വെറും വയറ്റിൽ കട്ടൻ ചായ കുടിക്കാൻ വരട്ടെ,ചില കാര്യങ്ങളുണ്ട്...
കട്ടൻ ചായ കൂടിയേ തീരൂ എന്നാണെങ്കിൽ ഭക്ഷണം കഴിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷം ആകാം
രാവിലെ എഴുന്നേറ്റാൽ ചായയോ കാപ്പിയോ നിർബന്ധമുള്ളവരാകും ഭൂരിഭാഗം ആളുകളും. ഇതിൽ തന്നെ മിക്കവരും പാൽ ഒഴിവാക്കാമല്ലോ എന്ന് കരുതി കട്ടൻ ചായ തിരഞ്ഞെടുക്കുന്നവരുമാകും. എന്നാൽ വെറും വയറ്റിൽ കട്ടൻ ചായ കുടിക്കുന്നത് ശരീരത്തിന് തീരെ നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. തന്നെയല്ല ഈ ശീലം നിരവധി ആരോഗ്യപ്രശ്‌നങ്ങൾ വിളിച്ചു വരുത്തുകയും ചെയ്യുമത്രേ. രാവിലെ കട്ടൻ ചായ കിട്ടാതെ ബെഡിൽ നിന്നെഴുന്നേൽക്കാനാവാത്തവരും എനർജി ബൂസ്റ്ററായി കട്ടൻ ചായ തിരഞ്ഞെടുക്കുന്നവരും ഇനി പറയുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കണം.
അസിഡിറ്റിയും ദഹനപ്രശ്‌നങ്ങളും
കട്ടൻ ചായയും കാപ്പിയുമെല്ലാം അടിസ്ഥാനപരമായി അസിഡിക് സ്വഭാവമുള്ളവയാണ്. വെറും വയറ്റിൽ ഇവ കുടിക്കുന്നത് ശരീരത്തിലെ അസിഡിക്-ബേസിക് സന്തുലിതാവസ്ഥയെ തകിടം മറിക്കും. ഇത് അസിഡിറ്റിക്കും ദഹനപ്രശ്‌നങ്ങൾക്കും വഴിവയ്ക്കും.
നിർജലീകരണത്തിന് വേറൊന്നും വേണ്ട
കട്ടൻ ചായയിൽ തിയോഫിലിൻ എന്ന പദാർഥമുണ്ട്. നിർജലീകരണത്തിന് കാരണമാകുന്ന പദാർഥമാണിത്.
മലബന്ധം
തിയോഫിലിൻ നിർജലീകരണം ഉണ്ടാക്കുന്നത് കൊണ്ടു തന്നെ തത്ഫലമായി മലബന്ധവും ഉണ്ടാകും
പല്ലിന്റെ ഇനാമലിനെയും നശിപ്പിക്കും
കട്ടൻ ചായ അസിഡിക് സ്വഭാവമുള്ളതാണെന്ന് പറഞ്ഞുവല്ലോ. രാവിലെ ആദ്യമായി കട്ടൻ ചായയോ കാപ്പിയോ ആണ് കുടിക്കുന്നതെങ്കിൽ വായിലെ അസിഡിക് ലെവൽ ഉയരുകയും ഇത് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുകയും ചെയ്യും. മോണയിലുണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങൾക്കും ഇത് കാരണമാകാം.
ബ്ലോട്ടിംഗ്
അസിഡിക് സ്വഭാവമുള്ളത് കൊണ്ടുത തന്നെ ബ്ലോട്ടിംഗ് പോലെ വയറ്റിലുണ്ടാകുന്ന നിരവധി അസ്വസ്ഥകൾക്ക്
വെറും വയറ്റിൽ കട്ടൻ ചായ കുടിക്കുന്ന ശീലം കാരണമാകും. ഇനി കട്ടൻ ചായ കൂടിയേ തീരൂ എന്നാണെങ്കിൽ ഭക്ഷണം കഴിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷം ആകാം. പാൽ ചായ കഴിവതും ഒഴിവാക്കണം.
Adjust Story Font
16