Quantcast

എക്‌സിറ്റ്‌പോളുകൾക്ക് ലോക്‌സഭയിലെ അനുഭവമാകുമെന്ന് കുഞ്ഞാലിക്കുട്ടി

'തപാൽവോട്ടിൽ കൃത്രിമം നടക്കാൻ സാധ്യത; പ്രവര്‍ത്തകര്‍ ജാഗരൂകരാകണം'

MediaOne Logo

Web Desk

  • Published:

    30 April 2021 6:25 AM GMT

എക്‌സിറ്റ്‌പോളുകൾക്ക് ലോക്‌സഭയിലെ അനുഭവമാകുമെന്ന് കുഞ്ഞാലിക്കുട്ടി
X

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രവചിച്ച എക്‌സിറ്റ്‌പോളുകൾക്ക് കഴിഞ്ഞ ലോക്‌സഭയുടെ അനുഭവമാകുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. തപാൽവോട്ടുകളിൽ കൃത്രിമം ചെയ്യാൻ സാധ്യത കാണുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഇപ്പോൾ പുറത്തുവന്ന എക്‌സിറ്റ്‌പോളുകൾ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പോലെയാകും. സർവേകൾ നിരർത്ഥകമാണ്. ഓരോ മാധ്യമങ്ങളും ഓരോ തരത്തിലാണ് പ്രവചിക്കുന്നത്. സർവേകളിലും എക്‌സിറ്റ്‌പോളുകളിലും പ്രവർത്തകർ വഞ്ചിതരാകരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, തപാൽവോട്ടുകളിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്ന ആരോപണവും കുഞ്ഞാലിക്കുട്ടി ഉയർത്തിയിട്ടുണ്ട്. തപാൽവോട്ടുകൾ എണ്ണുമ്പോൾ കൃത്രിമം നടക്കാൻ സാധ്യതയുണ്ട്. ഉദ്യോഗസ്ഥന്മാർക്കെല്ലാം രാഷ്ട്രീയമുള്ളതാണ്. പോസ്റ്റൽ വോട്ടിന്റെ കെട്ടിൽ കൃത്രിമമുണ്ടാക്കാനാകും. ഇതിനാൽ യുഡിഎഫ് പ്രവർത്തകർ ജാഗരൂകരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

TAGS :

Next Story