Quantcast

ഇന്ന് ലോക പുകയില വിരുദ്ധ ദിനം

കോവിഡും പുകവലിയും ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്

MediaOne Logo

Web Desk

  • Published:

    31 May 2021 1:39 AM GMT

ഇന്ന് ലോക പുകയില വിരുദ്ധ ദിനം
X

ഇന്ന് ലോക പുകയില വിരുദ്ധ ദിനം. കോവിഡും പുകവലിയും ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വാസകോശത്തെയാണ് . അത് കൊണ്ട് തന്നെ മഹാമാരിക്കാലത്തെ പുകയില വിരുദ്ധ ദിനത്തിന് പ്രസ്കതി ഏറെ ആണ്. 'പുകയില ഉപേക്ഷിക്കാൻ പ്രതിജ്ഞാബദ്ധം' എന്ന തലക്കെട്ടിലാണ് ഈ വർഷത്തെ പുകയില വിരുദ്ധ ദിനാചരണം.

ലോകത്ത് ഓരോ വർഷവും എൺപതു ലക്ഷത്തോളം പേർ പുകവലി മൂലമോ പുകയില ഉല്പന്നങ്ങളുടെ ഉപയോഗം മൂലമോ മരിക്കുന്നു എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക് . പുകവലിക്കാർക്ക് കോവിഡ് ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യത ഏറെയാണെന്ന് ഡബ്ള്യൂ.എച്ച്.ഒ വ്യക്തമാക്കിയിട്ടുണ്ട്. ശ്വാസകോശ അർബുദം ഉൾപ്പടെ മരണത്തിലേക്ക് നയിക്കുന്ന മിക്ക രോഗങ്ങൾക്കും പ്രധാന കാരണം പുകവലിയാണെന്നാണ് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നത് .

വിജയികളാകാൻ പുകവലി ഉപേക്ഷിക്കൂ എന്നതാണ് ഈ വർഷത്തെ പുകയില വിരുദ്ധ ദിന പ്രമേയം . പുകയില ഉപേക്ഷിക്കാൻ പ്രേരണ നൽകുന്നതിനായി 'കമ്മിറ്റ് ടു ക്വിറ്റ്' എന്ന പേരിൽ ഹാഷ്ടാഗ് ക്യാമ്പയിനും ഡബ്ള്യൂ.എച്ച്.ഒ തുടക്കമിട്ടിട്ടുണ്ട് .

TAGS :

Next Story