ഒരു ഗ്ലാസിൽ ഒരാഴ്ച തുടര്‍ച്ചയായി വെള്ളം കുടിച്ചാൽ എന്ത് സംഭവിക്കും?
ബാക്ടീരിയകളെ നശിപ്പിക്കണമെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം
പൊതു ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കുടിവെള്ള സംഭരണികളിലെല്ലാം വെള്ളം ഇടക്കിടെ മാറ്റുമെങ്കിലും ഗ്ലാസുകൾ ആരും മാറ്റാറില്ല. അതുപോലെതന്നെ ചിലരെങ്കിലും ഒരേ ഗ്ലാസിൽ തുടർച്ചയായി ദിവസങ്ങളോളം വെള്ളം കുടിക്കാറുണ്ട്. ഇങ്ങനെ കഴുകാത്ത ഗ്ലാസിൽ ഒരാഴ്ചയോളം കുടിച്ചാൽ എന്ത് സംഭവിക്കും?
നമ്മുടെ ശരീരപ്രവർത്തനങ്ങൾക്ക് വെള്ളം കുടിക്കേണ്ടത് അത്യന്ത്യാപേക്ഷിതമാണ്. എന്നാൽ കഴുകാത്ത ഗ്ലാസിൽ നിന്ന് തുടർച്ചയായി വെള്ളം കുടിക്കുന്നത് മൂലം രോഗകാരികളായ ബാക്ടീരിയകൾ നിങ്ങളുടെ ശരീരത്തിലേക്ക് എത്തുകയും നിരവധി രോഗങ്ങളെ വിളിച്ചുവരുത്തുകയും ചെയ്യും.
ഒരേ ഗ്ലാസ് കഴുകാതെ ഒരാഴ്ചയോളം ഉപയോഗിച്ചാൽ അതിന്റെ ഉപരിതലത്തിൽ ബാക്ടീരിയ വളരാൻ തുടങ്ങും. കഴുകാത്ത ഗ്ലാസിൽ ബാക്ടീരിയകൾ അതിവേഗം പെരുകുകയും ആരോഗ്യത്തിന് അപകടകരമാവുകയും ചെയ്യും.
ചിലരുണ്ട്.. വെള്ളം കുടിക്കുന്നതിന് മുമ്പ് ഗ്ലാസ് വെറുതെ ഒന്നു കഴുകും. എന്നാൽ ഇങ്ങനെ കഴുകിയിട്ടും കാര്യമില്ലെന്ന് ആരോഗ്യവിദ്ഗധർ പറയുന്നു. ബാക്ടീരിയകളെ നശിപ്പിക്കണമെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം. കഴുകാത്ത ഗ്ലാസിൽ ബാക്ടീരിയകൾ പെരുകയും ക്രമേണ ബാക്ടീരിയകൾ ബയോഫിലിം എന്ന കോളനി സൃഷ്ടിക്കുകയും ചെയ്യും.
ഗ്ലാസും വെള്ളവും തുറന്നിടരുത്
ഒരു ഗ്ലാസിൽ വെള്ളം നിറച്ച് അടച്ചുവെക്കാതെ കുറേനേരം വെക്കുന്നവരുമുണ്ട്. ചിലർ ഉറങ്ങാൻ കിടക്കുമ്പോൾ ഒരു ഗ്ലാസ് വെള്ളം മേശയിൽ വെക്കും. എന്നാൽ അടച്ചുവെക്കാറില്ല. ഇങ്ങനെ ചെയ്യുമ്പോഴും അന്തരീക്ഷത്തിലുള്ള പൊടിപടലങ്ങളിൽ നിന്നോ ഗ്ലാസിന് ചുറ്റുമുള്ള മറ്റ് സ്രോതസ്സുകളിൽ നിന്നോ ബാക്ടീരിയകൾ വെള്ളത്തിൽ കലർന്നേക്കാം.
വാട്ടർ ബോട്ടിലോ വെള്ളമോ വൃത്തിയാക്കുന്നതിനു പുറമേ, നിങ്ങളുടെ വെള്ളം നിറച്ചുവെക്കുന്ന സംഭരണികളിൽ ദിവസവും ശുദ്ധജലം നിറയ്ക്കുന്നതും പ്രധാനമാണ്. ഇടക്കിടക്ക് മാറ്റിയില്ലെങ്കിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ പോലും ഇത് മാറ്റിയില്ലെങ്കിൽ ഇതിലും ബാക്ടീരിയകൾ വളരും.
Adjust Story Font
16