മസിലുണ്ടാക്കണോ? ഇതാ മൂന്ന് പ്രോട്ടീൻ ഷേക്കുകൾ
പേശികളുടെ വളർച്ചയ്ക്കായി പ്രോട്ടീൻ പൗഡറിന് പകരംവക്കാവുന്ന രുചിയും ഗുണവുമുള്ള പ്രോട്ടീൻ ഷേക്കുകളുണ്ടാക്കാം
അമിതവണ്ണം കുറച്ച് ആരോഗ്യമുള്ള ശരീരം നേടാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. സിക്‌സ്പാക്കും സ്ലിം ബ്യൂട്ടിയുമാകാൻ പ്രോട്ടീൻ പൗഡർ ഉപയോഗിക്കുന്നവരുമുണ്ട്. പ്രോട്ടീൻ ഷേക്കുകളും സമാനമായ ഉൽപ്പന്നങ്ങളും പേശികളുടെ ബലപ്പെടുത്താനുള്ള ഉപാധിയായാണ് അറിയപ്പെടുന്നത്.പ്രോട്ടീൻ പൗഡർ വെള്ളത്തിൽ കലർത്തി കഴിക്കുന്നതു കാണാം. ഇത് പ്രോട്ടീൻ പൗഡറിന്റെ രുചിയെ ബാധിക്കും. സ്ഥിരമായി ഒരേ ഫ്‌ളേവർ മാത്രം കഴിക്കുന്നതും പ്രോട്ടീൻ പൗഡറിനോട് മടുപ്പുണ്ടാക്കും. എന്നാൽ, ഒരു ബ്ലെൻഡറും അൽപ്പം ഭാവനയുണ്ടങ്കിൽ പ്രോട്ടീൻ പൗഡറിനെ അടിപൊളിയാക്കാം. പേശികളുടെ വളർച്ചയ്ക്കായി പ്രോട്ടീൻ പൗഡറിന് പകരംവക്കാവുന്ന രുചിയും ഗുണവുമുള്ള പ്രോട്ടീൻ ഷേക്കുകളുണ്ടാക്കാം. പോഷകാഹാര വിദഗ്ധയായ ജെന്നിഫർ ബ്ലോയുടെ പാചകക്കുറിപ്പുകൾ
1. കാപ്പിയും കൊക്കോയും
-200 മില്ലി പാൽ
-100 മില്ലി ബ്രൂ കോഫി
-ഒരു ലാറ്റെ, അല്ലെങ്കിൽ ചോക്ക്‌ലേറ്റ് രുചിയുള്ള പ്രോട്ടീൻ
-ഒരു ടീസ്പൂൺ മേപ്പിൾ സിറപ്പ്
-100 ഗ്രാം വാഴപ്പഴം
-ഒരു ടീസ്പൂൺ കൊക്കോ പൊടി
ബ്ലെൻഡറിൽ എല്ലാ ചേരുവകളും ചേർത്ത് ഇളക്കുക. രുചിക്കായി ഐസ് ക്യൂബുകളോ വാനില ഐസോ ചേർക്കുക.
2. വേക്ക്-അപ്പ് മാച്ച വേ സ്മൂത്തി
-സ്‌കൂപ്പ് മാച്ച വേ പ്രോട്ടീൻ
-രണ്ട് ഇടത്തരം വലിപ്പമുള്ള പുത്തൻ പീച്ച് പഴം
-1/2 ഇഞ്ചി
-75 മില്ലി പാൽ
പീച്ചുകൾ അരിഞ്ഞ്, മാച്ച വേ, ഇഞ്ചി, പാൽ എന്നിവയ്‌ക്കൊപ്പം ചേർത്ത് ഇളക്കുക.
3. ഉപ്പിട്ട കാരമൽ ഷേക്ക്
-ഒരു സ്‌കൂപ്പ് ഉപ്പിട്ട കാരമൽ വേ പ്രോട്ടീൻ
-ഒരു സ്‌കൂപ്പ് ഓട്സ് അല്ലെങ്കിൽ റോൾഡ് ഓട്സ് നന്നായി പൊടിച്ചത്
-ഒരു വാഴപ്പഴം
-ഒരു ടീസ്പൂൺ ബദാം വെണ്ണ
-250 മില്ലി മുഴുവൻ പാൽ
എല്ലാ ചേരുവകളും ഒരുമിച്ച് കലർത്തുക
Adjust Story Font
16