Quantcast

ന്യുമോണിയയെ തുരത്താൻ വീടുകളിൽ ചെയ്യേണ്ടത്...

ന്യുമോണിയ മരണങ്ങളിൽ 40 ശതമാനം അഞ്ച് വയസിന് താഴെയുള്ള കുട്ടികളും 35 ശതമാനത്തോളം 70 വയസ്സിന് മുകളിലുള്ളവരിലുമാണ്

MediaOne Logo

ഡോ. സുജിത്ത് വർഗീസ് എബ്രഹാം

  • Updated:

    2023-11-14 13:22:39.0

Published:

14 Nov 2023 1:16 PM GMT

ന്യുമോണിയയെ തുരത്താൻ വീടുകളിൽ ചെയ്യേണ്ടത്...
X

കാലാകാലങ്ങളായി ലോകമെമ്പാടും നിരവധി ചർച്ചകളും സംവാദങ്ങളും നടന്ന് വരുന്ന ഒരു വിഷയമാണ് വായു മലിനീകരണം. പ്രത്യേകിച്ച് ഗാർഹിക വായു മലിനീകരണം. ഇത് പ്രതിവർഷം 4 ദശലക്ഷം ആളുകളെ മരണങ്ങളിലേക്ക് നയിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. ലോകമെമ്പാടുമുള്ള ന്യുമോണിയ മരണങ്ങളിൽ 30 ശതമാനത്തോളം (749,200) വായു മലിനീകരണം മൂലമാണ്. അതിനാൽ വീടിനുള്ളിൽ ശുദ്ധവായു ഉറപ്പാക്കുന്നതിലൂടെ ന്യുമോണിയ, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയുടെ സാധ്യത കുറയ്ക്കാനും വൈജ്ഞാനിക ആരോഗ്യത്തെ മെച്ചപ്പെടുത്താനും സാധിക്കുമെന്നാണ് തിരുവനന്തപുരം കിംസ്‌ഹെൽത്ത് ആശുപത്രിയിലെ റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ ഡോ.സുജിത്ത് വർഗീസ് എബ്രഹാം പറയുന്നത്.





കൊതുക് തിരി, കീടനാശിനികൾ, പെയിന്റിൽ നിന്നുള്ള ലെഡ്, ഫർണിച്ചറുകൾ സൂക്ഷിക്കുന്നതിനുപയോഗിക്കുന്ന ഫോർമാൽഡിഹൈഡ് എന്നിവയെല്ലാം വീടിനുള്ളിലെ വായുവിനെ മലിനമാക്കും. ചില ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളെയും ഈ പട്ടികയിൽ ഉൾപ്പെടുത്താം. പഠനങ്ങൾ പ്രകാരം, വീടിനുള്ളിലെ പുതിയ പെയിന്റിങ്ങ്, ചുവരിൽ ഉപയോഗിക്കുന്ന കവറുകൾ, ഗ്യാസ് ഉപകരണങ്ങൾ, പുകയില, പുക എന്നിവ ശ്വാസകോശ സംബന്ധമായ അസുഖങ്ങളിലേക്ക് നയിച്ചേക്കാം. കൂടാതെ, വൃത്തിയുള്ള പാചക സംവിധാനങ്ങളുടെ അഭാവവും ഗ്രാമീണ മേഖലയിൽ ന്യുമോണിയ മരണനിരക്ക് വർധിപ്പിക്കുന്നു.


ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് (ജിബിഡി) അനുസരിച്ച്, ശ്വാസകോശ അണുബാധയാണ് ഇത്രയധികം മരണങ്ങൾക്ക് കാരണമാകുന്നത്. മണ്ണെണ്ണ പോലെയുള്ള മലിനമാക്കുന്ന പാചക ഇന്ധനങ്ങളുടെ ഉപയോഗം മൂലമാണ് 12 ശതമാനത്തോളം ഇഷ്‌കീമിക് ഹൃദ്രോഗം, പക്ഷാഘാതം എന്നിവയിൽ നിന്നുള്ള മരണങ്ങൾ സംഭവിക്കുന്നത്. വീടിനുള്ളിലെ വായു മലിനീകരണം നിയന്ത്രിക്കുന്നത് മറ്റ് ശ്വാസകോശ രോഗങ്ങളായ സിഒപിഡി, ശ്വാസകോശ അർബുദം തുടങ്ങിയവയുമായി ബന്ധപ്പെട്ട രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കാൻ സഹായിക്കും.




അന്തരീക്ഷ മലിനീകരണത്തിൽ ഏറ്റവും അപകടകരമായത് 2.5 മൈക്രോമീറ്ററിൽ താഴെ വ്യാസമുള്ള കണികാ ദ്രവ്യമാണ്, അഥവാ പി.എം2.5. വായു മലിനീകരണവുമായി ബന്ധപ്പെട്ട ന്യുമോണിയ മരണങ്ങളിൽ 40 ശതമാനം അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലും 35 ശതമാനത്തോളം 70 വയസ്സിന് മുകളിലുള്ളവരിലുമാണ്. കുട്ടികളുടെ ശരീര വലിപ്പവുമായി താരതമ്യപ്പെടുത്തുമ്പോൾ, അവരിലെ ഉയർന്ന എയറോബിക് മെറ്റബോളിസമാണ് ഇതിന് കാരണമാകുന്നത്. അതേപോലെ പ്രായമായവരിലെ മോശം ഇമ്മ്യൂൺ സംവിധാവും പലപ്പോഴും വില്ലനായേക്കാം. കുട്ടികൾ കൂടുതലും ദുരിതമനുഭവിക്കുന്നത് വീടുനുള്ളിലെ വായു മലിനീകരണത്തിൽ നിന്നും പ്രായമായവർ പുറത്തെ മലിനീകരണത്തിൽ നിന്നുമാണ്.


വീടിനുള്ളിൽ പുകവലി ഒഴിവാക്കുന്നതിലൂടെയും ശുദ്ധമായ പാചക ഇന്ധനങ്ങൾ ലഭ്യമാക്കുന്നതിലൂടെയും വായു മലിനീകരണം ഒരു പരിധി വരെ തടയാം.

വീട്ടിൽ മലിനീകരണമില്ലാത്ത അന്തരീക്ഷം സൃഷ്ടിക്കാക്കാൻ ചെയ്യേണ്ടത്

* തുറസ്സായ സ്ഥലങ്ങളിൽ മാത്രം കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നത് നിർബന്ധമാക്കുക. അടച്ചിട്ട മുറികളിൽ നിന്ന് ഒഴിവാക്കുക.

* നല്ല വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ ഗ്യാസ് സ്റ്റൗ ഉപയോഗിക്കുക

* ഡീഹ്യൂമിഡിഫയറുകൾ ഉപയോഗിക്കുക

* കാറുകളുടെ എമിഷൻ പതിവായി പരിശോധിക്കുക

* എയർ ഫ്രെഷ്‌നറുകളുടെ ഉപയോഗം കുറയ്ക്കുക

TAGS :

Next Story