Quantcast

തണ്ണിമത്തനൊപ്പം ഈ നാല് ഭക്ഷണങ്ങൾ കഴിക്കരുത്; വിപരീത ഫലം ചെയ്യും

വയറിളക്കം, ഗ്യാസ്, വയറുവീര്‍ക്കല്‍ എന്നിവയ്ക്ക് കാരണമാകും

MediaOne Logo

Web Desk

  • Updated:

    2023-05-01 08:34:46.0

Published:

30 April 2023 8:27 AM GMT

തണ്ണിമത്തനൊപ്പം ഈ നാല് ഭക്ഷണങ്ങൾ കഴിക്കരുത്; വിപരീത ഫലം ചെയ്യും
X

ദാഹവും മാറും വിശപ്പും മാറും, അതുകൊണ്ടുതന്നെ വേനൽകാലത്ത് ഒഴിവാക്കാനാവാത്ത ഒന്നാണ് തണ്ണിമത്തൻ. വേനൽകാലം തണ്ണിമത്തന്റെ സീസൺ കൂടിയാണ്. ദഹനത്തിനും പ്രതിരോധശേഷിക്കും ചർമ്മസംരക്ഷണത്തിനും തണ്ണിമത്തൻ മികച്ച ഗുണം ചെയ്യും. വൈറ്റമിൻ എ, സി, ബി 6 , പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ്, ഫോളേറ്റ്, കാൽസ്യം തുടങ്ങിയ ധാതുക്കളാലും സമ്പന്നമാണ് തണ്ണിമത്തൻ. ആയുർവേദം വിധിപ്രകാരം തണ്ണിമത്തൻ കഴിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം . തണ്ണിമത്തനോടൊപ്പം ചില ഭക്ഷണങ്ങൾ കഴിച്ചാൽ അത് വിപരീത ഫലം ചെയ്യും. മാത്രമല്ല..ദഹനക്കേട്,ഗ്യാസ്,വയർ വീർക്കൽ തുടങ്ങിയ പ്രശ്‌നങ്ങൾക്കും കാരണമാകും. അതുകൊണ്ട് തന്നെ തണ്ണിമത്തൻ കഴിക്കുമ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം..


പാൽ

ആയുർവേദമനുസരിച്ച് തണ്ണിമത്തനും പാലും ഒരുമിച്ച് കഴിക്കുന്നത് വിപരീത ഫലം ചെയ്യും. പാലിൽ കൊഴുപ്പ്, വൈറ്റമിൻ ഡി, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് അസിഡിറ്റി ഉള്ള പഴങ്ങളുമായി കലർത്തി കഴിക്കുന്നത് പ്രതിപ്രവർത്തനത്തിന് കാരണമാകും. ഇവ രണ്ടും ഒരുമിച്ചു കഴിക്കുന്നത് വയറിളക്കം, ഗ്യാസ്, വയറു വേദന എന്നിവക്ക് കാരണമാകുമെന്ന് ഡോക്ടർമാർ പറയുന്നു. തണ്ണിമത്തൻ ജലാംശം നൽകുന്നതാണെങ്കിലും, ഈ മിശ്രിതം കഠിനമായ വീക്കത്തിനും വെള്ളം നിലനിർത്തുന്നതിനും കാരണമാകും.

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ

തണ്ണിമത്തൻ കഴിച്ചതിനുശേഷം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ദോഷകരമാണ്. തണ്ണിമത്തനിൽ വിറ്റാമിനുകളും ധാതുക്കളും ചില അന്നജവും അടങ്ങിയിട്ടുണ്ട്. അതിനാൽ, ചെറുപയർ, ബീൻസ്, പനീർ തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹന എൻസൈമുകളെ നശിപ്പിക്കും. തണ്ണിമത്തൻ കഴിച്ച് 30 മിനിറ്റെങ്കിലും പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലതെന്നും ഡോക്ടർമാർ പറയുന്നു.


മുട്ട

മുട്ടയിലും തണ്ണിമത്തനിലും നാരുകൾ അടങ്ങിയിട്ടുണ്ടെങ്കിലും അവ ഒരുമിച്ച് കഴിക്കുന്നത് വയറിന് അസ്വസ്ഥത ഉണ്ടാക്കും. ഡോക്ടർമാരുടെ അഭിപ്രായത്തിൽ, പ്രോട്ടീൻ കൂടാതെ, മുട്ടയിൽ ഒമേഗ -3 പോലുള്ള ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, തണ്ണിമത്തൻ ജലസമൃദ്ധമായ പഴമാണ്. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ദഹത്തെ ബാധിക്കുകയും മലബന്ധത്തിന് കാരണമാകുകയും ചെയ്യും.

വെള്ളം


ദഹനത്തെ ബാധിക്കുന്നതിനാൽ തണ്ണിമത്തൻ കഴിച്ച ശേഷം വെള്ളം കുടിക്കരുതെന്ന് ആയുർവേദ ഡോക്ടർമാർ നിർദേശിക്കുന്നു.ദഹനപ്രക്രിയയെ തടസപ്പെടുത്തുകയും ശരീരത്തിലെ ചക്രങ്ങളുടെ സന്തുലിതാവസ്ഥയെ പോലും തകർക്കുകയും ചെയ്യും. തണ്ണിമത്തൻ കഴിച്ചയുടൻ വെള്ളം കുടിച്ചാൽ ചിലർക്ക് അസ്വസ്ഥത അനുഭവപ്പെടാം. ദഹനപ്രക്രിയയെ വൈകിപ്പിക്കുന്നതിനാൽ അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാമെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

TAGS :

Next Story