Quantcast

കാലറി കുറവ്,ദഹനസഹായി... രുചിയിൽ മാത്രമല്ല, ഗുണത്തിലും കേമനാണ് മാമ്പഴം...

പ്രതിരോധശക്തി വർധിപ്പിക്കാനും ദഹനം സുഗമമാക്കാനും മാമ്പഴത്തിനോളം മികച്ച ഒരു പഴമില്ലെന്നാണ് പഠനറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    26 Nov 2022 12:47 PM

Published:

26 Nov 2022 12:41 PM

കാലറി കുറവ്,ദഹനസഹായി... രുചിയിൽ മാത്രമല്ല, ഗുണത്തിലും കേമനാണ് മാമ്പഴം...
X

പഴങ്ങളിലെ രാജാവ് എന്നാണ് മാമ്പഴം അറിയപ്പെടുന്നത്. ഉള്ളിൽ അണ്ടിയുള്ളതിനാൽ ഡ്രൂപ്പ് പഴങ്ങളുടെ കൂട്ടത്തിലാണ് മാഗ്നിഫെറ ഇൻഡിക്ക എന്ന് ശാസ്ത്രനാമമുള്ള മാങ്ങയുടെ സ്ഥാനം. രുചിയിൽ മറ്റേത് പഴത്തിനേക്കാളും മുന്നിൽ നിൽക്കുന്നു എന്ന പൊതു അഭിപ്രായമുള്ള മാമ്പഴം ഗുണത്തിലും ഒട്ടും പിന്നിലല്ല.

പ്രതിരോധശക്തി വർധിപ്പിക്കാനും ദഹനം സുഗമമാക്കാനും മാമ്പഴത്തിനോളം മികച്ച ഒരു പഴമില്ലെന്നാണ് പഠനറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാമ്പഴത്തിലടങ്ങിയിരിക്കുന്ന ചില പോളിഫീനോളുകൾ ചില ക്യാൻസറുകൾക്കുള്ള സാധ്യത കുറയ്ക്കുമെന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മാമ്പഴത്തിന്റെ കൂടുതൽ ഗുണങ്ങളും മാമ്പഴം എങ്ങനെ കഴിച്ചാൽ കൂടുതൽ ആരോഗ്യപ്രദമാണെന്നും നോക്കാം.

1. പോഷകങ്ങളുടെ കലവറ

പോഷകങ്ങളുടെ കലവറയാണ് മാമ്പഴം. 165 ഗ്രാം മാമ്പഴത്തിൽ 1.4 ഗ്രാം പ്രോട്ടീൻ,24.7 ഗ്രാം കാർബോഹൈഡ്രേറ്റ്‌സ് 67 ശതമാനം വൈറ്റമിൻ സി, 12 ശതമാനം വൈറ്റമിൻ ബി6, 10 ശതമാനം വൈറ്റമിൻ മുതലായവ അടങ്ങിയിട്ടുണ്ട്.

വൈറ്റമിൻ സി ധാരാളമടങ്ങിയിട്ടുള്ളത് കൊണ്ടാണ് പ്രതിരോധശേഷി വർധിപ്പിക്കാൻ മാമ്പഴം കഴിക്കുന്നതിലൂടെ ലാധിക്കും എന്ന് പറയുന്നത്. ഗർഭധാരണസമയത്ത് കുഞ്ഞിന്റെ വളർച്ചയ്ക്കാവശ്യമായ കോപ്പറും ഫോളേറ്റും മാമ്പഴം നൽകും.

2. കാലറി തീരെ കുറവ്

മാമ്പഴത്തിന്റെ മറ്റൊരു ഗുണം അതിൽ കുറച്ച് മാത്രമേ കാലറി അടങ്ങിയിട്ടുള്ളൂ എന്നതാണ്. ഭക്ഷണത്തിന് മുമ്പ് മാമ്പഴം കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാതിരിക്കുന്നതിന് സഹായിക്കും. മിക്ക പഴങ്ങളിലും പച്ചക്കറികളിലും കാലറി തീരെ കുറവാണെന്നതാണ് മറ്റൊരു വസ്തുത.

ഉണക്കിയ മാങ്ങയ്ക്ക് ഇപ്പറഞ്ഞ ഗുണമില്ലെന്നതും ഓർമയിൽ വയ്ക്കണം. ഒരു കപ്പ് ഉണക്കമാങ്ങയിൽ 510 കാലറിയാണുള്ളത്. 106 ഗ്രാം പഞ്ചസാരയും ഇതിലടങ്ങിയിട്ടുണ്ട്. എന്നാൽ വൈറ്റമിനുകളും മിനറലുകളും ആന്റി ഓക്‌സിഡന്റുകളും കൊണ്ട് ഇവ സമൃദ്ധമാണ് താനും. എങ്കിലും കാലറിയുടെ അളവ് കൂടുതലായതിനാൽ സാദാ മാമ്പഴം കഴിക്കുന്നത്ര അളവിൽ ഉണക്കമാങ്ങ കഴിക്കാതിരിക്കുന്നതാണ് നല്ലത്.

3.ഹൃദയാരോഗ്യത്തിന് ബെസ്റ്റ്

ഹൃദയാരോഗ്യത്തിന് പല രീതിയിലും മാമ്പഴം മുൻ പന്തിയിലാണ്. മാമ്പഴത്തിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം,പൊട്ടാസ്യം എന്നിവ രക്തയോട്ടം സുഗമമാക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മാമ്പഴത്തിലടങ്ങിയിരിക്കുന്ന മാഗ്നിഫെറിൻ എന്ന ആന്റിഓക്‌സിഡന്റും ഹൃദയാരോഗ്യം വർധിപ്പിക്കും. കൊളസ്‌ട്രോളിന്റെും ഫാറ്റി ആസിഡുകളുടെയും അളവും മാഗ്നിഫെറിൻ നിയന്ത്രിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

4.ദഹനസഹായി

മാമ്പഴം ദഹനം സുഗമമാക്കാൻ സഹായിക്കും എന്ന് പറഞ്ഞല്ലോ. മാമ്പഴത്തിലടങ്ങിയിരിക്കുന്ന ഡൈജസ്റ്റീവ് എൻസൈമുകളായ അമൈലാസസ് ആണ് ഇതിന് സഹായിക്കുന്നത്. വലിയ ഭക്ണപദാർഥങ്ങളെ ചെറുതാക്കി ദഹനം എളുപ്പമാക്കുന്നത് ഇത്തരത്തിലുള്ള ഡൈജസ്റ്റീവ് എൻസൈമുകളാണ്. മാമ്പഴത്തിൽ ധാരാളം വെള്ളമടങ്ങിയിട്ടുള്ളതിനാൽ ഇതും ദഹനത്തിന് സുഗമമാക്കും. മാമ്പഴത്തിലെ ഫൈബറുകളും ദഹനസഹായിയാണ്.

5. കാഴ്ചയ്ക്കും ഗുണകരം

മാമ്പഴത്തിലുള്ള ല്യൂട്ടെയ്ൻ സിയാക്‌സാന്തിൻ എന്നീ ആന്റി ഓക്‌സിഡന്റുകൾ കണ്ണിലെത്തുന്ന സൂര്യപ്രകാശത്തെ ആഗിരണം ചെയ്യും. മാമ്പഴത്തിലുള്ള വൈറ്റമിൻ എയും കണ്ണിന്റെ ആരോഗ്യത്തിന് ഗുണകരമാണ്.

6.ചില ക്യാൻസറുകളെയും പ്രതിരോധിക്കും

മാമ്പഴത്തിലുള്ള പോളിഫീനോളുകൾ ആന്റി-ക്യാൻസർ ഗുണങ്ങളുള്ളവയാണ്. ക്യാൻസറിലേക്ക് നയിക്കുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാൻ ഈ ആന്റി ഓക്‌സിഡന്റുകൾക്ക് കഴിവുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

Next Story