Quantcast

'തലച്ചോർ തീനി'; എന്താണ് പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ്?

വളരെ അപൂർവമായാണ് രോഗബാധ ഉണ്ടാവാറുള്ളതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മരണനിരക്ക് 100 ശതമാനമാണ്.

MediaOne Logo

Web Desk

  • Published:

    7 July 2023 9:45 AM GMT

What is primary amoebic meningoencephalitis?
X

ആലപ്പുഴ: ആലപ്പുഴ പാണാവള്ളിയിൽ അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് ബാധിച്ച് പതിനഞ്ചുകാരൻ മരിച്ചതിനെ തുടർന്ന് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ. 2017ൽ ആലപ്പുഴ മുൻസിപ്പാലിറ്റി പ്രദേശത്താണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ആറുവർഷങ്ങൾക്ക് ശേഷമാണ് രോഗം വീണ്ടും പ്രത്യക്ഷപ്പെട്ടത്.

പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന രോഗാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്നു. പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.

അമീബിക് രോഗത്തിന്റെ മരണനിരക്ക് 100 ശതമാനമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. വളരെ വളരെ വിരളമായിട്ടാണ് രോഗബാധ ഉണ്ടാവാറുള്ളതെന്നും മന്ത്രി പറഞ്ഞു. ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് രോഗം പടരില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

ജൂൺ 29നാണ് കുട്ടിയെ തുറവൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. രോഗം മൂർഛിച്ചതിനെ തുടർന്ന് പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി. കഴിഞ്ഞ ഞായറാഴ്ച മുതൽ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

TAGS :

Next Story