നിങ്ങളുടെ എല്ലുകളുടെ ബലം ഉറപ്പാക്കണോ? എങ്കിൽ ഈ 5 ഭക്ഷണങ്ങൾ കഴിച്ചു നോക്കു...
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും പേശികളുടെ ചലനത്തിനും ഹൃദയധമനികളുടെ പ്രവർത്തനത്തിലുമെല്ലാം കാൽസ്യം നിർണായക പങ്ക് വഹിക്കുന്നു
ആരോഗ്യമുള്ള ശരീരം ഉണ്ടായിരിക്കുക എന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം അഭിമാനമുള്ള കാര്യമാണ്. ആരോഗ്യമുള്ള ശരീരത്തിന് ആവശ്യമായ പോഷകങ്ങളിൽ ഒന്നാണ് കാൽസ്യം. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും പേശികളുടെ ചലനത്തിനും ഹൃദയധമനികളുടെ പ്രവർത്തനത്തിനുമെല്ലാം കാൽസ്യം നിർണായക പങ്ക് വഹിക്കുന്നു. ശരീരത്തിനാവശ്യമായ കാൽസ്യത്തെ ശരീരത്തിലേക്കെത്തിക്കാനായി ചെയ്യേണ്ടത് കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ്. പ്രായമാകുന്തോറും എല്ലുകളുടെ ശക്തിയും സാന്ദ്രതയും പലരിലും കുറഞ്ഞു വരാറുണ്ട്. ഇതിനെ നേരിടാനും കാൽസ്യം സമ്പുഷ്ടമായ ഭക്ഷണക്രമം പിന്തുടരുന്നത് നല്ലതാണ്. ശരീരകോശങ്ങൾ ശരിയായി പ്രവർത്തിക്കുന്നതിന് ശരീരം എല്ലായ്‌പ്പോഴും രക്തത്തിൽ ഒരു നിശ്ചിത അളവ് കാൽസ്യം നിലനിർത്തുന്നു.ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് കുറയുമ്പോൾ അസ്ഥികളിൽ നിന്ന് ശരീരം അത് വലിച്ചെടുക്കാം. നാം കഴിക്കുന്ന ഭക്ഷണവും എല്ലുകളുടെ ആരോഗ്യവും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. ശരീരത്തിനാവശ്യമായ കാൽസ്യം ലഭിക്കുന്നതിന് താഴെ പറയുന്ന ഭക്ഷണങ്ങൾ കഴിക്കുക.
1.പാലുൽപന്നങ്ങൾ
പാൽ, തൈര്, ചീസ് തുടങ്ങിയ പാലുൽപന്നങ്ങൾ എന്നിവ കാൽസ്യത്തിന്റെ ഉറവിടങ്ങളിൽ ഒന്നാണ്. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ പ്രോട്ടീനും വിറ്റാമിൻ ഡിയും ഇവ നൽകുന്നു.
2. ഇലക്കറികൾ
ചീര, ഇലക്കറികൾ കാൽസ്യം അടങ്ങിയ മികച്ച സസ്യ സ്രോതസുകളാണ്. അസ്ഥി ധാതുവൽക്കരണത്തിൽ പങ്ക് വഹിക്കുന്ന വിറ്റമിൻ കെയും ഇവയിൽ അടങ്ങിയിട്ടുണ്ട്.
3. മീൻ
മത്തി പോലുള്ള ചെറിയ മത്സ്യങ്ങൾ ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്, അവയുടെ മുള്ളുകളിലും ഗണ്യമായ അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്.
4. പനീർ, സോയ ഉൽപന്നങ്ങൾ
സോയ മിൽക്ക് പല സോയ അധിഷ്ഠിത ഉൽപന്നങ്ങളിലും കാൽസ്യം അടങ്ങിയിട്ടുണ്ട്. പാലുൽപന്നങ്ങൾ ഇഷ്ടമല്ലാത്തവർക്ക് അനുയോജ്യമായവയാണിത്.
5. നട്‌സ്
ബദാം, ചിയ വിത്തുകൾ എന്നിവ നല്ല അളവിൽ ശരീരത്തിന് കാൽസ്യം പ്രധാനം ചെയ്യുന്നു.
Adjust Story Font
16