Quantcast

വളർത്തുമൃഗങ്ങൾക്കൊപ്പം ഉറങ്ങുന്നവർ സൂക്ഷിക്കുക; മെനിഞ്ചൈറ്റിസ്, അണുബാധ തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്ക് കാരണമായേക്കും...

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന 250 രോഗങ്ങളിൽ 100 എണ്ണവും വളർത്തുമൃഗങ്ങളിൽ നിന്നാണെന്നും ഗവേഷണങ്ങള്‍ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2023-05-05 05:40:05.0

Published:

5 May 2023 5:39 AM GMT

Bed With Pets, Pets Sleep In Your Bed,Sharing Your Bed With Pets Can Be Fatal; Can Cause Meningitis,വളർത്തുമൃഗങ്ങൾക്കൊപ്പം ഉറങ്ങുന്നവർ സൂക്ഷിക്കുക; മെനിഞ്ചൈറ്റിസ്, അണുബാധ എന്നിവക്ക് കാരണമായേക്കും...
X

വളർത്തുമൃഗങ്ങളെ ഇഷ്ടമുള്ളവർ ഏറെയാണ്. വീട്ടിലെ ഒരംഗത്തെപ്പോലെ തന്നെയാണ് മിക്കവരും വളർത്തുമൃഗങ്ങളെയും കാണുന്നത്. മുമ്പൊക്കെ വീടിന്റെ സുരക്ഷക്ക് വേണ്ടി നായ്ക്കളെയും മറ്റു വളർത്തിയിരുന്നെങ്കിൽ ഇന്നത് ആഡംബരത്തിന്റെ കൂടി അടയാളമാണ്. പതിനായിരങ്ങളും ലക്ഷങ്ങളും വിലവരുന്നവയാണ് മിക്ക വളർത്തുമൃഗങ്ങളും. വീടിന്റെ എല്ലായിടത്തും അവക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ എത്രയേറെ വൃത്തിയായി സൂക്ഷിക്കുന്നുണ്ടെങ്കിലും അവക്കൊപ്പം കിടക്കുന്നത് അത്ര നല്ലതല്ല എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

അമേരിക്കൻ പെറ്റ് പ്രൊഡക്ട്സ് അസോസിയേഷൻ നടത്തിയ ഗവേഷണമനുസരിച്ച്, 60 ശതമാനത്തിലധികം വീടുകളിലും ഒരു നായയുണ്ട്, കുറഞ്ഞത് 50 ശതമാനമെങ്കിലും അവരുടെ വളർത്തുമൃഗങ്ങളെ അവരോടൊപ്പം ഉറങ്ങാൻ അനുവദിക്കുന്നു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന 250 രോഗങ്ങളിൽ 100 രോഗങ്ങളും വളർത്തുമൃഗങ്ങളിൽ നിന്നാണെന്നും ഈ ഗവേഷണത്തിൽ പറയുന്നു.

വളർത്തുമൃഗങ്ങൾ പലർക്കും ഒരു കുടുംബാംഗത്തെ പോലെയാണ്. അതുകൊണ്ട് തന്നെ വല്ലാത്ത അടുപ്പവും ബന്ധവും ഇവയോടുണ്ടാകും. കുറച്ച് കൂടി സുരക്ഷിത ബോധമുണ്ടാകാന് ചിലർ വളർത്തുമൃഗങ്ങൾക്കൊപ്പം കിടക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. അതുപോലെതന്നെ വളർത്തുമൃഗങ്ങൾ നമ്മൾ നൽകുന്ന സ്‌നേഹത്തിന് പകരമായി നിരുപാധികമായ സ്‌നേഹം നൽകാറുമുണ്ട്. എന്നിരുന്നാലും വളർത്തമൃഗങ്ങൾക്കൊപ്പം ഒരുമിച്ച് കിടക്കയിൽ ഉറങ്ങുന്നത് അപകടകരമാണെന്നും വിദഗ്ധർ പറയുന്നു.

ഗുരുതര അണുബാധകൾക്ക് കാരണമാകും

നിങ്ങളുടെ നായയിലോ പൂച്ചയിലോ ഏതെങ്കിലും തരത്തിലുള്ള അണുബാധയോ,ചെള്ളുകളുടെയോ മറ്റ് പരാന്നഭോജിയുടെയോ പ്രശ്‌നമുണ്ടെങ്കിൽ അവ നിങ്ങളുടെ കൂടെ കിടക്കുമ്പോൾ ആ കിടക്കിയിലും ആവും. അവ പിന്നീട് നമ്മുടെ ശരീരത്തിലേക്ക് പകരുകയും നിരവധി ചർമ രോഗത്തിനും കാരണമാകും. ഒരു മൃഗത്തിൽ നിന്ന് ബാക്ടീരിയ, വൈറസ്, പരാന്നഭോജികൾ അല്ലെങ്കിൽ പ്രിയോൺ പോലുള്ളവ മനുഷ്യനിലേക്ക് പകരുന്നത് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് സൂനോസിസ്. ഇതിനും കാരണമാകും.

മെനിഞ്ചൈറ്റിസ്

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഏറ്റവും മാരകമായ രോഗങ്ങളിൽ ഒന്നായ മെനിഞ്ചൈറ്റിസിന് കാരണമാകുന്ന അണുബാധ വളർത്തുമൃഗങ്ങളിൽ നിന്നും പകരാമെന്നാണ് വിദഗ്ധർ പറയുന്നത്.

ഉറക്കം തടസപ്പെടുക

നായ്ക്കൾ അപ്രതീക്ഷിതമായി ഉണർന്നാൽ കുരയ്ക്കുകയോ മുരളുകയോ കടിക്കുകയോ പോലുള്ള ആക്രമണാത്മക പെരുമാറ്റം കാണിക്കമെന്ന് വെറ്ററിനറി ഡോക്ടർമാർ പറയുന്നത്. ഇതുമൂലം കൂടെയുറങ്ങുന്നവർക്ക് ഉറക്കം നഷ്ടപ്പെടുകയും ചെയ്യുന്നു.ആന്ത്രോസൂസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, നായ്ക്കളോടൊപ്പം ഉറങ്ങുന്ന ഉടമസ്ഥർ മറ്റുള്ളവരെ അപേക്ഷിച്ച് നാലിരിട്ടിയോളം ഞെട്ടി ഉണരുമത്രേ.ഉറക്കം കൃത്യമായി ലഭിക്കുന്നില്ലെങ്കിൽ അത് നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായേക്കും.

വളർത്തുമൃഗങ്ങളുടെ ഉമിനീർ

നായ്ക്കളുയെയും പൂച്ചകളുടെയും ഉമിനീർ പലമാരകമായ ബാക്ടീരിയയുടെ വാഹകരാണ്. കിടക്കയിൽ ഒപ്പം കിടത്തുമ്പോൾ വളർത്തുമൃഗങ്ങളുടെ ഉമിനീർ കിടക്കയിലാകാനും അതുവഴി രോഗം വരാനും സാധ്യതയുണ്ട്.

TAGS :

Next Story