ണിലെ മേക്കപ്പ് തുടങ്ങിയ മുഖസൗന്ദര്യ ഉൽപ്പന്നങ്ങൾ വിഷരഹിതമാണ്. ഇവ കുഞ്ഞിന്റെയുള്ളിൽ ചെന്നാൽ വയറിളക്കം അടക്കം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. പൗഡർ ശ്വസിക്കുമ്പോഴോ വിഴുങ്ങുമ്പോഴോ, കുഞ്ഞുങ്ങളിൽ കെമിക്കൽ ന്യുമോണിയയ്ക്ക് കാരണമായേക്കാം. അതിനാൽ, മേക്കപ്പ് ചെയ്യുമ്പോൾ നിങ്ങളുടെ കുഞ്ഞിനെ ചുംബിക്കുന്നതോ മറ്റുള്ളവരെ നിങ്ങളുടെ കുഞ്ഞിനെ ചുംബിക്കാൻ അനുവദിക്കുന്നതോ ഒഴിവാക്കുന്നതാണ് നല്ലത്.
വിരുന്നുകാർ..
കുഞ്ഞിനെ കാണാൻ എല്ലാവർക്കും ആഗ്രഹം ഉണ്ടാകുമെങ്കിലും ആദ്യത്തെ ഏതാനും ആഴ്‌ചകളിൽ സന്ദർശകരെ ഒഴിവാക്കുന്നത് നല്ലതാണ്. വരുന്ന സന്ദർശകർക്കായി ചില ആരോഗ്യ നിയമങ്ങൾ ക്രമീകരിക്കുന്നതാണ് നല്ലത്. സന്ദർശകർ എപ്പോഴും ഒരു കുഞ്ഞിനെ എടുക്കുന്നതിനോ ചുംബിക്കുന്നതിനോ മുമ്പായി കൈ കഴുകണം. അടുത്തിടെ പനിയോ ജലദോഷമോ ബാധിച്ചയാളുകളെ കുഞ്ഞിൽ നിന്ന് അകറ്റി നിർത്തുകയാണ് നല്ലത്. പൂർണമായി സുഖം പ്രാപിച്ചവരാണെങ്കിലും കുഞ്ഞിനെ എടുക്കാൻ അനുവദിക്കരുത്. കൂടാതെ കുഞ്ഞിന്റെ മുഖത്ത് ഉമ്മ വെക്കുന്നത് കഴിവതും ഒഴിവാക്കണം.
Adjust Story Font
16