Quantcast

റെഡ്‌മിക്ക് വെല്ലുവിളിയുമായി റിയൽമി 3 പ്രോ

ഈ മാസം 22ന് ഡൽഹിയിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ റിയൽമി 3 പ്രോയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

MediaOne Logo

Web Desk

  • Published:

    14 April 2019 3:41 PM GMT

റെഡ്‌മിക്ക് വെല്ലുവിളിയുമായി റിയൽമി 3 പ്രോ
X

റിയൽമി 3യെ ഇന്ത്യയിലെത്തിച്ചതിന് തൊട്ടുപിന്നാലെ റിയൽമി 3 പ്രോയെ കൂടി വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് കമ്പനി. ഈ മാസം 22ന് ഡൽഹിയിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ റിയൽമി 3 പ്രോയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.

48 മെഗാപിക്സൽ ക്യാമറയോടെ കഴിഞ്ഞ മാസം പുറത്തിറങ്ങിയ റെഡ്‌മിയുടെ നോട്ട് 7 പ്രോ സ്മാർട്ട് ഫോണിനെ മറികടക്കാൻ ക്യാമറകക്ക് മുൻഗണന നൽകിക്കൊണ്ടാണ് റിയൽമിയുടെ 3 പ്രോ പുറത്തിറക്കുന്നത്. റിയൽമി 3 പ്രോയിൽ പകർത്തിയ ചില ചിത്രങ്ങൾ കമ്പനിയുടെ സി.ഇ.ഒ മാധവ് ഷേത് ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.

ക്വാൽകം സ്നാപ്ഡ്രാഗൺ 710 പ്രൊസസറാണ് റിയൽമി 3 പ്രോക്ക് കരുത്തേകുന്നതെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ വോക്ക് ഫാസ്റ്റ് ചാർജിങ്ങ് റിയൽമി 3 പ്രോയുടെ മറ്റൊരു സവിശേഷതയാണ്. 4 ജി.ബി റാം/32 ജി.ബി സ്റ്റോറേജ്, 4 ജി.ബി റാം/64 ജിബി സ്റ്റോറേജ്, 6 ജി.ബി റാം/64 ജി.ബി സ്റ്റോറേജുകളിൽ ഫോൺ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ, റിയൽമി 3 പ്രോയുടെ വില സംബന്ധിച്ച യാതൊരു വിവരവും കമ്പനി പുറത്തുവിട്ടിട്ടില്ല. ഷവോമി ഫോണിനു സമാനമായ വിലയായിരിക്കും റിയൽമി 3 പ്രോക്കുമെന്നാണ് റിപ്പോർട്ടുകൾ.

TAGS :
Next Story