Quantcast

രാജ്യത്ത് 75 കോടി ഡോസ് വാക്സിനേഷൻ പൂർത്തിയായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡിസംബറിൽ രാജ്യത്ത് 45% പേർക്കും വാക്സിൻ ലഭ്യമാവും

MediaOne Logo

Web Desk

  • Updated:

    2021-09-13 13:52:01.0

Published:

13 Sep 2021 1:48 PM GMT

രാജ്യത്ത്  75 കോടി ഡോസ് വാക്സിനേഷൻ പൂർത്തിയായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
X

രാജ്യത്ത് 75 കോടി ഡോസ് വാക്സിനേഷൻ പൂർത്തിയായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ. ഡിസംബറിൽ രാജ്യത്തെ 75 ശതമാനം പേർക്കും വാക്സിനേഷൻ ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

'സ്വാതന്ത്യത്തിന്‍റെ 75-ാം വാർഷികത്തിൽ രാജ്യത്ത് 75 കോടി ഡോസ് വാക്സിനേഷൻ പൂർത്തിയായിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അഭിനന്ദനങ്ങൾ. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ ക്യാമ്പയിൻ പുതിയൊരധ്യായം രചിച്ചിരിക്കുന്നു' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കോവിഡിന്‍റെ മൂന്നാം തരംഗത്തെ പിടിച്ചു കെട്ടാൻ വർഷാവസാനമാവുമ്പോഴേക്കും രാജ്യത്തെ 60 ശതമാനം ആളുകൾക്കും രണ്ട് ഡോസ് വാക്സിനും നൽകണമെന്നാണ് വിദഗ്ദസമിതിയുടെ നിർദേശം. ഡിസംബറാവുമ്പോഴേക്കും 200 കോടി ഡോസ് വാക്സിനേഷൻ പൂർത്തിയാക്കുമെന്നാണ് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നത്.

3.3 കോടി ആളുകൾക്ക് രാജ്യത്ത് ഇത് വരെ കോവിഡ് ബാധ സ്ഥിരീകരിച്ചു. 4 ലക്ഷത്തിലേറെ ആളുകളാണ് രാജ്യത്ത് കോവിഡ് ബാധയേറ്റ് മരിച്ചത്.

TAGS :

Next Story