Quantcast

കുട്ടികളുണ്ടാവാൻ ജീവനോടെ കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം; കോഴിക്കുഞ്ഞ് രക്ഷപ്പെട്ടു

ഛത്തീസ്​ഗഢിലെ ചിന്ദ്കലോ ഗ്രാമവാസിയായ ആനന്ദ് യാദവ് എന്നയാളാണ് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    17 Dec 2024 6:05 AM GMT

Chhattisgarh man swallows live chick. Man dies
X

റായ്പൂർ: മന്ത്രവാദിയുടെ നിർദേശപ്രകാരം ജീവനോടെ കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. വിവാഹം കഴിഞ്ഞ് അഞ്ച് വർഷമായിട്ടും ഇയാൾക്ക് മക്കളില്ലായിരുന്നു. ചിന്ദ്കലോ ഗ്രാമവാസിയായ ആനന്ദ് യാദവ് എന്നയാളാണ് മരിച്ചത്. വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് ആനന്ദിനെ അംബികാപൂരിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.

കുളികഴിഞ്ഞ് തിരിച്ചെത്തിയ ആനന്ദിന് തലകറക്കവും ബോധക്ഷയവും അനുഭവപ്പെടുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ ആദ്യം മരണകാരണം അവ്യക്തമായിരുന്നു. തൊണ്ടക്ക് സമീപം മുറിവ് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ജീവനുള്ള കോഴിക്കുഞ്ഞിനെ കണ്ടെത്തിയത്.

ഏകദേശം 20 സെന്റിമീറ്റർ നീളമുള്ള കോഴിക്കുഞ്ഞ് ശ്വാസനാളത്തെയും അന്നനാളത്തെയും തടസ്സപ്പെടുത്തുന്ന രീതിയിൽ കുടുങ്ങിയതായും ശ്വാസംമുട്ടൽ ഉണ്ടായതാവാം മരണകാരണമെന്നും പോസ്റ്റ് മോർട്ടം നടത്തിയ ഡോ. സന്തു ബാഗ് പറഞ്ഞു. 15,000ൽ അധികം പോസ്റ്റ്‌മോർട്ടം നടത്തിയ തന്റെ കരിയറിൽ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്നും ഇത് ഞെട്ടിക്കുന്നതാണെന്നും ഡോക്ടർ പറഞ്ഞു.

കുട്ടികളില്ലാത്തതിനാൽ ആനന്ദ് വലിയ വിഷമത്തിലായിരുന്നുവെന്ന് ഗ്രാമവാസികൾ പറഞ്ഞു. ഗ്രാമത്തിലെ ഒരു മന്ത്രവാദിയുമായി ആനന്ദിന് ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ നിർദേശമനുസരിച്ചാവാം കോഴിക്കുഞ്ഞിനെ വിഴുങ്ങിയതെന്നുമാണ് നാട്ടുകാർ പറയുന്നത്.

TAGS :

Next Story