Quantcast

മദ്യപിച്ച് പിടിക്കപ്പെട്ടാൽ ഇനി മുതൽ ജയിലിൽ കിടക്കേണ്ട; മദ്യനയത്തിൽതിരുത്തലുമായി ബിഹാർ സർക്കാർ

മദ്യം നിരോധിച്ചെങ്കിലും വ്യാജ മദ്യം ബിഹാറിൽ സുലഭമാണ്

MediaOne Logo

Web Desk

  • Updated:

    2022-03-03 07:00:01.0

Published:

3 March 2022 6:52 AM GMT

മദ്യപിച്ച് പിടിക്കപ്പെട്ടാൽ ഇനി മുതൽ ജയിലിൽ കിടക്കേണ്ട; മദ്യനയത്തിൽതിരുത്തലുമായി ബിഹാർ സർക്കാർ
X

മദ്യ നയത്തിൽ പുതിയ തീരുമാനങ്ങളുമായി ബിഹാർ സർക്കാർ. മദ്യനിരോധനം ഏർപെടുത്തിയിരിക്കുന്ന സംസ്ഥാനത്ത് ഇനി മുതൽ മദ്യപിച്ച് പിടിക്കപ്പെട്ടാലും ജയിലിൽ കിടക്കേണ്ടിവരില്ല. എന്നാൽ എവിടെ നിന്നാണ് മദ്യം ലഭിച്ചത് എന്ന വിവരം പൊലീസിനോട് വെളിപ്പെടുത്തേണ്ടിവരും. കൂടാതെ മദ്യം നൽകിയവരെ ആറസ്റ്റ് ചെയ്യാനായാൽ മദ്യപിച്ചവർക്ക് ശിക്ഷയിൽ നിന്നും രക്ഷപെടാം. മദ്യപന്മാർക്കെതിരെയുള്ള കേസുകൾ സംസ്ഥാനത്ത് വർധിച്ചതോടെയാണ് മദ്യ നയത്തിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചത്.

തിങ്കളാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. ബിഹാറിലെ കോടതികളിൽ മദ്യപന്മാർക്കെതിരെയുള്ള കേസുകൾ പെരുകിയതോടെ സുപ്രീംകോടതിയിൽ നിന്നു പോലും വിമർശനമാുണ്ടായിരുന്നു. മദ്യം നിരോധിച്ചെങ്കിലും വ്യാജ മദ്യം സംസ്ഥാനത്ത് സുലഭമാണ്. വ്യാജമദ്യ മാഫിയയെ പിടികൂടാൻ ഹെലികോപ്റ്ററുകളും ഡ്രോണുകളും ബീഹാർ സർക്കാർ രംഗത്തിറക്കിയിട്ടുണ്ട്.


മദ്യപിക്കുന്നവരും മദ്യമാഫിയയുമായി ബന്ധപ്പെട്ടവരുമടക്കം അരലക്ഷത്തോളം പേരാണ് കഴിഞ്ഞ വർഷം ജനുവരി മുതൽ അറസ്റ്റിലായത്. മദ്യ മാഫിയയെ കുരുക്കാനാണ് ഇളവ് കൊണ്ടുവന്നിരിക്കുന്നതെന്ന് എക്‌സൈസ് കമ്മീഷ്ണർ കൃഷ്ണ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ബിഹാറിലെ മദ്യനയം പരാജയമാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. എന്നാൽ നയത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിലപാട്.

2016 ഏപ്രിൽ മുതലാണ് നിതീഷ് കുമാർ സർക്കാർ ബീഹാറിൽ മദ്യം നിരോധിച്ചത്. 2021 നവംബറിന് ശേഷം 50ലധികം പേർക്ക് വ്യാജ മദ്യം കഴിച്ചതിനെത്തുടർന്ന് ജീവൻ നഷ്ടമായിരുന്നു.

TAGS :

Next Story