ശ്വാസം കിട്ടാതെ മനുഷ്യര്‍ പിടയുമ്പോള്‍ യുവാവ് ഓക്സിജന്‍ സിലിണ്ടര്‍ വിറ്റത് 12,500 രൂപയ്ക്ക്: അറസ്റ്റ്
ഇയാളുടെ വീട്ടില്‍ നിന്ന് 48 ഓക്സിജന്‍ സിലിണ്ടര്‍ പൊലീസ് പിടിച്ചെടുത്തു
കോവിഡിന്‍റെ രണ്ടാംതരംഗത്തില്‍ വേണ്ടത്ര ഓക്സിജന്‍ സിലിണ്ടറുകളില്ലാതെ ശ്വാസം മുട്ടുകയാണ് ഡല്‍ഹി. ഓക്സിജന്‍ വിതരണം നിലച്ചതിനാല്‍ ഇനി കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതല്ലെന്ന ബോര്‍ഡുകള്‍ വരെ പല ആശുപത്രിക്ക് മുന്നിലും ഉയര്‍ന്നു കഴിഞ്ഞു. പല രോഗികളുടെ ബന്ധുക്കളും കിട്ടിയ വിലയ്ക്ക് ഓക്സിജന്‍ സിലിണ്ടറുകള്‍ വാങ്ങി ആശുപത്രിയിലെത്തിക്കുകയാണ്.
അതിനിടെ നിലവിലെ സാഹചര്യം ചൂഷണം ചെയ്യുകയാണ് ചിലര്‍. സിലിണ്ടര്‍ ഒന്നിന് 12,500 രൂപക്ക് വിറ്റു കൊണ്ടിരുന്ന യുവാവിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടില്‍ നിന്ന് 48 ഓക്സിജന്‍ സിലിണ്ടറാണ് പൊലീസ് പിടിച്ചെടുത്തത്. 32 വലിയ സിലിണ്ടറും 16 ചെറിയ സിലിണ്ടറുമാണ് പിടിച്ചെടുത്തിട്ടുള്ളത്.
അനില്‍ കുമാര്‍ എന്നയാളാണ് പൊലീസ് പിടിയിലായിട്ടുള്ളത്. ഡല്‍ഹി സൌത്ത് വെസ്റ്റ് ഏരിയയിലാണ് ഇയാളുടെ വീട്. വ്യവസായങ്ങള്‍ ഉപയോഗിക്കുന്ന ഓക്സിജന്‍ വിതരണം ചെയ്യുന്ന ആളാണ് താന്‍ എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇയാള്‍ക്ക് വ്യവസായങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ഓക്സിജന്‍ വില്‍ക്കാനുള്ള ലൈസന്‍സ് ഇല്ലെന്ന് പൊലീസ് പറഞ്ഞു.
ചെറിയ ഓക്സിജന്‍ സിലണ്ടറിനാണ് ഇയാള്‍ 12,500 രൂപ ഈടാക്കിയത്. ഇതിനായി വലിയ ഓക്സിജന്‍ സിലിണ്ടറില്‍ നിന്ന് ചെറിയ സിലിണ്ടറിലേക്ക് ഓക്സിജന്‍ മാറ്റി നിറച്ചായിരുന്നു ഇയാളുടെ വില്‍പ്പന.
Adjust Story Font
16