ഒമാനിൽ വിലവർധനക്കെതിരെ ഉപഭോക്ത സംരക്ഷണ സമിതിയുടെ മുന്നറിയിപ്പ്
അന്യായമായ വിലക്കയറ്റത്തിനെതിരെ വിവിധ ഉൽപ്പന്നങ്ങളുടെ വിതരണക്കാർക്ക് മുന്നറിയിപ്പ് നൽകി.
ഒമാനിൽ വിലവർധനക്കെതിരെ ഉപഭോക്ത സംരക്ഷണ സമിതിയുടെ മുന്നറിയിപ്പ്. അന്യായമായ വിലക്കയറ്റത്തിനെതിരെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വിവിധ ഉൽപ്പന്നങ്ങളുടെ വിതരണക്കാർക്ക് മുന്നറിയിപ്പ് നൽകി.
വിവിധ ഉൽപന്നങ്ങളുടെ വിലവർധന സമീപകാലത്ത് ശ്രദ്ധയിൽപെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഉൽപന്നങ്ങളുടെ വിതരണക്കാരിൽ ചിലർ അന്താരാഷ്ട്ര വിപണിയിലെ വർധനവ് ചൂണ്ടിക്കാട്ടിയാണ് ഉൽപന്നങ്ങൾക്ക് അപ്രതീക്ഷിതമായ വർധന വരുത്തിയത്. ഇത് അംഗീകരിക്കാനാവില്ലെന്ന് അതോറിറ്റി വ്യക്തമാക്കിയതോടെ പഴയ വിലയിലേക്ക് വിതരണക്കാർ മാറിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച രാജ്യത്ത് മൂല്യവർധിത നികുതി നടപ്പിലാക്കിയ ശേഷം ഉൽപന്നങ്ങളുടെ വിലയിൽ അനാവശ്യമായ വർധന വരുത്തുന്നത് അതോറിറ്റി നിരീക്ഷിച്ചുവരികയാണ്. നിയമം ലംഘിക്കുന്നവർക്ക് പിഴ അടക്കമുള്ള ശിക്ഷ നേരിടേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Next Story
Adjust Story Font
16