ഇവ കഴിച്ചുകൊണ്ടാണോ ഒരു ദിവസം തുടങ്ങുന്നത്? എങ്കില്‍ ശീലം മാറ്റിക്കോളൂ
രാവിലെ എന്തു കഴിക്കണമെന്ന കാര്യത്തിലും ശ്രദ്ധ വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്
പ്രതീകാത്മക ചിത്രം
രാവിലെ എന്താണോ കഴിക്കുന്നത് അതായിരിക്കും അന്നത്തെ ദിവസത്തെ ഊര്‍ജ്ജം നല്‍കുന്നത്. ചിലര്‍ ചായയോ കാപ്പിയോ കഴിച്ചുകൊണ്ടായിരിക്കും ഒരു ദിവസം തുടങ്ങുന്നത്. മറ്റു ചിലരാകട്ടെ ജ്യൂസോ മറ്റ് പ്രഭാത ഭക്ഷണങ്ങളോ. രാവിലെ എന്തു കഴിക്കണമെന്ന കാര്യത്തിലും ശ്രദ്ധ വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പഞ്ചസാരയുടെ അംശം കൂടുതലുള്ള ഭക്ഷണങ്ങൾ കഴിച്ചുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് ഭാരക്കുറവിനും പ്രീ ഡയബറ്റിസ് എന്ന അവസ്ഥയ്ക്കും ഇടയാക്കും."നിങ്ങളുടെ പ്രിയപ്പെട്ട ചായയും ബിസ്‌ക്കറ്റും അല്ലെങ്കിൽ പാക്കറ്റ് ഫുഡും ഫ്രൂട്ട് ജ്യൂസും കഴിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളെ പ്രമേഹരോഗികളാക്കാൻ പോകുകയാണ്." ന്യൂട്രിഷനിസ്റ്റ് ലവ്‍നീത് ബത്ര പറയുന്നു. ചായയോ കാപ്പിയോ കോൺഫ്ലേക്സോ ഗോതമ്പ് ഫ്ലേക്സോ മറ്റ് പ്രിയപ്പെട്ട പ്രഭാതഭക്ഷണ ധാന്യങ്ങളോ പഴച്ചാറുകളോ ഉപയോഗിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. നിങ്ങൾ വിചാരിക്കുന്നത്ര പ്രയോജനം ലഭിക്കില്ല. അത് എത്ര നന്നായി പായ്ക്ക് ചെയ്ത ഭക്ഷണമായാലും...ലവ്‍നീത് വിശദീകരിച്ചു.
ചെറിയ അളവിൽ പോലും കഫീൻ അടങ്ങിയ ചായയും കാപ്പിയും രക്തത്തിലെ ഗ്ലൂക്കോസ് 50% കൂട്ടും. പകരം ജ്യൂസുകള്‍ കഴിക്കാമെന്ന് കരുതിയാലും അതു പ്രയോജനം ചെയ്യില്ല. പഴങ്ങള്‍ അടിച്ചശേഷം അവ അരിച്ചെടുക്കുമ്പോള്‍ ശരീരത്തിന് ഗുണകരമാകേണ്ട നാരുകള്‍ നഷ്ടപ്പെടുന്നു.
പകരം എന്താണ് ചെയ്യേണ്ടത്?
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുക
തലേദിവസം കുതിര്‍ത്തുവച്ച നട്സുകളോ ധാന്യങ്ങളോ കഴിക്കാം
പ്രോട്ടീനും നാരുകളും കൂടുതലുള്ള മുളപ്പിച്ച ധാന്യങ്ങള്‍, മുട്ട, പച്ചക്കറികൾ അല്ലെങ്കിൽ ഡാൾ ചീല പോലുള്ള ഭക്ഷണങ്ങള്‍ രാവിലെ ഉള്‍പ്പെടുത്തുക.
രാവിലെ പാലിനൊപ്പം ഓട്സ് കഴിക്കുന്നതും നല്ലതാണ്
Adjust Story Font
16