Quantcast

കർണാടക കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം; ബിജെപിക്ക് തിരിച്ചടി

കോണ്‍ഗ്രസ് 119 സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ 56 ഇടത്ത് മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്; പത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ ഏഴിടത്തും കോണ്‍ഗ്രസ്

MediaOne Logo

Web Desk

  • Updated:

    2021-05-01 03:28:43.0

Published:

1 May 2021 2:39 AM GMT

കർണാടക കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം; ബിജെപിക്ക് തിരിച്ചടി
X

കർണാടക മുനിസിപ്പിൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം. ബിജെപിക്ക് കനത്ത തിരിച്ചടിയേറ്റ തെരഞ്ഞെടുപ്പിൽ 119 സീറ്റുകളാണ് കോൺഗ്രസ് സ്വന്തമാക്കിയത്. ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച ജെഡിഎസിന് 67 സീറ്റുകൾ ലഭിച്ചപ്പോൾ ബിജെപിക്ക് 56 ഇടത്ത് മാത്രമാണ് വിജയിക്കാനായത്.

പത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് 27ന് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ഏഴിടത്തും കോൺഗ്രസ് ജയിച്ചു. ജെഡിഎസിന് രണ്ടിടത്തും ബിജെപിക്ക് ഒരിടത്തുമാണ് വിജയിക്കാനായത്. അത്രയൊന്നും സ്വാധീനമില്ലാതെ ബിദർ നഗരസഭാ കൗൺസിൽ അടക്കം പിടിച്ചടക്കിയാണ് കോൺഗ്രസിന്റെ മികച്ച പ്രകടനം. ബല്ലാരി കോർപറേഷൻ നിലനിർത്തിയപ്പോൾ ജെഡിഎസിന്റെ ശക്തികേന്ദ്രമായ ബേളൂരുവിൽ അട്ടിമറി ജയമാണ് സ്വന്തമാക്കി. ബദ്രാവതി മുനിസിപ്പിൽ കോർപറേഷനിൽ ബിജെപിയെ വൻ മാർജിനിൽ പരാജയപ്പെടുത്തി. മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിയുടെ തട്ടകവുമായ രാമനഗരം നഗരസഭാ കൗൺസിലിലും കോൺഗ്രസാണ് ജയിച്ചത്. ഗുദിബണ്ഡെ പഞ്ചായത്തിലും വിജയിക്കാനായി.

മഡിക്കേരി സിറ്റി കൗൺസിൽ നിലനിർത്താൻ മാത്രമാണ് ബിജെപിക്കായത്. ഇവിടെ കോൺഗ്രസിന് 23 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. എസ്ഡിപിഐ അഞ്ചിടത്ത് ജയിച്ചു.

മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ ജില്ലയായ ഷിമോഗയിൽ ദയനീയ പ്രകടനമാണ് ബിജെപിക്ക് കാഴ്ചവയ്ക്കാനായത്. 34 സീറ്റുകളിൽ ബിജെപി ജയിച്ചത് വെറും നാലിടത്ത് മാത്രം.

ರಾಜ್ಯದ ಸ್ಥಳೀಯ ಸಂಸ್ಥೆ ಚುನಾವಣೆಗಳ ಫಲಿತಾಂಶ ಇಂದು ಹೊರಬಿದ್ದಿದ್ದು, ನಿರೀಕ್ಷೆಯಂತೆಯೇ ಕಾಂಗ್ರೆಸ್ ಪಕ್ಷ ಜಯಭೇರಿ ಬಾರಿಸಿದೆ. ಈ ಫಲಿತಾಂಶವು...

Posted by DK Shivakumar on Friday, April 30, 2021

എംഎല്‍എമാരുടെ കൂറുമാറ്റത്തോടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ വീണെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ച് വരവ് കോണ്‍ഗ്രസ്സിന് ആശ്വാസമാകുകയാണ്. കെപിസിസി അധ്യക്ഷനായി ഡി കെ ശിവകുമാര്‍ എത്തിയതോടെ വന്‍ ആത്മവിശ്വാസത്തിലാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്സ്. പത്തില്‍ ഏഴ് മുനിസിപ്പാലിറ്റിയും പിടിച്ചെടുക്കാന്‍ കഴിഞ്ഞതില്‍ ഡി കെ ശിവകുമാര്‍ പാര്‍ട്ടിപ്രവര്‍ത്തകരെ അഭിനന്ദിച്ചു.

TAGS :

Next Story