വാക്സിനേഷൻ യജ്ഞം: 1.72 ലക്ഷത്തിലധികം കുട്ടികൾ വാക്സിൻ സ്വീകരിച്ചു
പ്രത്യേക വാക്സിനേഷൻ യജ്ഞം അവസാനിച്ചെങ്കിലും 12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിനെടുക്കാൻ അവസരമുണ്ട്
തിരുവനന്തപുരം: 12 വയസ് മുതൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ആകെ 1,72,185 കുട്ടികൾ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 64,415 കുട്ടികൾ വാക്സിൻ സ്വീകരിച്ചു. 15 മുതൽ 17 വരെ പ്രായമുള്ള 12,576 കുട്ടികളും 12 മുതൽ 14 വരെ പ്രായമുള്ള 51,889 കുട്ടികളും വാക്സിൻ സ്വീകരിച്ചു. 15 മുതൽ 17 വരെ പ്രായമുള്ള 5746 കുട്ടികൾ ആദ്യ ഡോസും 6780 കുട്ടികൾ രണ്ടാം ഡോസും സ്വീകരിച്ചു. 12 മുതൽ 14 വരെ പ്രായമുള്ള 38,282 കുട്ടികൾ ആദ്യ ഡോസും 13,617 കുട്ടികൾ രണ്ടാം ഡോസും സ്വീകരിച്ചു.
പ്രത്യേക വാക്സിനേഷൻ യജ്ഞം അവസാനിച്ചെങ്കിലും 12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിനെടുക്കാൻ അവസരമുണ്ട്. ഈ പ്രായത്തിലുള്ള എല്ലാ കുട്ടികൾക്കും വാക്സിൻ നൽകേണ്ടതാണെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ഇന്ന് ആകെ 1484 വാക്സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. 12 വയസിന് മുകളിലുള്ള കുട്ടികൾക്കായി 849 വാക്സിനേഷൻ കേന്ദ്രങ്ങളും 15 വയസിന് മുകളിലുള്ളവർക്കായി 397 കേന്ദ്രങ്ങളും 18 വയസിന് മുകളിലുള്ളവർക്കായി 238 കേന്ദ്രങ്ങളുമാണ് പ്രവർത്തിച്ചത്.
15 മുതൽ 17 വരെ പ്രായമുള്ള 82.45 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 54.12 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 12 മുതൽ 14 വരെ പ്രായമുള്ള 51.61 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 14.43 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.
Adjust Story Font
16