Quantcast

ദിവസവും രണ്ടു സ്പൂൺ തേൻ കഴിച്ചോളൂ; രക്തസമ്മർദവും കൊളസ്‌ട്രോളും കുറയ്ക്കാം...

തേനിലെ ആന്റിഓക്‌സിഡന്റുകള്‍ ഹൃദയ ധമനികള്‍ ചുരുങ്ങുന്നതു തടയും

MediaOne Logo

Web Desk

  • Published:

    22 Nov 2022 12:46 PM GMT

ദിവസവും രണ്ടു സ്പൂൺ തേൻ കഴിച്ചോളൂ; രക്തസമ്മർദവും കൊളസ്‌ട്രോളും കുറയ്ക്കാം...
X

ന്യൂഡൽഹി: നിശബ്ദ കൊലയാളി എന്നാണ് രക്തസമ്മർദവും കൊളസ്‌ട്രോളും അറിയപ്പെടുന്നത്. വിട്ടുമാറാത്ത ഹൃദ്രോഗങ്ങൾ, ഹൃദയാഘാതം പോലുള്ള മാരകമായ അവസ്ഥകളിലേക്ക് നയിക്കുന്ന ഇവ പലപ്പോഴും ലക്ഷണങ്ങൾ കാണിക്കാറില്ല. ജീവിത ശൈലിയിലുള്ള നിയന്ത്രണങ്ങൾക്ക് പുറമെ അടുക്കളയിൽ സുലഭമായി കിട്ടുന്ന തേനിനും ഈ അപകട സാധ്യതകൾ കുറയ്ക്കാൻ സഹായിക്കുമെന്ന് പുതിയ പഠനങ്ങൾ പറയുന്നു. കൊളസ്ട്രോളും രക്തസമ്മർദ്ദവും കുറക്കാൻ തേനിന് കഴിവുണ്ടെന്നാണ് കാനഡയിലെ ടൊറന്റോ സർവകലാശാലയിലെ വിദഗ്ധർ അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.

ഇതിന് ദിവസവും രണ്ട് സ്പൂൺ തേൻ കഴിച്ചാൽ മതിയെന്നും പഠനറിപ്പോർട്ടിലുണ്ട്. പ്രോട്ടീനുകൾ,ബയോ ആക്റ്റീവ് സംയുക്തങ്ങൾ,പഞ്ചസാര, ഓർഗാനിക് ആസിഡുകൾ തുടങ്ങി നിരവധി പ്രകൃതിദത്ത ചേരുവകളുടെ സങ്കീർണ്ണ ഘടനയാണെന്ന് തേനെന്ന് ന്യൂട്രീഷൻ റിവ്യൂസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.1000 ആളുകളിലാണ് പഠനം നടത്തിയത്. ഇവർക്ക് ശരാശരി രണ്ട് ടേബിൾസ്പൂൺ ( 40 ഗ്രാം )തേൻ നൽകി.എട്ടാഴ്ചയോളം നടത്തിയ പരീക്ഷണത്തിൽ തേൻ കൂടുതൽ ഗുണം ചെയ്യുന്നതായി കണ്ടെത്തിയെന്നും റിപ്പോർട്ടിലുണ്ട്.

തേനിലെ ആന്റിഓക്‌സിഡന്റുകള്‍ ഹൃദയ ധമനികള്‍ ചുരുങ്ങുന്നതു തടയുകയും രക്തപ്രവാഹം വര്‍ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ തേന്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. തേനിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. തേനിലെ പഞ്ചസാര ശരീരത്തിലെ ഇന്‍സുലിന്‍ അളവ് വര്‍ധിപ്പിക്കും.ഇതിലൂടെ ഇന്‍സുലിന്‍ കുറവു മൂലം പ്രമേഹരോഗ സാധ്യതയും കുറയും.

തേനിലെ ആന്റിഓക്സിഡന്റുകൾ റിയാക്ടീവ് ഓക്സിജൻ സ്പീഷീസുകളുടെ (ROS) ന്യൂട്രലൈസേഷനും ടൈപ്പ്-2 പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യതയും കുറയ്ക്കുമെന്ന് നേരത്തെതന്നെ പഠനങ്ങൾ കണ്ടെത്തിയിരുന്നു.

TAGS :

Next Story