'നിശബ്ദമായി കൊല്ലുന്ന' മസ്തിഷ്‌കാഘാതം; ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ
മനുഷ്യരെ മരണത്തിലേക്ക് നയിക്കുന്ന ഒരു പ്രധാന കാരണമാണ് മസ്തിഷ്‌കാഘാതം
ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ ലോകത്തെ മരണകാരണങ്ങളിൽ രണ്ടാമതാണ് മസ്തിഷ്‌കാഘാതം. മനുഷ്യരെ മരണത്തിലേക്ക് നയിക്കുന്ന ഒരു പ്രധാന കാരണമാണ് മസ്തിഷ്‌കാഘാതം. ഹൃദ്രോഗം മൂലമുണ്ടാകുന്ന ആറിൽ ഒരു മരണത്തിന് പിന്നിൽ സ്ട്രോക്ക് ആയിരിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സൈലന്റ് ബ്രെയിൻ സ്ട്രോക്കിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഓക്കാനം അല്ലെങ്കിൽ ഛർദ്ദി, ബോധം ഇടയ്ക്കിടെ നഷ്ടപ്പെടുക, കൈയിലോ മുഖത്തോ കാലിലോ പെട്ടെന്ന് മരവിപ്പോ ബലഹീനതയോ അനുഭവപ്പെടുക, സംസാരം അവ്യക്തമാകുകയോ സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്യുന്നത്, കാഴ്ചക്കുറവ്, ശരീരത്തിന്റെ താളം നഷ്ടപ്പെടുകയോ ശരീരം നിയന്ത്രിക്കാൻ കഴിയാതാകുകയോ ചെയ്യുക തുടങ്ങിയവയൊക്കെ മസ്തിഷ്‌കാഘാതത്തിന്റെ ലക്ഷണങ്ങളാണ്. പെട്ടെന്ന് കഠിനമായ തലവേദന ഉണ്ടാകുന്നതും രാത്രികാലങ്ങളിൽ ഇത് രൂക്ഷമാകുന്നതും ബ്രെയിൻ സ്ട്രോക്കിന്റെ ലക്ഷണങ്ങളിലൊന്നാണ്.
ഉയർന്ന രക്തസമ്മർദ്ദം, പുകവലി, ഹൃദ്രോഗങ്ങൾ, പ്രമേഹം, പൊണ്ണത്തടി, പ്രായം, കുടുംബ പശ്ചാത്തലം, ലിംഗം തുടങ്ങിയ ഘടകങ്ങളെല്ലാം ബ്രെയിൻ സ്ട്രോക്ക് ഉണ്ടാകാൻ ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
Adjust Story Font
16