വിജിലൻസ് കൊണ്ടുപോയ പണം തിരിച്ചു കൊണ്ടു വരേണ്ടി വരും: കെഎം ഷാജി
അനധികൃതമായി ഒരു സ്വത്തും തന്റെ പേരിലില്ല.

കോഴിക്കോട്: വിജിലൻസിനെ ഉപയോഗിച്ച് റെയ്ഡ് നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ പകപോക്കുകയാണെന്ന് കെഎം ഷാജി. വീട്ടിൽ നിന്ന് കണ്ടെടുത്ത പണത്തിന് രേഖയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നു ദിവസം അവധിയായതിനാൽ പണം ബാങ്കിൽ അടക്കാനായില്ല. സ്ഥാനാർത്ഥിയായതിനാൽ പണം കൈവശമുണ്ടാവുമെന്ന് ധരിച്ച് എത്തിയാണ് വിജിലൻസ് പണം കൈവശപ്പെടുത്തിയത്. ഇതു തനിക്ക് തിരിച്ചുതരേണ്ടി വരുമെന്ന് ഉറപ്പാണ്.
എല്ലാ രേഖയുമുള്ള പണമായതിനാലാണ് പിണറായി പൊലീസ് നിരന്തരം വേട്ടയാടുകയും പിന്തുതടരുകയും റെയ്ഡ് നടത്തുകയും ചെയ്തപ്പോഴും വീട്ടിൽ സൂക്ഷിച്ചത്. ഇതിന്റെ രേഖ ഏത് അന്വേഷണ ഏജൻസിക്ക് മുമ്പിലും ഹാജരാക്കാൻ ഒരുക്കമാണ്. അനധികൃതമായി ഒരു സ്വത്തും തന്റെ പേരിലില്ല.
Next Story
Adjust Story Font
16