Quantcast

18 വയസ്സിന് മുകളിലുള്ളവര്‍ക്ക് സൌജന്യ വാക്സിന്‍ പ്രഖ്യാപിച്ച് ഡല്‍ഹിയും

1.34 കോടി വാക്സിന്‍ വാങ്ങാന്‍ ഇന്ന് അംഗീകാരം നല്‍കിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    26 April 2021 7:50 AM GMT

18 വയസ്സിന് മുകളിലുള്ളവര്‍ക്ക് സൌജന്യ വാക്സിന്‍ പ്രഖ്യാപിച്ച് ഡല്‍ഹിയും
X

കേരളത്തിന് പിറകെ എല്ലാ ജനങ്ങള്‍ക്കും വാക്സിന്‍ സൌജന്യമാക്കി ഡല്‍ഹി. 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ വ്യക്തികള്‍ക്കും കോവിഡ് വാക്സിന്‍ സൌജന്യമായിരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ അറിയിച്ചു. ശനിയാഴ്ച മുതല്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് കുത്തിവെപ്പ് എടുത്ത് തുടങ്ങാമെന്നും അദ്ദേഹം പറഞ്ഞു.

''18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൌജന്യ കുത്തിവെപ്പ് നല്‍കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. 1.34 കോടി വാക്സിന്‍ വാങ്ങാന്‍ ഇന്ന് അംഗീകാരം നല്‍കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് വാക്സിന്‍ ലഭ്യമാക്കാനും അത് ജനങ്ങളിലെത്തിക്കാനും വേണ്ട നടപടികള്‍ പെട്ടെന്ന് തന്നെ ഉണ്ടാകു''മെന്നും അരവിന്ദ് കെജ്‍രിവാള്‍ പറഞ്ഞു.

എന്നാല്‍ ഗവൺമെന്‍റ് ആശുപത്രികളില്‍ മാത്രമായിരിക്കും ഈ സേവനം ലഭ്യമാകുക. സ്വകാര്യ ആശുപത്രികളില്‍ പോയി കുത്തിവെപ്പ് എടുക്കുന്നവര്‍ വാക്സിന് പണം നല്‍കേണ്ടിവരും.

വാക്സിന്‍ ഉത്പ്പാദര്‍ വാക്സിന്‍റെ വില കുറയ്ക്കാന്‍ തയ്യാറാകണമെന്നും കെജ്‍രിവാള്‍ പറഞ്ഞു. വാക്സിനിന്‍റെ വില 150 രൂപയെങ്കിലുമായി കുറയ്ക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാകണം. ലാഭമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് മുമ്പില്‍ ഇനിയും വര്‍ഷങ്ങളുണ്ട്. ഒരു മഹാവ്യാധിയുടെ ദുരന്തത്തിന്‍റെ വക്കത്ത് നില്‍ക്കുമ്പോഴല്ല അതിനുള്ള സമയം. കേന്ദ്ര സര്‍ക്കാരിനോടും എനിക്കുള്ള അപേക്ഷ അതുതന്നെയാണ്.

ഒരു വാക്സിന്‍ നിര്‍മ്മാതാവ് പറയുന്നു അവര്‍ 400 രൂപയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ നല്‍കാമെന്ന്. മറ്റൊരാള്‍ പറയുന്നത് 600 രപയെന്നാണ്. എന്നാല്‍ കേന്ദ്രത്തിന് ഇരു നിര്‍മാതാക്കളും നല്‍കുന്നത് 150 രൂപയ്ക്കാണ്. ആ വിലയ്ക്ക് എല്ലാവര്‍ക്കും ലഭ്യമാക്കണമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത് - മുഖ്യമന്ത്രി പറഞ്ഞു.

മെയ് 1 മുതല്‍ ആരംഭിക്കുന്ന വാക്സിനേഷനില്‍ സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും സ്വന്തം നിലക്ക് വാക്സിന്‍ നിര്‍മാതാക്കളില്‍ നിന്ന് വാങ്ങണമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. 400 രൂപയാണ് കോവിഷീല്‍ഡിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനങ്ങളോട് ഈടാക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ 600 രൂപ നല്‍കിയാണ് ഇതേ വാക്സിന്‍ വാങ്ങുന്നത്. അതേ സമയം ഭാരത് ബയോടെകിന്‍റെ കോ വാക്സിന് സംസ്ഥാനം കൊടുക്കേണ്ടത് 600 രൂപയാണെങ്കില്‍ 1600 രൂപയ്ക്കാണ് പ്രൈവറ്റ് ആശുപത്രികള്‍ കോ വാക്സിന്‍ വാങ്ങിക്കുന്നത്.

TAGS :

Next Story