കോവിഡ് കാലത്തെ ഉറക്കമില്ലായ്മ കുട്ടികളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചുവെന്ന് പഠനം
കാനഡയിലെ കൗമാരക്കാര്‍ക്കിടയിലാണ് പഠനം നടത്തിയത്.
കോവിഡ് കാലത്തെ നീണ്ട അടച്ചിടലുകള്‍ക്ക് ശേഷം സ്കൂളുകള്‍ വീണ്ടും തുറക്കുകയാണ്. കോവിഡ് കാലത്തെ കുട്ടികളുടെ ശീലങ്ങളും ദിനചര്യകളും എത്ര മേല്‍ അവരുടെ മാനസികാരോഗ്യത്തെ ബാധിച്ചിട്ടുണ്ട് എന്നും സ്കൂളുകള്‍ തുറക്കുമ്പോള്‍ കുട്ടികളുടെ ആരോഗ്യകരമായ ദിനചര്യകളില്‍ ഉറക്കത്തിന്‍റെ പ്രാധാന്യമെത്രയാണ് എന്നും തെളിയിക്കുകയാണ് ഒരു പഠനം.
കോവിഡ് കാലത്ത് സ്കൂളുകള്‍ ആരംഭിക്കുന്ന സമയത്തെ കൃത്യതയില്ലായ്മയും, പഠനാനുബന്ധ പ്രവര്‍ത്തനകളുടെ കുറവും കുട്ടികളുടെ വിദ്യാഭ്യാസ രീതികളേയും സമയക്രമീകരണത്തെയും ബാധിച്ചിട്ടുണ്ട്. വൈകിയുറങ്ങുന്നതടക്കമുള്ള ശീലങ്ങള്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിച്ചതായും കാനഡയിലെ എം.സി ഗില്‍ യൂനിവേഴ്സിറ്റിയിലെ പ്രൊഫസര്‍ റിയൂട്ട് ഗ്രിബര്‍ പറയുന്നു.
കാനഡയിലെ കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒരാഴ്ച്ചയോളം നടത്തിയ പഠനത്തില്‍ കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികളുടെ ഉറക്കശീലത്തില്‍ വലിയ വ്യതിയാനങ്ങള്‍ സംഭവിച്ചതായി കണ്ടെത്തി. കുട്ടികളുടെ ഉറക്കവും ഉണര്‍ച്ചയും ശരാശരി രണ്ട് മണിക്കൂര്‍ വൈകുന്നതായി പഠനം പറയുന്നു. ഉറക്കം കുറയുന്നതും കൂടുതല്‍ നേരം ഉണര്‍ന്നിരിക്കുന്നതടക്കമുള്ള ശീലങ്ങള്‍ കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം അധികരിപ്പിക്കുന്നതായാണ് പഠനം പറയുന്നത്.
കൃത്യമായ ഉറക്കശീലം കുട്ടികളുടെ മാനസികാരോഗ്യത്തില്‍ വലിയ പങ്കു വഹിക്കുന്നുണ്ട് എന്നാണ് പഠനം എത്തിച്ചേര്‍ന്ന നിഗമനം.
Adjust Story Font
16