Quantcast

ദീർഘ നേരം മൊബൈൽ, ലാപ്ടോപ്പ് ഉപയോ​ഗിക്കുന്നവരാണോ? 'ടെക് നെക്ക്' ​ലക്ഷണങ്ങൾ അറിയാം

കഴുത്തിന് വേദന വന്നാലും ആദ്യം കാര്യമാക്കില്ല, കടുത്ത വേദന അനുഭവപ്പെടുമ്പോള്‍ മാത്രം ചിലര്‍ താത്ക്കാലികമായ പരിഹാരങ്ങള്‍ തേടുകയാണ് ചെയ്യാറുളളത്.

MediaOne Logo

Web Desk

  • Updated:

    2024-05-20 15:39:41.0

Published:

20 May 2024 3:35 PM GMT

tech neck health issue
X

ഇന്നത്തെ ഡിജിറ്റല്‍ കാലത്ത് മണിക്കൂറുകളോളമാണ് മൊബെെലും ലാപ്ടോപും മറ്റ് ഗാഡ്‍ഗെറ്റുകളിലും പലരും സമയം ചിലവിടുന്നത്. അധികം ആളുകളും ജോലി ചെയ്യുന്നത് ലാപ്ടോപുകൾ ഉപയോ​ഗിച്ചാണ്. എന്നാൽ ഇതുമൂലം നേരിടേണ്ടി വരുന്ന ആരോ​ഗ്യ പ്രശ്നങ്ങൾ ചെറുതൊന്നുമല്ല. മിക്കവരും ഇത്തരത്തില്‍ നേരിടുന്ന പ്രശ്നങ്ങളെല്ലാം നിസാരമായി തള്ളിക്കളയാറാണ് പതിവ്. പുതിയ തലമുറ ഏറ്റവും അധികം നേരിടുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് ടെക് നെക്ക്. ദീർഘനേരം തല മുന്നോട്ട് കുനിച്ച് ലാപ്‌ടോപ്, മൊബൈല്‍ ഉപയോഗിക്കുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന കഴുത്തു വേദനയെയാണ് 'ടെക് നെക്ക്' അഥവാ 'ടെക്സ്റ്റ് നെക്ക് സിൻഡ്രോം' എന്ന് അറിയപ്പെടുന്നത്. കഴുത്തിന് പിന്നില്‍ നട്ടെല്ലിന്‍റെ ഭാഗത്തായി ചെറിയ മുഴ പോലെ കാണുന്നതും ടെക് നെക്കിന്‍റെ ലക്ഷണമാണ്.

ഓരോ തവണ മുപ്പത് ഡിഗ്രി വളയുമ്പോള്‍ പോലും നെട്ടല്ലിന് എത്രയോ അധികഭാരമാണ് വരുന്നതെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നുണ്ട്. അപ്പോള്‍ ദീര്‍ഘനേരം വളഞ്ഞിരിക്കുന്നത് എത്രമാത്രം നട്ടെല്ലിന് ബാധിക്കുമെന്നതിനെ കുറിച്ച് നമുക്ക് ചിന്തിക്കാവുന്നതേയുളളൂ. എന്നാൽ, ഒന്നോ രണ്ടോ ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല ടെക്‌ നെക്ക്. ഏറെ നേരം തല മുന്നോട്ട് കുനിച്ച് ലാപ്‌ടോപ്, മൊബൈല്‍ ഉപയോഗിക്കുന്നതിനെ തുടര്‍ന്ന് വരുന്ന വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നമാണിത്. ​ഗുരുതരമായാൽ സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് എന്ന ആരോഗ്യ പ്രശ്‌നത്തിലേക്കും ഇത് നയിക്കും. പേശികളില്‍ നിന്നും ലിഗമെന്റുകളെയും ഡിസ്‌ക്കിനെയുമാണ് ഇവ ബാധിക്കുക.

'ടെക് നെക്ക്' ലക്ഷണങ്ങള്‍

കഴുത്തിന് താഴെ വശത്തും തോളിന് മുകളിലുമായി കഠിനമായ വേദന. കഴുത്തിനും തോളുകളുടെ മുകള്‍ ഭാഗങ്ങളിലും കാഠിന്യം അനുഭവപ്പെടുക.

തലവേദന അനുഭവപ്പെടുക.

തലകറക്കം പോലെ അനുഭവപ്പെടുക.

'ടെക് നെക്ക്' പ്രതിരോധത്തിനായി നമുക്ക് ചെയ്യാം

ദീര്‍ഘനേരം തല താഴ്ത്തി ഫോണ്‍, ലാപ് മറ്റ് ഗാഡ്‍ഗെറ്റുകള്‍ ഉപയോഗിക്കാതിരിക്കുക.

സ്ട്രെച്ചിംഗ് അടക്കമുള്ള വ്യായാമം ചെയ്യുക.

ദീര്‍ഘനേരം ഇരുന്ന് ചെയ്യുന്ന ജോലിയാണെങ്കില്‍ ഇടയ്ക്കിടെ ബ്രേക്ക് എടുക്കുക.

കഴുത്തിലെ പേശികള്‍ ബലപ്പെടുത്താൻ വേണ്ടി വ്യായാമം പതിവാക്കുക. എല്ലിനെ ബലപ്പെടുത്താൻ സഹായിക്കുന്ന തരത്തില്‍ ആരോഗ്യകരമായ ഭക്ഷണശീലവും പിന്തുടരുക.

തോളിനും കഴുത്തിനും കൃത്യമായ വ്യായാമം ചെയ്യുക. വ്യായാമം ചെയ്യുന്നതിലൂടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് സാധ്യത കുറയ്ക്കാൻ സാധിക്കും.

TAGS :

Next Story