Quantcast

കുളി കഴിഞ്ഞ് തോർത്ത് എവിടെയെങ്കിലും കൊണ്ടിടുന്നവരാണോ? രോഗങ്ങള്‍ ക്യൂ നില്‍ക്കുന്നുണ്ട്!

അപരിചിതരുടെ തോർത്തോ മറ്റേതെങ്കിലും അസുഖമുള്ളവരുടെ തോർത്തോ ഒരിക്കലും പങ്കിടരുത്

MediaOne Logo

Web Desk

  • Updated:

    2023-09-03 10:31:51.0

Published:

3 Sep 2023 10:22 AM GMT

കുളി കഴിഞ്ഞ് തോർത്ത് എവിടെയെങ്കിലും കൊണ്ടിടുന്നവരാണോ? രോഗങ്ങള്‍ ക്യൂ നില്‍ക്കുന്നുണ്ട്!
X

ക്ഷീണിച്ച് വരുമ്പോൾ തണുത്ത വെള്ളത്തിൽ കുളിക്കുന്നത് പലപ്പോഴും ആശ്വാസമാണ്. ധരിക്കുന്ന വസ്ത്രങ്ങൾ നിത്യവും അലക്കി ഉണക്കിയെടുക്കാറുണ്ടെങ്കിലും കുളി കഴിഞ്ഞ് വെള്ളമൊക്കെ തുടക്കാൻ ഉപയോഗിക്കുന്ന തോർത്തിന് അത്ര പ്രധാന്യം ആരും കൊടുക്കാറില്ല. പലരും കുളിച്ചു കഴിഞ്ഞാൽ തോർത്ത് എവിടെയെങ്കിലും ഒരു മൂലക്ക് കൊണ്ടിടും..പിന്നീട് കുളിക്കുമ്പോൾ അതെടുത്ത് വീണ്ടും ഉപയോഗിക്കും. മറ്റ് വസ്ത്രങ്ങൾപോലെ തന്നെ തോർത്തിനും തുല്യപ്രാധാന്യം നൽകണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഓരോ ഉപയോഗത്തിന് ശേഷം ബാത് ടവ്വൽ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അസുഖങ്ങൾ പിന്നാലെ വരും.

ഇത്തരം ടവ്വലുകൾ ധാരാളം വെള്ളം ആഗിരണം ചെയ്യുകയും മണിക്കൂറുകളോളം ഈർപ്പം നിലനിർത്തുകയും ചെയ്യുന്നു. ഇത് രോഗാണുക്കൾക്ക് പെറ്റുപെരുകാനുള്ള ഇടം കൂടിയാണ്. കുളിക്കാനുപയോഗിക്കുന്ന തോർത്തുകൾ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ പലവിധ അസുഖങ്ങളും നമ്മളെ തേടിയെത്തും. ഓരോ കുളിക്ക് ശേഷവും തോർത്ത് വൃത്തിയാക്കി കഴുകി ഉണക്കുകയോ അതെല്ലെങ്കിൽ ചുരുങ്ങിയത് ഓരോ മൂന്ന് ഉപയോഗത്തിന് ശേഷവും കഴുകണമെന്നും ഹെൽത്ത് ലൈൻ റിപ്പോർട്ട് ചെയ്യുന്നു.

ഓരോ ഉപയോഗത്തിനും ഇടയിൽ തോർത്ത് പൂർണമായും ഉണങ്ങാൻ അനുവദിക്കുകയും ഇടയ്ക്കിടെ കഴുകുകയും ചെയ്യുക മാത്രമാണ് അണുക്കൾ വളരുന്നത് തടയാനുള്ള ഏറ്റവും നല്ല മാർഗം. മൂന്ന് ഉപയോഗത്തിന് ശേഷം ബാത്ത് ടവലുകൾ കഴുകാൻ ക്ലീനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ശുപാർശ ചെയ്യുന്നു. നിങ്ങൾ എല്ലാ ദിവസവും കുളിക്കുന്ന ആളാണെങ്കിൽ ആഴ്ചയിൽ രണ്ടുതവണയെങ്കിലും തോർത്ത് അലക്കണം. ജിമ്മിൽ ഉപയോഗിക്കുന്ന ടവ്വലുകൾ ഒരു തവണ ഉപയോഗിച്ചതിന് ശേഷം കഴുകണം. ഇതിന് പുറമെ നനഞ്ഞതും പൂർണ്ണമായും ഉണങ്ങാത്തതുമായ കുളിമുറിയിൽ സൂക്ഷിച്ചിരിക്കുന്ന ടവലുകൾ ഒരു തവണ ഉപയോഗിച്ചതിന് ശേഷം കഴുകണം. സെൻസിറ്റീവ് ചർമമോ,അലർജിയോ ഉള്ള ആളുകളാണെങ്കിൽ നിർബന്ധമായും ഓരോ ഉപയോഗത്തിന് ശേഷവും തോർത്തുകൾ കഴുകണം. ഇതിന് പുറമെ തോർത്ത് വെയിലിൽ ഉണക്കുന്നത് ബാക്ടീരിയകളുടെയും ഫംഗസുകളുടെയും വളർച്ചയെ തടയും.

തോർത്തുകൾ അലക്കിയില്ലെങ്കിൽ എന്ത് സംഭവിക്കും?

അലക്കാത്ത തോർത്തുകൾ വൈറസുകൾ, ഫംഗസ്, ബാക്ടീരിയകൾ എന്നിവ ഉപയോഗിക്കുന്നത് ചർമ്മത്തിന് ദോഷം ചെയ്യും. ഇത് അണുബാധക്ക് പോലും കാരണമാകും. ഇതിന് പുറമെ അപരിചിതരുടെ തോർത്തോ മറ്റേതെങ്കിലും അസുഖമുള്ളവരുടെ തോർത്തോ ഒരിക്കലും പങ്കിടരുത്. തോർത്തുകൾ എത്രതവണ കഴുകുന്നുവോ അത്രയും നിങ്ങളുടെ ചർമ്മം ആരോഗ്യമുള്ളതായിരിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

ഒരു തോർത്ത് എത്ര തവണ ഉപയോഗിക്കാം ?

തുണിയുടെ ഗുണനിലവാരത്തെയും അത് എങ്ങനെ നിങ്ങൾ പരിപാലിക്കുന്നു എന്നതിനെയും ആശ്രയിച്ചായിരിക്കും ഓരോ തോർത്തിന്റെയും കാലാവധി. വളരെ വിലകുറഞ്ഞ തൂവാലകൾ വേഗത്തിൽ കേടുവന്നേക്കാം. സ്ഥിരമായി ചൂടുവെള്ളം തട്ടിയാലും പെട്ടന്ന് ചീത്തയാകും. തോർത്ത് വാങ്ങുമ്പോൾ അതിന്റെ ടാഗിൽ പറഞ്ഞ നിർദേശങ്ങൾ പാലിക്കുക.

TAGS :

Next Story