ആരോഗ്യത്തിന്,അല്‍പം വെയില്‍ കൊള്ളാം
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന വിറ്റമിന്‍ ഡി യുടെ ഏറ്റവും പ്രധാന ഉറവിടം സൂര്യപ്രകാശമാണ്
ഇളം വെയില്‍ കൊള്ളാന്‍ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വിറ്റമിന്‍ ഡി ആവശ്യമാണ്. വിറ്റമിന്‍ ഡി യുടെ ഏറ്റവും പ്രധാന ഉറവിടം സൂര്യപ്രകാശമാണ്. ശരീരത്തിന്റേയും ചര്‍മത്തിന്റേയും മുടിയുടേയും ആരോഗ്യത്തിന് സൂര്യപ്രകാശം അത്യാവശ്യമാണ്. എന്നാല്‍ കൂടുതല്‍ സമയം വെയില്‍ കൊള്ളുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കും. രാവിലെ എട്ട് മണിക്ക് മുന്‍പുള്ളതോ വൈകുന്നേരത്തേയോ ഇളം വെയിലാണ് ശരീരത്തിന് ഏറ്റവും നല്ലത്.
സൂര്യപ്രകാശത്തിന്റെ ആരോഗ്യ വശങ്ങള്‍
- ആര്‍ത്തവ വേദനയ്ക്ക് കാരണമാകുന്ന പ്രോസ്റ്റാഗ്ലാന്‍ഡിന്‍സിന്റെ ഉത്പാദനം കുറയ്ക്കാന്‍ വിറ്റാമിന്‍ ഡി സഹായിക്കുന്നു. സൂര്യപ്രകാശം ശരീരത്തില്‍ ഏല്‍ക്കുന്നത് വേദന കുറയാന്‍ കാരണമാവുന്നു.
- ഇളം വെയില്‍ കൊള്ളുന്നത് സ്ത്രീയിലെ ഗര്‍ഭധാരണ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
- സൂര്യപ്രകാശം ശരീരത്തിലെ അധികമുള്ള കൊഴുപ്പിനെ പുറം തള്ളി പൊണ്ണത്തടി കുറക്കാന്‍ സഹായിക്കുന്നു.
- മാനസികാരോഗ്യത്തിന് നിര്‍ണായക ഘടകമായ സെറോടോണിന്‍, മെലറ്റോണിന്‍, ഡോപാമൈന്‍ അടക്കമുളള ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ ഉല്‍പാദിപ്പിക്കാന്‍ സൂര്യപ്രകാശം കാരണമാവുന്നു. ഇത് ഉറക്കം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
Next Story
Adjust Story Font
16