Quantcast

ഭക്ഷണം കഴിക്കുമ്പോൾ ഈ ലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടോ? അണ്ഡാശയ അർബുദത്തിന്റെ തുടക്കമാകാം

രോഗം രൂക്ഷമാകുമ്പോഴാകും അതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നത്

MediaOne Logo

Web Desk

  • Published:

    22 Nov 2022 2:41 PM GMT

ഭക്ഷണം കഴിക്കുമ്പോൾ ഈ ലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടോ? അണ്ഡാശയ അർബുദത്തിന്റെ തുടക്കമാകാം
X

ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകുന്നതാണ് പല അർബുദ രോഗങ്ങളുടെയും നിർണയം വൈകുന്നത്. പ്രാരംഭ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകുന്നത് രോഗം മാരകമായ അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യും. വിദഗ്ധരുടെ അഭിപ്രായത്തിൽ ഭക്ഷണം കഴിക്കുമ്പോൾ മാത്രം ലക്ഷണങ്ങൾ കാണിക്കുന്ന രോഗമാണ് അണ്ഡാശയ കാൻസർ. അണ്ഡാശയത്തിൽ കോശങ്ങൾ അമിതമായി വളരുന്ന അവസ്ഥയാണ് അണ്ഡാശയ അർബുദം.ഇത് പിന്നീട് ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്കും പകരും. അണ്ഡാശയ അർബുദം കൂടുതൽ രൂക്ഷമാകുമ്പോഴാകും അതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നത്.

അണ്ഡാശയ അർബുദത്തിന്റെ ലക്ഷണങ്ങൾ

ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ വിദഗ്ധർ പറയുന്നത്.വിശപ്പില്ലായ്മ അല്ലെങ്കിൽ ഭക്ഷണം പൂർത്തിയാക്കാനുള്ള കഴിവില്ലായ്‌മെയെല്ലാം രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.

  • ചെറുതായി കഴിച്ചാൽപോലും വയറു നിറഞ്ഞതായി തോന്നുക
  • വയറ്റിൽ വീക്കം
  • ശരീരഭാരം വല്ലാതെ കുറയുക
  • സെക്‌സിനിടെ വേദന
  • പെൽവിക് വേദന
  • പുറകിലോ വയറിലോ വേദന
  • വയർ വീർക്കുക
  • അകാരണമായ ക്ഷീണം

ഒരു മാസത്തിൽ 12 തവണയിൽ കൂടുതൽ ഇവയിൽ ഏതെങ്കിലും ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ചും 50 വയസ്സ് കഴിഞ്ഞവർ.

എന്നാൽ ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നത് ഒരാൾക്ക് കാൻസർ ഉണ്ടെന്നല്ല അർത്ഥമാക്കുന്നത്. പക്ഷേ ലക്ഷണത്തിന്റെ തീവ്രതയും ലക്ഷണങ്ങൾ നീണ്ടുനിൽക്കുന്ന കാലയളവും സംബന്ധിച്ച് ജാഗ്രത പുലർത്തേണ്ടത് പ്രധാനമാണ്.

രോഗത്തിൻറെ തീവ്രതയെയും അത് ഘട്ടത്തിലെത്തി എന്നതിനെയും ആശ്രയിച്ചാണ് അണ്ഡാശയ അർബുദ ചികിത്സ.ശരീരത്തിൽ നിന്ന് കാാൻസർ കോശങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുക.ഗർഭപാത്രം അല്ലെങ്കിൽ ഫാലോപ്യൻ ട്യൂബുകൾ എന്നിവ നീക്കം ചെയ്യുന്നതുമാണ് പ്രധാന ചികിത്സ.

TAGS :

Next Story