Quantcast

ഓക്സിജന്‍ വിതരണം നിലച്ചിരിക്കുകയാണ്, രോഗികള്‍ക്ക് പ്രവേശനമില്ല: ബോര്‍ഡുകള്‍ സ്ഥാപിച്ച് ആശുപത്രികള്‍

രാജ്യത്ത് ജീവശ്വാസത്തിന് വേണ്ടി പരക്കം പാഞ്ഞ് ജനങ്ങള്‍..

MediaOne Logo

Web Desk

  • Published:

    24 April 2021 2:02 AM GMT

ഓക്സിജന്‍ വിതരണം നിലച്ചിരിക്കുകയാണ്, രോഗികള്‍ക്ക് പ്രവേശനമില്ല: ബോര്‍ഡുകള്‍ സ്ഥാപിച്ച് ആശുപത്രികള്‍
X

രാജ്യമെങ്ങും കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആവശ്യത്തിന് കട്ടിലുകളില്ലാതെയും ഓക്സിജന്‍ ലഭ്യമാകാതെയും ശ്വാസംമുട്ടുകയാണ് പല നഗരത്തിലെയും ആശുപത്രികള്‍. വേണ്ടത്ര സൌകര്യമില്ലാത്തതിനാല്‍ ചില ആശുപത്രികള്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ തയ്യാറാകുന്നുമില്ല. ശ്മശാനങ്ങളില്‍ ഊഴം കാത്ത് കിടപ്പാണ് മൃതദേഹങ്ങള്‍. കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ രാജ്യം ശരിക്കും വിറങ്ങലിച്ചു നില്‍ക്കുകയാണ്.

ഡല്‍ഹിയിലെ ഗംഗാരാം മെഡിക്കല്‍ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 25 രോഗികളാണ്. ഓക്സിജന്‍ കിട്ടാതെയാണ് രോഗികള്‍ മരിച്ചത് എന്നാണ് പുറത്തുവരുന്ന വാര്‍ത്തയെങ്കിലും ആശുപത്രി അധികൃതര്‍ ഈ വാര്‍ത്ത നിഷേധിച്ചു. ബുധനാഴ്ച നാസിക്കിലെ ഡോ. സക്കീര്‍ ഹുസൈന്‍ ആശുപത്രിയില്‍ ഓക്സിജന്‍ ചോര്‍ച്ചയെ തുടര്‍ന്ന് ഓക്സിജന്‍ ലഭിക്കാതെ മരിച്ചത് 24 രോഗികളാണ്. ഓക്സിജന്‍ സിലിണ്ടറുകള്‍ കൊള്ളയടിക്കപ്പെടുന്നു, ടാങ്കറുകള്‍ കാണാതാകുന്നു- ശരിക്കും രാജ്യത്തെ അവസ്ഥ നടുക്കുന്നതാണ്.


മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളിലും ഓക്സിജന്‍ പ്രതിസന്ധി ഭീകരമായി തുടരുകയാണ്. രാജ്യത്തെ പല ആശുപത്രികള്‍ക്ക് മുന്നിലും ഓക്സിജന്‍ ഇല്ലെന്ന ബോര്‍ഡുപോലും സ്ഥാപിച്ചു കഴിഞ്ഞു. ക്ഷമിക്കണം, ഓക്സിജന്‍ വിതരണം നിലച്ചതിനാല്‍ രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ് എന്ന തുറന്നു പറച്ചിലോടെയുള്ള ബോര്‍ഡുകളും ചിലയിടങ്ങളില്‍ കാണാം. രോഗികളുടെ ബന്ധുക്കള്‍ തന്നെ കിട്ടുന്ന കാശിന് ഓക്സിജന്‍ സിലിണ്ടര്‍ വാങ്ങി ആശുപത്രികളിലെത്തിക്കുകയാണ്.

TAGS :

Next Story