Quantcast

കാപ്പിയും ചായയും പഞ്ചസാരയിട്ട് കുടിക്കുന്നവരാണോ? ഈ ആരോ​ഗ്യ പ്രശ്നങ്ങൾ ശ്രദ്ധിക്കണം

ഉയർന്ന കഫീൻ അടങ്ങിയ ചായയോ കാപ്പിയോ കുടിക്കുന്നത് ശീലമാക്കിയാൽ ദിവസം കഴിയുന്തോറും ശരീരത്തിലെ രക്തത്തിൽ പോളിഫിനോൾ, ടാനിൻ സംയുക്തങ്ങളുടെ അളവ് കൂടാൻ സാധ്യതയുണ്ട്.

MediaOne Logo

Web Desk

  • Updated:

    2023-07-15 09:57:57.0

Published:

15 July 2023 9:50 AM GMT

കാപ്പിയും ചായയും പഞ്ചസാരയിട്ട് കുടിക്കുന്നവരാണോ? ഈ ആരോ​ഗ്യ  പ്രശ്നങ്ങൾ ശ്രദ്ധിക്കണം
X

രാവിലെ എണീറ്റ ഉടനെ കാപ്പിയോ ചായയോ കുടിക്കുന്ന സ്വഭാവമുള്ളവരാണ് നമ്മളിൽ പലരും. പക്ഷെ വെറും വയറ്റിൽ ചായയും കാപ്പിയും കുടിക്കുന്നത് അത്ര നല്ലതല്ല. എന്നാൽ ഈ ശീലം മാറ്റാൻ പറ്റാത്തവരുമുണ്ട്. രാവിലെ ചായയോ കാപ്പിയോ കുടിച്ചില്ലെങ്കിൽ തലവേദനയ്ക്ക് കാരണമാകാറുണ്ടെന്ന് പലരും പറയാറുണ്ട്. പക്ഷെ ഇത് അത്ര നല്ല സ്വഭാവമല്ലെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.

രാവിലെ എഴുന്നേറ്റ ഉടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്. ഒരു ദിവസം മൂന്നോ നാലോ തവണ ചായയും കാപ്പിയും കുടിക്കുന്ന നിരവധി ആളുകളുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് നല്ലതല്ല. പകരം രാവിലെ പ്രഭാതഭക്ഷണം കഴിച്ച് ചായയോ കാപ്പിയോ കുടിക്കുന്നത് ശീലമാക്കിയാൽ ശരീരത്തിലെ മെറ്റബോളിസം ശരിയായി നടക്കുകയും ആരോഗ്യപ്രശ്നങ്ങൾ മാറുകയും ചെയ്യും. കുട്ടികൾ ചായ, കാപ്പിയിൽ പഞ്ചസാര ചേർക്കാതിരിക്കുന്നത് നല്ലതാണ്.

യുവാക്കൾ ഉയർന്ന കഫീൻ അടങ്ങിയ ചായയോ കാപ്പിയോ കുടിക്കുന്നത് ശീലമാക്കിയാൽ ദിവസം കഴിയുന്തോറും ശരീരത്തിലെ രക്തത്തിൽ പോളിഫിനോൾ, ടാനിൻ സംയുക്തങ്ങളുടെ അളവ് കൂടാൻ സാധ്യതയുണ്ട്. ഇതുമൂലം കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ നിന്ന് ലഭിക്കുന്ന ഇരുമ്പ് ശരീരത്തിൽ ശരിയായ ആഗിരണം ചെയ്യാൻ കഴിയാതെ വരും. ഇതിന്റെ പാർശ്വഫലമായി അനീമിയ പ്രശ്‌നം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉന്മേഷം കിട്ടാൻ ദിവസവും ചായയും കാപ്പിയും കുടിക്കുന്നവരുണ്ട്. പക്ഷെ ഈ ശീലം എത്രയും വേഗം ഒഴിവാക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്.

അമിതമായ പഞ്ചസാര ചേർത്ത ചായയും കാപ്പിയും കുടിക്കുന്നവർക്ക് ദഹനക്കേടും മലബന്ധവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതിനുള്ള പ്രധാന കാരണങ്ങൾ ചായയും കാപ്പിയും ദിവസവും മൂന്ന് നാല് തവണ കുടിക്കുന്നത് പലപ്പോഴും നിർജലീകരണത്തിന് കാരണമാകുന്നു. ഇതുമൂലം ശരീരത്തിലെ ജലാംശം കുറയുകയും ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

മധുരമുള്ള ചായയിലോ കാപ്പിയിലോ ഉള്ള കഫീൻ ഉള്ളടക്കം കുടലിൽ അസിഡിറ്റി പ്രഭാവം വർദ്ധിപ്പിക്കുന്നു. ഇതുമൂലം ദഹനവ്യവസ്ഥയിലും പ്രശ്നങ്ങൾ ഉണ്ടാവും. ഇതുമൂലം ദഹനക്കേട്, മലബന്ധം തുടങ്ങിയ വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കുളള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ചായ- കാപ്പിയിൽ ചേർക്കുന്ന പാലിൽ പഞ്ചസാരയും കഫീന്റെ അംശവും കലർന്നാൽ വയറ്റിലെ ഗ്യാസ് പ്രശ്‌നമാകും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നതും കുറയുന്നതും ആരോഗ്യത്തിന് ഹാനികരമായേക്കാം. മാത്രമല്ല കുടൽ, കരൾ, പാൻക്രിയാസ് എന്നിവയിലും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ആളുകളെ അപകടത്തിലാക്കിയേക്കാം.

TAGS :
Next Story