Quantcast

10 സെക്കന്റ് ഒറ്റക്കാലിൽ നിൽക്കാൻ കഴിയുമോ..? ഇല്ലെങ്കിൽ മരണം; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്

10 വർഷത്തിനുള്ളിൽ ഏതെങ്കിലും വിധത്തിൽ മരിക്കുമെന്ന് പഠനത്തിൽ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2022-06-27 05:17:05.0

Published:

27 Jun 2022 5:03 AM GMT

10 സെക്കന്റ് ഒറ്റക്കാലിൽ നിൽക്കാൻ കഴിയുമോ..? ഇല്ലെങ്കിൽ മരണം; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്
X

ഒരു കാലിൽ 10 സെക്കന്റ് നിൽക്കാൻ കഴിയാത്ത മധ്യവയസ്‌കർക്ക് 10 വർഷത്തിനുള്ളിൽ മരണം സംഭവിക്കുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ബ്രിട്ടീഷ് ജേണൽ ഓഫ് സ്പോർട്സ് മെഡിസിനിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.

പഠനത്തിൽ പറയുന്നത് ഇങ്ങനെ..

10 സെക്കന്റ് നേരത്തേക്ക് ഒറ്റക്കാലിൽ ബാലൻസ് ചെയ്യാനുള്ള കഴിവില്ലാത്തവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മരണ സാധ്യത ഇരട്ടിയാണ്. പ്രധാനമായും അടുത്ത 10 വർഷത്തിനുള്ളിൽ ഏതെങ്കിലും വിധത്തിൽ മരിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.

51നും 75നും ഇടയിൽ പ്രായമുള്ള 1702 പേർക്കിടയിലാണ് ഗവേഷണം നടത്തിയത്. 2008 മുതൽ 2020 വരെയാണ് പരീക്ഷണം നടത്തിയത്. തുടക്കത്തിൽ പങ്കെടുത്തവരോട് ഒരു കാൽ ഉയർത്തി രണ്ടാമത്തെ കാലിന്റെ പിന്നിൽ വെക്കാൻ പറഞ്ഞു. അതേസമയം കൈകൾ ഇരുവശങ്ങളിലേക്ക് വെച്ച് മുന്നോട്ട് നോക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പങ്കെടുത്തവർക്ക് മൂന്ന് ആവസരങ്ങൾ നൽകി. എന്നാൽ പരീക്ഷണത്തിൽ അഞ്ചിൽ ഒരാൾ പരാജയപ്പെട്ടു. തുടർന്നുള്ള 10 വർഷത്തിനുള്ളിൽ 123 പേർ വിവിധ കാരണങ്ങളാൽ മരിച്ചു. ഇത്തരത്തിൽ പത്തു വർഷത്തിനുള്ളിൽ 84ശതമാനം പേരാണ് മരിക്കുന്നതെന്നാണ് കണ്ടെത്തൽ.

ബ്രസീൽ, യുകെ, യുഎസ്, ആസ്ട്രേലിയ, ഫിൻലാൻഡ് എന്നിവിടങ്ങളിലാണ് പ്രധാനമായും പഠനങ്ങൾ നടത്തിയത്. 2008ൽ ആരംഭിച്ച പഠനം 12 വർഷത്തിന് ശേഷമാണ് പൂർത്തിയായത്. പഠനത്തിലെ കണ്ടെത്തലുകൾ കണക്കിലെടുത്ത് റിയോ ഡി ജനീറോയിൽ നിന്നുള്ള ഡോ. ക്ലോഡിയോ ഗിൽ അറൗജോയുടെ നേതൃത്വത്തിലുള്ള ഗവേഷകർ പ്രായമായവർക്ക് പതിവായി നടത്തുന്ന പരിശോധനക്ക് പുറമെ ബാലൻസ് ടെസ്റ്റ് കൂടെ നടത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.

TAGS :

Next Story