ഒരു സ്പൂണ്‍ തൈരിലുണ്ട് താരനുള്ള പരിഹാരം
മുടി കഴുകി ശിരോചര്‍മത്തില്‍ തൈരു തേച്ചു പിടിപ്പിക്കുക
ഭൂരിഭാഗം പേരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് തലയിലെ താരന്‍. താരനെ പടിക്കുപുറത്താക്കാനായി വിപണിയില്‍ കാണുന്ന മരുന്നുകള്‍ വാങ്ങിയിട്ടും ഫലം കണ്ടില്ലെങ്കില്‍ നേരെ അടുക്കളയിലേക്ക് ഒന്നു പോയാല്‍ മതി. കാരണം അവിടെ തൈര് ഉണ്ടെങ്കില്‍ പരിഹാരം ഉടന്‍ കാണാം.
- മുടി കഴുകി ശിരോചര്‍മത്തില്‍ തൈരു തേച്ചു പിടിപ്പിക്കുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളായാം. അല്‍പം പുളിയുള്ള തൈരാണ് കൂടുതല്‍ നല്ലത്.
- ഒരു കപ്പു തൈരും ഒരു മുട്ടയും കൂട്ടിച്ചേര്‍ത്ത് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് 30 മിനിറ്റിനു ശേഷം കഴുകിക്കളയാം. മുടി മൃദുവാകുകയും ചെയ്യും.
- ഒരു മുഴുവന്‍ ചെറുനാരങ്ങയുടെ നീരും 2 ടേബിള്‍സ്പൂണ്‍ തൈരും ചേര്‍ത്തിളക്കുക. ഇത് ശിരോചര്‍മത്തില്‍ തേച്ചുപിടിപ്പിക്കുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം.
- 1 ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, അരക്കപ്പ് തൈര് എന്നിവ ചേര്‍ത്തിളക്കുക. ഇത് തലയില്‍ തേച്ചു പിടിപ്പിച്ച് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകുക. ഈ കൂട്ടിലെ അസിഡിറ്റിയും എന്‍സൈമുകളും താരന്‍ വളരുന്നത് തടയും.
- തൈരും ആര്യവേപ്പില ചേര്‍ത്തരച്ചതും തലയില്‍ പുരട്ടുന്നതും ഏറെ നല്ലതാണ്. ഇത് തലയിലെ താരന്‍ ഒഴിവാക്കും.
- പ്രോട്ടീന്‍ സമ്പുഷ്ടമായ തൈര് മുടി വളരാനും മുടിക്ക് മൃദുത്വം നല്‍കാനും നല്ലതുമാണ്.
Next Story
Adjust Story Font
16