Quantcast

ബ്ലാക്ക് ഫംഗസ് ബാധ കേരളത്തിലും: ഭയപ്പെടേണ്ടതുണ്ടോ?

മൂക്കിന് ചുറ്റും കറുത്ത നിറം കാണുന്നത് കൊണ്ടാണ് ഈ രോഗത്തെ ബ്ലാക്ക് ഫംഗസ് എന്ന് വിളിക്കുന്നത്

MediaOne Logo

Web Desk

  • Published:

    16 May 2021 5:57 AM GMT

ബ്ലാക്ക് ഫംഗസ് ബാധ കേരളത്തിലും: ഭയപ്പെടേണ്ടതുണ്ടോ?
X

ബ്ലാക്ക് ഫംഗസിനെ ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്‍ധര്‍. നിയന്ത്രണാതീതമായി പ്രമേഹരോഗമുള്ളവരിലും സ്റ്റിറോയ്‍ഡ് ഉപയോഗം മൂലം ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലുമാണ് ഫംഗസ് രോഗമുണ്ടാവാൻ സാധ്യത. പ്രമേഹം നിയന്ത്രിച്ചാൽ ബ്ലാക്ക് ഫംഗസ് തടയാൻ കഴിയുമെന്നാണ് ആരോഗ്യ വിദഗ്‍ധര്‍ ചൂണ്ടി കാണിക്കുന്നത്.

മഹാരാഷ്ട്രയിലും ഗുജറാത്തിലും കണ്ടെത്തിയ ബ്ലാക്ക് ഫംഗസ് ബാധ അപൂര്‍വമായി കേരളത്തിലും ദൃശ്യമായിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഏഴ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. മെഡിക്കൽ ബോർഡ് കൂടുതൽ സാമ്പിളുകൾ പരിശോധിക്കുന്നുണ്ട്.

ബ്ലാക്ക് ഫoഗസ് പുതിയ രോഗമല്ലെന്ന് ആരോഗ്യ വിദഗ്‍ധര്‍ വ്യക്തമാക്കി. മ്യൂക്കർ മൈസീറ്റ്സ് എന്ന ഫംഗസാണ് മൂക്കർ മൈക്കോസിസ് എന്ന ബ്ലാക്ക് ഫംഗസിന് കാരണം. മൂക്ക്, മൂക്കിനു ചുറ്റുമുള്ള എല്ലിനുള്ളിലെ സൈനസുകൾ, കവിൾ, കണ്ണുകൾ, പല്ല്, ശ്വാസകോശം, എന്നിവിടങ്ങളിലാണ് ഫംഗസ് ബാധയുണ്ടാവുക.

മൂക്കിന് ചുറ്റും കറുത്ത നിറം കാണുന്നത് കൊണ്ടാണ് ഈ രോഗത്തെ ബ്ലാക്ക് ഫംഗസ് എന്ന് വിളിക്കുന്നത്. നിയന്ത്രണാതീതമായി പ്രമേഹരോഗമുള്ളവർ, സ്റ്റിറോയ്‍ഡ് ഉപയോഗം മൂലവും മറ്റ് രോഗങ്ങൾ മൂലവും ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവരിലാണ് ഫംഗസ് രോഗമുണ്ടാവാൻ സാധ്യത.

കോവിഡ് രോഗികളിലെ പ്രമേഹം നിയന്ത്രിച്ചാൽ ബ്ലാക്ക് ഫംഗസ് ഒഴിവാക്കാനാകും. സ്റ്റിറോയിഡ് മരുന്നുകൾ ഉചിതമായ സമയത്ത് മാത്രമേ നൽകാവൂ. ആന്‍റി ഫംഗൽ മരുന്നുകളുപയോഗിച്ച് മൂക്കർ മൈക്കോസിസ് ഭേദമാക്കാൻ കഴിയും. മഹാരാഷ്ട്രയിൽ 2000 പേർക്കാണ് ബ്ലാക്ക് ഫംഗസ് ബാധിച്ചത്

TAGS :

Next Story