Quantcast

യുവാക്കളില്‍ ഹൃദയാഘാതം കൂടുന്നു: എടുക്കാം ചില മുന്‍കരുതലുകള്‍

30നും 40നും ഇടയിൽ പ്രായമുള്ളവരിലെ ഹൃദയാഘാത നിരക്ക് കൂടുകയാണ്

MediaOne Logo

Web Desk

  • Updated:

    2023-08-07 11:23:46.0

Published:

7 Aug 2023 11:20 AM GMT

Why is there a rise in heart attacks among young people
X

യുവാക്കളിലെ ഹൃദയാഘാതം ആശങ്കാജനകമാംവിധം വര്‍ധിച്ചിരിക്കുകയാണ്. ഹൃദയാഘാതം പ്രായമായവര്‍ക്ക് മാത്രമേ വരൂ എന്നായിരുന്നു പൊതുവെയുള്ള ധാരണ. എന്നാൽ ഇപ്പോൾ 30നും 40നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരിലും ഹൃദയാഘാതമുണ്ടാകുന്നു. സമ്മർദം, ഉറക്കമില്ലായ്മ, പുകവലി, മദ്യപാനം, പ്രമേഹം, രക്തസമ്മര്‍ദം, പൊണ്ണത്തടി തുടങ്ങി നിരവധി ഘടകങ്ങള്‍ ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയില്‍ ഹൃദയാഘാതം വരുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഈ വർധനവിന് കാരണം നമ്മുടെ ജീവിതശൈലിയും ശീലങ്ങളിലെ മാറ്റവുമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ ഇന്ന് ആധുനിക ജീവിതശൈലിയുടെ ഭാഗമാണ്. ഉയര്‍ന്ന കലോറിയുള്ള, പോഷകാംശമില്ലാത്ത ഫാസ്റ്റ് ഫുഡുകളോടുള്ള ആസക്തി കൂടുകയാണ്. പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളും വ്യായാമമില്ലായ്മയും ഹൃദയത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുന്നു.

അമിതമായ ശരീരഭാരം ഹൃദയത്തെ സമ്മര്‍ദത്തിലാക്കുന്നു. ശരീരഭാരം കൂടുന്നത് രക്തസമ്മര്‍ദവും കൊളസ്ട്രോളും കൂടാനിടയാക്കും. അതിനാൽ സമീകൃത പോഷകാഹാരത്തിലൂടെയും ക്രമമായ വ്യായാമത്തിലൂടെയും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതില്‍ നിർണായക പങ്കുവഹിക്കുന്നു.

ആധുനിക കാലത്ത് യുവാക്കള്‍ വലിയ സമ്മര്‍ദങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സമ്മർദം കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ ഹോർമോണുകളെ അമിതമായി പ്രസരിപ്പിക്കുന്നു. ഇത് കാലക്രമേണ ധമനികളെ ബാധിക്കുന്നു. അതിനാൽ സ്ട്രെസ് മാനേജ്മെന്‍റ് ടെക്നിക്കുകൾ പരിശീലിക്കുന്നത് ആരോഗ്യകരമായ ഹൃദയത്തിന് അത്യന്താപേക്ഷിതമാണ്.

വരുത്താം ഭക്ഷണ ശീലങ്ങളില്‍ ചില മാറ്റങ്ങള്‍

വിവിധതരം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ, പരിപ്പ് എന്നിവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഈ പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങളിൽ ഹൃദയാരോഗ്യത്തെ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്.

ഒലിവ് ഓയിൽ, അവക്കാഡോ, സാൽമൺ പോലുള്ള മത്സ്യങ്ങൾ എന്നിവയിലുള്ള കൊഴുപ്പ് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഈ കൊഴുപ്പുകൾ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു.

സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കണം. കാരണം അവയിൽ പലപ്പോഴും അനാരോഗ്യകരമായ കൊഴുപ്പുകൾ, സോഡിയം, പഞ്ചസാര എന്നിവ കൂടുതലാണ്.

രക്തസമ്മർദം ആരോഗ്യകരമായി നിലനിർത്താൻ മിതമായ അളവില്‍ മാത്രമേ ഉപ്പ് കഴിക്കാവൂ.

ധാരാളം വെള്ളം കുടിച്ച് ജലാംശം നിലനിർത്തുക. മധുരമുള്ള പാനീയങ്ങളും ചായ, കാപ്പി പോലുള്ളവയും പരിമിതപ്പെടുത്തുക.

Summary- The occurrence of heart attacks among young people has increased in recent years, which is a worrying trend.

TAGS :

Next Story