Quantcast

അമിതമായി ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ബിഇഡി രോഗത്തെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണം

ഉത്കണ്ഠ , വിഷാദം എന്നിവയുടെ ഫലമായി അമിതമായി ഭക്ഷണം കഴിക്കുന്ന അവസ്ഥയാണ് ബിൻഗ് ഈറ്റിംഗ് ഡിസോർഡർ

MediaOne Logo

Web Desk

  • Updated:

    2022-10-01 11:24:50.0

Published:

1 Oct 2022 11:13 AM GMT

അമിതമായി ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ബിഇഡി രോഗത്തെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണം
X


എന്താണ് ബിൻഗ് ഈറ്റിംഗ് ഡിസോർഡർ (ബിഇഡി)

ഉത്കണ്ഠ , വിഷാദം എന്നിവയുടെ ഫലമായി അമിതമായി ഭക്ഷണം കഴിക്കുന്ന അവസ്ഥയാണ് ബിൻഗ് ഈറ്റിംഗ് ഡിസോർഡർ അഥവാ ബിഇഡി. വലിയ അളവിൽ ഭക്ഷണം കഴിക്കുകയും, ഭക്ഷണക്രമം നിയന്ത്രിക്കാൻ കഴിയാത്തതുമായ മാനസികാവസ്ഥയാണ് ഇത്. ഭക്ഷണവുമായി മാത്രമല്ല, ശാരീരികവും വൈകാരികവുമായ രോഗങ്ങളുമായും ഈ രോഗം ബന്ധപ്പെട്ടിരിക്കുന്നു.

ആസക്തികളെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നതിൻറെ ഫലമായാണ് അമിതമായി ഭക്ഷണം കഴിക്കുന്നത്.

നിലവിൽ ബിഇഡിയെ ഒരു മാനസികാവസ്ഥയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ലക്ഷണങ്ങൾ

- സാധാരണയേക്കാൾ വളരെ വേഗത്തിൽ ഭക്ഷണം കഴിക്കുന്നു

അമിതമായി വയറു നിറയുന്നത് വരെ ഭക്ഷണം കഴിക്കുക.

- ശാരീരികമായി വിശപ്പ് അനുഭവപ്പെടാത്തപ്പോൾ വലിയ അളവിൽ ഭക്ഷണം കഴിക്കുക.

- അമിതമായി ഭക്ഷണം കഴിക്കുന്നതിന്റെ നാണക്കേട് കാരണം ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നു.

- അമിതമായി ഭക്ഷണം കഴിച്ചതിനുശേഷം തന്നോട് തന്നെ വെറുപ്പ്, വിഷാദം, അല്ലെങ്കിൽ കുറ്റബോധം എന്നിവ തോന്നുക

ആറ് മാസത്തിൽ ആഴ്ചയിൽ 2 ദിവസവും , മൂന്ന് മാസത്തിൽ ആഴ്ചയിൽ ഒരു ദിവസമെങ്കിലും അമിതമായി കഴിക്കും .

ആഴ്ചയിൽ ഒന്നോ മൂന്നോ തവണ ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ ബിഇഡി സാധാരണയായാണ് കണക്കാക്കുന്നത്. എന്നാൽ, ചില കേസുകളിൽ ആഴ്ചയിൽ 4 മുതൽ 7 തവണ വരെ ഇങ്ങനെ സംഭവിക്കാം, ഗൗരവമായ കേസുകളിൽ, ഇത് ആഴ്ചയിൽ 8-13 തവണ സംഭവിക്കാം. ആഴ്ചയിൽ 14 അല്ലെങ്കിൽ അതിൽ കൂടുതൽ തവണ സംഭവിക്കുകയാണെങ്കിൽ ബിഇഡി അതീവ ഗുരുതവസ്ഥയിലാണെന്ന് അനുമാനിക്കാം.

ചികിത്സ

കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി , ഡയലക്‌റ്റിക്കൽ ബിഹേവിയറൽ തെറാപ്പി എന്നിവയാണ് ബിഇഡിക്കുള്ള ചില ചികിത്സാ ഓപ്ഷനുകൾ. ഈ വർഷം, പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലെ പെരെൽമാൻ സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ ഒരു പൈലറ്റ് ക്ലിനിക്കൽ ട്രയലിൽ ബിഇഡി ചികിത്സിക്കുന്നതിനുള്ള ഒരു പുതിയ മാർഗ്ഗം കണ്ടെത്തിയിരുന്നു.

ഗവേഷകർ വികസിപ്പിച്ചെടുത്ത ഒരു ചെറിയ ഉപകരണം തലച്ചോറിന്റെ ഒരു ഭാഗത്ത് ഭക്ഷണ ആസക്തിയുമായി ബന്ധപ്പെട്ട പ്രവർത്തനം കണ്ടെത്തുകയും ആ പ്രദേശത്തെ വൈദ്യുതമായി ഉത്തേജിപ്പിക്കുന്നതിലൂടെ പ്രതികരിക്കുകയും ചെയ്യുന്നു. ഉപകരണം വൈദ്യുത ആഘാതങ്ങൾ സൃഷ്ടിക്കുകയും ആസക്തി സിഗ്നലുകളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

TAGS :

Next Story