Quantcast

ജലീലിന്‍റെ രാജി സിപിഎമ്മിന്‍റെ കര്‍ശന നിലപാടിനെ തുടര്‍ന്ന്

നിയമപോരാട്ടം നടത്തി നിരപാരാധിത്വം തെളിയിക്കാനുള്ള ജലീലിന്‍റെ തീരുമാനത്തെ പിന്തുണച്ചപ്പോഴും രാജിയല്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്

MediaOne Logo

Khasida Kalam

  • Updated:

    2021-04-14 02:29:56.0

Published:

14 April 2021 2:24 AM GMT

ജലീലിന്‍റെ രാജി സിപിഎമ്മിന്‍റെ കര്‍ശന നിലപാടിനെ തുടര്‍ന്ന്
X

കെ.ടി ജലീല്‍ മന്ത്രിസ്ഥാനം രാജിവെച്ചത് സിപിഎമ്മിന്‍റെ കര്‍ശന നിലപാടിനെ തുടര്‍ന്ന്. നിയമ പോരാട്ടം നടത്തി നിരപാരാധിത്വം തെളിയിക്കാനുള്ള ജലീലിന്‍റെ തീരുമാനത്തെ പിന്തുണച്ചപ്പോഴും രാജിയല്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. അതേസമയം ജലീലിന്‍റെ രാജി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം.

ലോകായുക്ത വിധി വന്നിട്ടും രാജിവെയ്ക്കാന്‍ തയ്യാറാകാതെ നിയമപോരാട്ടം നടത്താനായിരുന്നു ജലീലിന്‍റെ തീരുമാനം. കോടതിയെ സമീപിക്കാനുള്ള തീരുമാനത്തെ സിപിഎം അംഗീകരിച്ചപ്പോഴും വിധിയെ അംഗീകരിക്കാതെ മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ സിപിഎമ്മിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു.

എ.കെ ബാലന്‍ ജലീലിനെ പിന്തുണച്ചപ്പോഴും എം. എ ബേബി അതിനെ തള്ളിക്കളഞ്ഞതും ഇതിന്‍റെ അടിസ്ഥാനത്തിലാണ്. രാജി വെയ്ക്കാതെ ഹൈക്കോടതിയെ സമീപിച്ചതിലും നേതൃത്വത്തിലെ ചിലര്‍ക്ക് അതൃപ്തിയുണ്ടായിരുന്നതായാണ് വിവരം. കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടാകും മുന്‍പ് രാജിവെയ്ക്കണമെന്ന നിലപാടിലേക്ക് പാര്‍ട്ടി എത്തിച്ചേരാനും ഇതാണ് കാരണം. അതേസമയം സര്‍ക്കാരിന് കുറച്ച് ദിവസങ്ങള്‍ കൂടിയേ കാലാവധി ഉള്ളുവെങ്കിലും ജലീലിന്‍റെ രാജി വിഷയം ചര്‍ച്ചയാക്കി മാറ്റാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.


TAGS :

Next Story