Quantcast

മരുന്ന് കഴിക്കേണ്ട ശരിയായ രീതി ഏതാണ്? പുതിയ പഠനം പറയുന്നത് ഇങ്ങനെ....

തെറ്റായ രീതിയിൽ മരുന്ന് കഴിക്കുന്നത് അതിന്റെ ഗുണം ശരീരത്തിലെത്താൻ മണിക്കൂർ വൈകിപ്പിക്കും

MediaOne Logo

Web Desk

  • Updated:

    2022-09-28 14:08:05.0

Published:

28 Sep 2022 1:29 PM GMT

മരുന്ന് കഴിക്കേണ്ട ശരിയായ രീതി ഏതാണ്? പുതിയ പഠനം പറയുന്നത് ഇങ്ങനെ....
X

പലരും പല രീതിയിലായിരിക്കും മരുന്ന് കഴിക്കാറ്. ചിലർ നിന്നുകൊണ്ടായിരിക്കും മരുന്ന് കഴിക്കാറ്. മറ്റ് ചിലർ ഇരുന്നിട്ടും.തിരക്കുള്ള സമയത്താണെങ്കിൽ ചിലർ നടന്നുകൊണ്ടുവരെ മരുന്ന് കഴിക്കാറുണ്ട്. അതിലെന്താണിത്ര കാര്യമെന്നാണോ ചിന്തിക്കുന്നത്..എന്നാൽ കേട്ടോളൂ...മരുന്ന് എളുപ്പത്തിൽ ശരീരത്തിലെത്തിയാൽ മാത്രമേ അതിന്റെ ഫലം നമുക്ക് ലഭിക്കൂ..അതിന് മരുന്ന് കുടിക്കുന്ന രീതിയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ അടുത്തിടെ നടത്തിയ ഒരു പഠനത്തിലാണ് ഈ കണ്ടെത്തൽ. മരുന്ന് എത്രയും പെട്ടന്ന് ശരീരത്തിൽ ആഗിരണം ചെയ്യുന്നതിന് നമ്മുടെ ശരീരത്തിന്റെ രീതിയും വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് ഈ പഠനത്തിൽ പറയുന്നത്.


മരുന്ന് കഴിക്കുമ്പോൾ നിവർന്നു നിൽക്കുകയാണെങ്കിൽ ഗുളിക ആമാശയത്തിന്റെ അറ്റത്ത് എത്തുമെന്ന് പഠനം പറയുന്നു. വലത്തോട്ട് ചാഞ്ഞിരുന്ന് മരുന്ന് കഴിക്കുമ്പോഴും ഗുളിക ആമാശയത്തിലേക്ക് നേരിട്ട് എത്തും. ഇതുമൂലം മരുന്ന് പെട്ടന്ന് ആമാശയത്തിൽ അലിഞ്ഞു ചേരുകയും ചെയ്യും.

എന്നാൽ, ഇടതുവശത്തേക്ക് ചരിഞ്ഞ് കിടന്നാണ് മരുന്ന് കഴിക്കുന്നതെങ്കിൽ അത് പെട്ടന്ന് അലിഞ്ഞുചേരില്ല. അതുകൊണ്ട് മരുന്നിലെ പെട്ടെന്ന് അലിഞ്ഞു ചേരില്ലെന്നും ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ കഴിയില്ലെന്നും ഗവേഷകർ പറയുന്നു.

വലതുവശത്തേക്ക് ചാഞ്ഞിരുന്നാണ് ഗുളികകൾ കഴിക്കുന്നതെങ്കിൽ നിന്നുകുടിക്കുന്നതിനേക്കാൾ 2.3 ഇരട്ടിയിൽ മരുന്ന് ശരീരത്തിൽ അലിഞ്ഞുചേരുമെന്നും പഠനം കണ്ടെത്തി. ഗുളിക വലതുവശത്ത് ചാഞ്ഞിരുന്ന് കഴിക്കുമ്പോൾ അലിഞ്ഞുപോകാൻ 10 മിനിറ്റ് എടുക്കും. നിവർന്നുനിന്ന് കഴിക്കുമ്പോൾ അലിഞ്ഞുചേരാൻ 23 മിനിറ്റ് എടുക്കും.ഇനി ഇടതുവശത്തേക്ക് ചാഞ്ഞിരുന്ന് ഗുളിക കഴിക്കുമ്പോള് അലിഞ്ഞുപോകാൻ 100 മിനിറ്റ് എടുക്കുമെന്നാണ് ഗവേഷകർ പറയുന്നത്.


ഒരു ഗുളിക കഴിക്കുമ്പോൾ നമ്മുടെ ഇരിപ്പിന്റെയും നിൽപ്പിന്റെയും രീതി അതിനെ ഇത്രയധികം സ്വാധീനിക്കുമെന്നത് ഞങ്ങളിലും വളരെ ആശ്ചര്യമുണ്ടാക്കിയെന്ന് എഴുത്തുകാരനും ജോൺസ് ഹോപ്കിൻസ് എഞ്ചിനീയറും ഫ്‌ലൂയിഡ് ഡൈനാമിക്‌സിൽ വിദഗ്ധനുമായ രജത് മിത്തൽ പറഞ്ഞു.

'ഞാൻ മരുന്ന് കഴിക്കുമ്പോൾ പോലും ഈ കാര്യങ്ങളൊന്നും ശ്രദ്ധിച്ചിരുന്നില്ല. ഇനി ഓരോ തവണ മരുന്നുകഴിക്കുമ്പോഴും ഇക്കാര്യം ഞാൻ എപ്പോഴും മനസിൽ വെക്കും അദ്ദേഹം പറഞ്ഞു. മിക്ക ഗുളികകളും ശരിയായി അലിഞ്ഞ് ചേർന്ന ശേഷം മാത്രമേ ശരീരത്തിൽ പ്രവർത്തിക്കൂ. ഗുളികകളുടെ ഘടകങ്ങൾ ആമാശയത്തിൽ നിന്ന് കുടലിലേക്ക് എത്തിയ ശേഷം മാത്രമേ അത് ശരീരത്തിലേക്ക് അതിന്റെ ഗുണങ്ങൾ ആഗിരണം ചെയ്യൂ.

അതിനാൽ അതിനാൽ ഒരു ഗുളിക ആമാശയത്തിന്റെ താഴത്തെ ഭാഗത്തേക്ക് എത്തും തോറും അത് വേഗത്തിൽ അലിഞ്ഞുചേരുകയും ചെറുകുടലിന്റെ ആദ്യഭാഗമായ ഡുവോഡിനത്തിലേക്ക് പൈലോറസ് വഴി അതിന്റെ ഘടകങ്ങൾ ആഗിരണം ചെയ്യുകയും ചെയ്യും. അതുകൊണ്ട് തന്നെ ഗുളിക കുടിക്കുമ്പോൾ ശരീരത്തിന്റെ നിൽപ്പും വലിയ ഘടകമാണെന്ന് പഠനങ്ങൾ പറയുന്നു.


പ്രത്യേകിച്ച് പ്രായമായവർക്ക് ഇതില്‍ വലിയ പ്രാധാന്യമുണ്ട്. രോഗാവസ്ഥയിൽ കിടക്കുന്നവർക്ക് മരുന്ന് വേഗത്തിൽ ശരീരത്തിലേക്ക് ആഗിരണം ചെയ്യാനായി ഇത് സഹായിക്കും.

'തെറ്റായ രീതിയിൽ മരുന്ന് കഴിക്കുന്നത് അതിന്റെ ഗുണം ശരീരത്തിലെത്താൻ മണിക്കൂർ വൈകിപ്പിക്കും. പ്രായമായവർക്കും, തീരെ കിടപ്പിലായവർക്കും നിന്നോ വലത്തോട്ടോ ചാഞ്ഞിരുന്ന് മരുന്ന് കഴിക്കുന്ന വലിയ സ്വാധീനം ചെലുത്തുമെന്ന് രജത് മിത്തൽ പറഞ്ഞു.

TAGS :

Next Story