വധുവിനെ പോലീസ് പിടിച്ചു; മാസ്ക് ധരിക്കാത്തതിന് 1000 രൂപ പിഴയീടാക്കി
എന്തുകൊണ്ടാണ് മാസ്ക് ധരിക്കാത്തത് എന്ന പൊലീസിന്റെ ചോദ്യത്തിന് തന്‍റെ മേക്കപ്പ് വിലപിടിച്ചതാണ് എന്നായിരുന്നു അവളുടെ മറുപടി.
വിവാഹത്തിന് സുന്ദരിയായി അണിഞ്ഞൊരുക ഏതൊരു പെണ്‍കുട്ടിയുടെയും വലിയ സ്വപ്നമാണ്. വിവാഹചടങ്ങുകള്‍ കഴിയും വരെ താനണിയുന്ന മേക്കപ്പുകള്‍ അതുപോലെ നിര്‍ത്തുക എന്നത് അതിലേറെ വലിയ ഉത്തരവാദിത്വമാണ്. കാറ്റിലുലയാതെ, വിയര്‍പ്പില്‍ അലിയാതെ വിവാഹദിനത്തില്‍ മുഴുവനും അത് ഫ്രെഷ്നസ്സോടെ നില്‍ക്കണമെന്നാണ് ഏതൊരു വധുവും ആഗ്രഹിക്കുന്നത്. മേക്കപ്പ് ഒക്കെ ചെയ്തിട്ട് മാസ്ക് ധരിച്ചാല്‍, പിന്നെ ഇത്രയും വിലകൂടിയ മേക്കപ്പുകള്‍ ഉപയോഗിച്ചതിന് എന്താണ് കാര്യം.
അത്രമാത്രമാണ് ആ വധുവും ചിന്തിച്ചത്. എന്നാല്‍ വിവാഹവേദിയിലേക്കുള്ള യാത്രയ്ക്കിടെ അവളെ പോലീസ് പിടിച്ചു. കുറ്റം മാസ്ക് ധരിച്ചില്ല. 1000 രൂപ പിഴയും ഈടാക്കി. ബുധനാഴ്ച ചണ്ഢീഗഢിലാണ് സംഭവം. എന്തുകൊണ്ടാണ് മാസ്ക് ധരിക്കാത്തത് എന്ന പൊലീസിന്റെ ചോദ്യത്തിന് തന്‍റെ മേക്കപ്പ് വിലപിടിച്ചതാണ് എന്നായിരുന്നു അവളുടെ മറുപടി.
വിവാഹവേഷത്തില്‍ ബന്ധുക്കള്‍ക്കൊപ്പം പഞ്ചാബിലെ ഖന്ന നഗരത്തില്‍ ഗുരദ്വാരയിലേക്ക് കാറിൽ പോകുകയായിരുന്നു പെണ്‍കുട്ടി. ട്രാഫിക് സിഗ്നലിന്സമീപത്തുവെച്ച് കാറിലുള്ള വധു മാസ്ക്ധരിക്കാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്പൊലീസുകാർ തടഞ്ഞുനിർത്തുകയായിരുന്നു.
വിലപിടിപ്പുള്ള തന്‍റെ മേക്കപ്പുകള്‍ നാശമാകുമെന്ന് കരുതിയാണ് താന്‍ മാസ്ക് ധരിക്കാത്തത് എന്ന് യുവതി പറഞ്ഞപ്പോള്‍ ബന്ധുക്കളും അത് പിന്തുണയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്തായാലും കോവിഡ് പ്രോട്ടോക്കാള്‍ തെറ്റിച്ചതിന് വധുവിന് പൊലീസ് 1000 രൂപ പിഴയിട്ടു. അത് അടച്ചതിന് ശേഷമാണ് വിവാഹസംഘം യാത്ര തുടര്‍ന്നത്.
രാജ്യത്ത് മൂന്നുലക്ഷത്തിലധികം പേർക്കാണ് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നത്. കോവിഡ് വ്യാപനം തടയാന്‍ കടുത്ത നിയന്ത്രണങ്ങളാണ് ഓരോ സംസ്ഥാനങ്ങളും നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നത്.
Adjust Story Font
16