ഇന്ത്യയിൽനിന്ന് സമ്പൂർണ യാത്രാവിലക്ക് ഏർപ്പെടുത്തി കുവൈത്ത്
പ്രത്യേക വിമാനങ്ങൾക്കും അനുമതിയുണ്ടാകില്ല
ഇന്ത്യയിൽനിന്ന് സമ്പൂർണ യാത്രാവിലക്ക് ഏർപ്പെടുത്തി കുവൈത്ത്. രാജ്യത്തുനിന്നുള്ള വിമാനങ്ങൾക്കാണു പൂർണമായും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രത്യേക വിമാനങ്ങൾക്കും കുവൈത്തിൽ പ്രവേശിക്കാൻ അനുമതിയുണ്ടാകില്ല.
ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ തോത് നിയന്ത്രണാതീതമായതിനു പിറകെയാണ് കുവൈത്ത് യാത്രാവിലക്ക് പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കു പുറമെ മറ്റ് 33 രാജ്യങ്ങൾക്കും നേരത്തെ തന്നെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
എന്നാൽ, ആരോഗ്യ പ്രവർത്തകർ, ഗാർഹിക തൊഴിലാളികൾ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർക്ക് വന്ദേഭാരത് സർവീസ് വഴി കുവൈത്തിലേക്കെത്താൻ അനുമതിയുണ്ടായിരുന്നു. ഇതുകൂടി തടഞ്ഞാണ് ഇപ്പോൾ ഉത്തരവിറങ്ങിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിലക്ക് തുടരും.
യുഎഇയിൽനിന്നും ഒമാനിൽനിന്നുമുള്ള യാത്രാ വിലക്കും ഇന്നുമുതൽ പ്രാബല്യത്തിൽ വരും.
Next Story
Adjust Story Font
16