ചര്‍മരോഗങ്ങളും സംരക്ഷണവും: ആയുര്‍വേദത്തിലുണ്ട് പരിഹാരം
ദൈനംദിനജീവിതത്തില്‍ സൂര്യപ്രകാശം കൊണ്ടും കാലാവസ്ഥമാറ്റങ്ങള്‍ കൊണ്ടും നിരവധി പ്രശ്നങ്ങളാണ് നമ്മുടെ ചര്‍മത്തിന് ഉണ്ടാകുന്നത്.
കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള സംരക്ഷണമാണ് ചര്‍മത്തിന് നല്‍കേണ്ടത് എന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. ചര്‍മസംരക്ഷണത്തിലും ചര്‍മ സംബന്ധമായ അസുഖങ്ങളുടെ കാര്യത്തിലും പലപ്പോഴും എല്ലാവരും ആശ്രയിക്കുന്നത് ആയുര്‍വേദ ചികിത്സയാണ്. അത്രയ്ക്കാണ് ത്വക്ക് സംരക്ഷണത്തില്‍ ആയുര്‍വേദത്തിനുള്ള പ്രാധാന്യം. ചര്‍മരോഗങ്ങളും സംരക്ഷണവുമായി ബന്ധപ്പെട്ട് ആയുര്‍വേദത്തിന്‍റെ പ്രസക്തി എന്താണ് എന്ന് വിശദമാക്കുന്നു ചാങ്ങേത്ത് ആയുര്‍വേദ ആശുപത്രി ഡയറക്ടര്‍മാരിലൊരാളായ സായ്‍കൃഷ്ണ.
ചര്‍മരോഗങ്ങളുമായി ബന്ധപ്പെട്ടുള്ള ആയുര്‍വേദചികിത്സകളെകുറിച്ച് ഒന്ന് വ്യക്തമാക്കാമോ?
ചര്‍മരോഗങ്ങള്‍ക്ക് വളരെ ഫലപ്രദമായ ചികിത്സകള്‍ ആയുര്‍വേദത്തിലുണ്ട്. അത് സാധാരണ സ്കിന്‍ അലര്‍ജി ആണെങ്കിലും സോറിയാസിസ് പോലുള്ള അസുഖങ്ങളാണെങ്കിലും കൃത്യമായ ചികിത്സയും പ്രതിവിധിയും ആയുര്‍വേദത്തിലുണ്ട്. ചാങ്ങേത്ത് ആയുര്‍വേദ ആശുപത്രിയെ സംബന്ധിച്ചിടത്തോളം ഓരോ രോഗത്തിനും കൃത്യമായുള്ള മരുന്നുകള്‍ ഇവിടെതന്നെയാണ് ഉണ്ടാക്കുന്നത്. അവ ഉപയോഗിച്ചുള്ള ചികിത്സയ്ക്കൊപ്പം ഓരോ രോഗത്തിനും അനുസരിച്ചുള്ള പഞ്ചകര്‍മചികിത്സയും കൂടി ഇവിടെ നല്‍കുന്നുണ്ട്.
ചര്‍മസംരക്ഷണത്തിന് എന്തെല്ലാമാണ് ചാങ്ങേത്ത് നല്‍കുന്നത്?
ദൈനംദിനജീവിതത്തില്‍ സൂര്യപ്രകാശം കൊണ്ടും കാലാവസ്ഥമാറ്റങ്ങള്‍ കൊണ്ടും നിരവധി പ്രശ്നങ്ങളാണ് നമ്മുടെ ചര്‍മത്തിന് ഉണ്ടാകുന്നത്. ചര്‍മസംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക യൂണിറ്റ് തന്നെയുണ്ട് ചാങ്ങേത്ത് ആയുര്‍വേദ ആശുപത്രിക്ക്. ഫെയ്‍സ്ക്രീമുകള്‍, ഫെയ്‍സ്‍വാഷുകള്‍, സ്കിന്‍ബോഡിലോഷനുകള്‍, സ്കിന്‍ ക്രീമുകള്‍ തുടങ്ങി ചര്‍മസംരക്ഷണവുമായി ബന്ധപ്പെട്ടുള്ള എല്ലാ ചാങ്ങേത്ത് പ്രൊഡക്ടുകളും ഈ യൂണിറ്റിന് കീഴില്‍ ഉത്പാദിപ്പിക്കുന്നുണ്ട്.
For more details:
Visit: www.changethuayurveda.com/
Call:+91 9447613323
+91 7025096477
Mail: changethuayurveda@gmail.com
Adjust Story Font
16