Quantcast

കോവിഡിന്റെ മറ്റ് വകഭേദങ്ങളിൽ നിന്ന് ഒമിക്രോണിനെ വേർതിരിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്

കൊറോണ വൈറസിന്റെ ഏറ്റവുമധികം മ്യൂട്ടേഷൻ സംഭവിച്ച വകഭേദമാണ് ഒമിക്രോൺ

MediaOne Logo

Web Desk

  • Published:

    18 Jan 2022 10:35 AM GMT

കോവിഡിന്റെ മറ്റ് വകഭേദങ്ങളിൽ നിന്ന് ഒമിക്രോണിനെ വേർതിരിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്
X

കോവിഡ് വ്യാപനം ഒരിടവേളയ്ക്ക് ശേഷം ലോകത്ത് അതിരൂക്ഷമായിരിക്കുകയാണ്. പുതിയ വകഭേദമായ ഒമിക്രോണിന്റെ കടന്നുവരവോടെ വ്യാപനശേഷിയും വർധിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ പ്രത്യക്ഷപ്പെട്ട് അതിവേഗം ലോകമാകെ പടരുന്ന ഒമിക്രോണിന്റെ ലക്ഷണങ്ങളും അനവധിയാണ്.

കൊറോണ വൈറസിന്റെ ഏറ്റവുമധികം മ്യൂട്ടേഷൻ സംഭവിച്ച വകഭേദമാണ് ഒമിക്രോൺ. ഒമിക്രോൺ ബാധിതരിൽ പ്രകടമാകുന്ന ലക്ഷണങ്ങളിലൊന്നാണ് രാത്രിയിൽ വിയർക്കുന്നത്. ഫ്‌ലൂ അല്ലെങ്കിൽ കാൻസർ പോലുള്ള രോഗങ്ങളിലും ഈ ലക്ഷണം കാണാറുണ്ട്. ഒമിക്രോണിനെ കോവിഡിന്റെ മറ്റ് വകഭേദങ്ങളിൽ നിന്നും വേർതിരിക്കുന്നത് തൊണ്ടവേദനയും ഒപ്പം രാത്രിയിൽ വിയർക്കുന്നതും ആണ്. കോവിഡിന്റെ മറ്റ് വകഭേദങ്ങളായ ഡെൽറ്റയെപ്പോലെ രുചിയോ മണമോ നഷ്ടപ്പെടുന്ന അവസ്ഥ ഒമിക്രോണിനില്ല.

അതിസാരം ഒമിക്രോണിന്റെ ലക്ഷണമാണെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ പറയുന്നു. രാത്രിയിൽ വിയർക്കുന്നതും അതിസാരവും മാത്രമല്ല ഒമിക്രോണിനെ മറ്റ് കൊറോണവൈറസ് വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. തൊണ്ടയിൽ ചൊറിച്ചിൽ, ക്ഷീണം, തലവേദന, മൂക്കൊലിപ്പ്, തളർച്ച, പേശി വേദന, പനി, ശരീരവേദന ഇവയെല്ലാം ഒമിക്രോണിന്റെ ലക്ഷണങ്ങളാണ്.

TAGS :

Next Story